കട്ടപ്പന/.യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.
ഉടുമ്പൻചോലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്.ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം.പ്രദേശത്തെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഇരുവരും. വ്യക്തി വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.