fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img

വിരമിച്ച എസ്.ഐയുടെ, ഉടമസ്ഥതയിലുള്ള, സ്ഥലത്ത്നിന്നും, കഞ്ചാവ് പിടികൂടി.

കുമളി : ഇടുക്കി ജില്ലയിലെ കുമളിയിൽ വിരമിച്ച എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. ആന്ധ്രയിൽനിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു‌. സ്ഥലം ഉടമയായ മുൻ എസ്ഐ ഈപ്പൻ വർഗീസിന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.

എസ് ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും കാറിൽ കടത്തിക്കൊണ്ടു വന്നപതിനെട്ടേകാൽ കിലോ കഞ്ചാവാണ്പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിരാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ലപൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ളഡാൻസാഫ് സംഘവും കുമളി പോലീസുംചേർന്ന് കഞ്ചാവ് പിടികൂടിയത്. കേസിൽകുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽമുഹമ്മദ് ബഷീർ മുസലിയാർ, അമരാവതിരണ്ടാം മൈൽ സ്വദേശി ഇടത്തുകുന്നേൽനഹാസ് ഇ നസീർ എന്നിവരാണ്അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മഫ്‌തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles