കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം എ കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും ആതിഥേയരായ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും അൽഫോൻസാ കോളേജ് പാലാ മൂന്നാം സ്ഥാനവും നേടി. എഴുപതോളം കായികതാരങ്ങൾ ഈ മത്സരത്തിൽ പങ്കെടുത്തു. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ അനന്തകൃഷ്ണാ എം ( എം എ കോളേജ് കോതമംഗലം) ഒന്നാം സ്ഥാനവും, ജിജിൽ എസ് (സെൻറ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി) രണ്ടാം സ്ഥാനവും മനോജ് ആർ എസ് മൂന്നാം സ്ഥാനവും നേടി . വനിതാ വിഭാഗത്തിൽ പൗർണമി എൻ (എം എ കോളേജ് കോതമംഗലം) ഒന്നാം സ്ഥാനവും, സ്വേതാ കെ(എം എ കോളേജ് കോതമംഗലം) രണ്ടാം സ്ഥാനവും, ശിൽപ്പ കെ എസ് (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി) മൂന്നാം സ്ഥാനവും നേടി.
10 കിലോമീറ്റർ ദൂരമായിരുന്നു മത്സരദൈർഘ്യം. മഹാരാഷ്ട്രയിൽ നടക്കുന്ന അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എം ജി ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു. അനന്തകൃഷ്ണ കെ, മനോജ് ആർ എസ് (എം എ കോളേജ് കോതമംഗലം) ജിജിൽ എസ് (സെൻറ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി) റിജിൻ ബാബു, ബെഞ്ചമിൻ ബാബു (എസ് ബി കോളേജ് ചങ്ങനാശ്ശേരി) എന്നിവർ പുരുഷ ടീമിൽ ഇടം നേടി. പൗർണമി എൻ, ശ്വേതാ കെ, ജിൻസി ജി, കൃതിക ആർ (എം എ കോളേജ് കോതമംഗലം), ശില്പ കെ എസ്, അഞ്ചു മുരുകൻ (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി) എന്നിവർ വനിതാ ടീമിൽ ഇടം നേടി.
രാവിലെ 6.30ന് ആരംഭിച്ച പുരുഷ വിഭാഗം മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ പോലീസ് ശ്രീ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. വനിതാ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഷാലിമ്മ ജെയിംസ് നിർവഹിച്ചു.
വിജയികൾക്കുള്ള സമ്മാനവിതരണം കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ വിജയലാല്‍, കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കൽ എന്നിവർ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, മരിയൻ കോളേജ് കുട്ടിക്കാനം കായിവിഭാഗം മേധാവി പ്രൊഫ. ബോബി കെ മാണി, പ്രവീൺ തര്യൻ എന്നിവർ സംസാരിച്ചു.