fbpx
21.9 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

ദുർഗന്ധം വമിക്കുന്ന കട്ടപ്പന. നഗരസഭ.

0

. കട്ടപ്പന / കട്ടപ്പന നഗരസഭയുടെ സമീപത്തു കൂടി ഒഴുകുന്ന കൈത്തോട്ടിൽ മാർക്കറ്റിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഒഴുകിയെത്തുന്ന മലിന ജലവും വേസ്റ്റുകളും പ്ലാസ്റ്റിക്കുകളും മറ്റും കുമിഞ്ഞുകൂടി മുൻസിപ്പാലിറ്റി ഓഫീസിന്റെയും ബസ്റ്റാൻഡ് കവാടത്തിന്റെയും സമീപത്തുള്ള കലുങ്കിൽ കുമിഞ്ഞുകൂടി ഈച്ചയും പുഴുക്കളും മായും സഹിക്കാൻ പറ്റാത്ത ദുർഗന്ധവും ആയി വഴിയാത്രക്കാരും ഫെസ്റ്റിന് വരുന്ന നൂറുകണക്കിന് ജനങ്ങളും മൂക്കുത്തി നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ കട്ടപ്പനയിൽ ഉള്ളത്. . ഈ വിവരം,സമീപത്തുള്ള വ്യാപാരികളും മറ്റും മുൻസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ ന്യായമാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞത്, ഈ മലിന്യാ ജലം ഒഴുകിയെത്തുന്നത് കട്ടപ്പനയാറിലോട്ടണ്, ഈ ജലം ആയിരക്കണക്കിന് ആൾക്കാരാണ് ഉപയോഗിക്കുന്നത്. ഇതുമൂലം പലർക്കും പല വിധ രോഗങ്ങൾ പിടിപെടുന്നതായി പറയുന്നു. വീട്ടിലെ ചെടിച്ചട്ടിക്കുള്ളിലും ഉപയോഗശൂന്യമായ പാത്രങ്ങളിലും ജലം കിടന്നാൽ ഫൈൻ അടിക്കുന്ന മുൻസിപ്പാലിറ്റി ആണ് ദുർഗന്ധം സഹിച്ച് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് വ്യാപാരികളും മറ്റും തീരുമാനിച്ചിരിക്കുന്നത്.

അഗ്നിശമനസേനാ ദിനം ആചരിച്ചു.

0

കട്ടപ്പന. കട്ടപ്പന ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനാ ദിനം ആചരിച്ചു. വിവിധ ബോധവൽക്കരണ പരിപാടികൾക്ക് മുന്നോടിയായി ഫയർഫോഴ്സ് വാഹനങ്ങളിൽ കട്ടപ്പന ടൗണിൽ റോഡ് ഷോയും നടത്തി.
ഏപ്രിൽ 14 ന് ഭാരതമെമ്പടും അഗ്നിശമനാ സേനാദിനമായി ആചരിക്കുകയാണ്. 1944 ഏപ്രിൽ 14ന് മുംബൈ തുറമുഖത്ത് നങ്കൂരം ഇട്ടിരുന്ന കപ്പലിൽ വൻസ്ഫോടനം ഉണ്ടാവുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തു. സ്ഫോടന വസ്തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അഗ്നിശമനസേന പല വിഭാഗങ്ങളായി തിരിഞ്ഞ് തീ ആളിപ്പടർന്നത്, നിയന്ത്രണവിധേയമാക്കുകയും വീണ്ടും സ്ഫോടനം ഉണ്ടാവാതിരിക്കാൻ ധീരമായ പ്രവർത്തനം നടത്തുകയും ഉണ്ടായി.ഈ പ്രവർത്തനത്തിൽ 59 സേന അംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു.നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഈ സംഭവം അനുസ്മരിച്ചു കൊണ്ടും ,കേരളത്തിലടക്കം മണ്മറഞ്ഞ ധീരമായ അഗ്നിശമന സേനാംഗങ്ങളെ ആദരിച്ചുകൊണ്ടുമാണ് അഗ്നിശമന സേന ദിനം ആചരിക്കുന്നത്.
വിവിധ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവൻ വെടിഞ്ഞ സേനാംഗങ്ങളുടെ പ്രവർത്തനം മറ്റ് സേന അംഗങ്ങൾ പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് കട്ടപ്പനയിൽ ഫയർഫോഴ്സ് ദിനാചരണം സംഘടിപ്പിച്ചത്. സ്റ്റേഷൻ ഓഫീസർ ടി യേശുദാസിന്റെ നേതൃത്വത്തിലാണ് റോഡ് ഷോ നടത്തിയത്. ഒപ്പം ദിനാചരണത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു..

കട്ടപ്പന കുട്ടിക്കാനം, മലയോര ഹൈവേയുടെ ഫുട്പാത്ത് ഓടകളുടെ സ്ലാബുകൾ, ഗുണനിലവാരമില്ലാത്തത്, നിർമ്മാണത്തിലെ അപാകതകൾ എന്ന് നാട്ടുകാർ.

0

കട്ടപ്പന /നിർമ്മാണത്തിലിരിക്കുന്ന കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ നിർമ്മിച്ച ഫുട്പാത്ത് ഓടകൾക്കാണ് ഗുണനിലവാരമില്ലാത്തതെന്ന് നാട്ടുകാരുടെ പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഹനം കയറിയതിനെ തുടർന്ന് സ്ലാബുകൾ തകർന്നു വീണത്. 20 ദിവസത്തിന് മുൻപ് ഐടിഐ ജംഗ്ഷൻ പെട്രോൾ പമ്പിലേക്ക് കയറുന്ന ഭാഗത്ത് നിർമ്മിച്ചിരുന്ന സ്ലാബാണ് തകർന്നു വീണത്. .ഇതോടെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് വന്നത്.കൂടാതെ റോഡിന്റെ വശങ്ങളിൽ ചെയ്തിരിക്കുന്ന വിവിധങ്ങളായ ഫുട്പാത്ത് സ്ലാബുകളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആളുകളുടെ ആരോപണം. കട്ടപ്പന കോടതിയിലേക്കും,ഫയർഫോഴ്സ് സ്റ്റേഷനിലേക്കും കയറുന്ന ഭാഗത്ത് സ്ലാബ് നിർമ്മിക്കാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിടുന്നു. ഓട നിർമ്മിക്കുവാൻ കുഴിയെടുത്ത് നാളുകൾ കഴിഞ്ഞിട്ടാണ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. ഇത് അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്സ് വാഹനങ്ങളടക്കം കടന്നുപോകുന്നതിന് വലിയ തടസ്സമാണ് ഉണ്ടാക്കുന്നത്. കൂടാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.സ്ലാബ് നിർമാണത്തിൽ ആവശ്യത്തിന് സിമന്റ് അടക്കമുള്ള മിശ്രിതങ്ങൾ ചേർക്കാതെയാണ് നിർമ്മിച്ചിട്ടുള്ളതെന്നാണ് ആളുകളുടെ പരാതി. കൂടാതെ കോൺക്രീറ്റ് പാളികളിൽ ആവശ്യത്തിനു വെള്ളമൊഴിക്കാനും നിർമ്മാണ ജോലിക്കാർ ശ്രദ്ധിക്കുന്നില്ല. ഹൈവേ നിർമ്മാണത്തിന്റെ പ്രധാന കരാറുകാരൻ ഉപ കരാറുകാർക്ക് നിർമ്മാണ പ്രവർത്തനം നൽകുകയാണ്.അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിർമ്മണം നടത്തുമ്പോൾ കരാർ മേലധികാരികൾ കൃത്യമായ ശ്രദ്ധ പുലർത്തുന്നില്ലാ എന്ന ആക്ഷേപവും ഉയരുന്നു.
മലയോര ഹൈവേ നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന ആരോപണം നിർമ്മാണം തുടങ്ങുമ്പോൾ തന്നെ ഉയർന്നിരുന്നു. അതിന് ശരിവെക്കുന്ന തരത്തിലാണ് സ്ലാബുകൾ തകരുന്നത്. കൂടാതെ നിർമ്മാണ പ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുന്നതും ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ബിഎം-ബിസി നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും പല മേഖലയിലും ടാറിങ് ഇളക്കി പോകുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതർ ശ്രദ്ധ ചെലുത്തി റോഡ് നിർമ്മാണത്തിന്റെ അപാകത പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്..

അടിമാലിയിൽ വയോധികയെ തലയ്ക്കടിച്ചു കൊന്ന. സംഭവം, കൊല്ലം സ്വദേശികളായ രണ്ടുപേർ പിടിയിൽ.

0

*ഇടുക്കി അടിമാലിയിൽ വയോധികയെ തലക്കടിച്ചു കൊന്ന സംഭവം: കൊലപാതകം : കൊല്ലം സ്വദേശികളായ രണ്ടുപേർ പിടിയിൽ* .

അടിമാലി :അടിമാലിയിൽ ഇന്നpലെ വയോധികയുടെ കൊലപാതകത്തിൽ രണ്ടു പേർ പിടിയിൽ. കൊല്ലം സ്വദേശികളായ സുഹൃത്തുക്കൾ ആയ ആണും പെണ്ണും അടിമാലി പോലീസിന് നേതൃത്വത്തിൽ പിന്തുടർന്ന് പാലക്കാട് വെച്ച് പിടികൂടി. കൂടുതൽ വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകുന്നേരം മോഷണ ശ്രമത്തിൽ ആണ് വയോധിക കൊല്ലപ്പെട്ടത് .
പോലീസ് അന്വേഷണം റിപ്പോർട്ട് ഇങ്ങനെയാണ്

ആ വീടും ആ ഭാഗത്തുള്ള എല്ലാ വീടുകളിലും വീട് വാടകയ്ക്ക് വേണമെന്ന് പറഞ്ഞു ചുറ്റിത്തിരിഞ്ഞ് ഫാത്തിമയുടെ വീട് നിരീക്ഷിച്ച് മകൻ പുറത്തുപോയ സമയത്ത് പുറത്തുനിന്ന് സൗഹൃദം പറഞ്ഞു അപ്പോൾ അത് തൊട്ടടുത്ത വീട്ടുകാർ കണ്ടു. അതുകഴിഞ്ഞ് ആ ഉമ്മ നിസ്കരിക്കാൻ ചെന്നപ്പോൾ മുഖത്തിൽ മുളകുപൊടി വിതറി മാല പിടിച്ചു വലിക്കുമ്പോൾ അങ്ങോടുമിങ്ങോട്ടും പിടിവലി ഉണ്ടായതിന്റെ തെളിവുകൾ ഉണ്ട്. കഴുത്തിനു മുറിവ് ഉണ്ട്. മകൻ പുറത്തു പോയിട്ട് രാത്രി 7 മണിക്ക് വന്നപ്പോഴാണ് കണ്ടത് ഉടൻതന്നെ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു.മൃതദേഹം ഇന്ന് രാവിലെ പോലീസിന്റെ അന്വേഷണങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് വേണ്ടി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

#NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews

ഇരുപതേക്കാർ, തൊവരായർ, റോഡിന്റെ, ദുരവസ്ഥക്കെതിരെ,വിഷുദിനത്തിൽ നാട്ടുകാരുടെ പ്രതിഷേധം,

0

. കട്ടപ്പന / വിഷു ദിത്തിൽ റോഡിൽ ഇറങ്ങി പ്രതിക്ഷേധിച്ച് നാട്ടുകാർ,ഇരുപതേക്കർ -തൊവരയാർ റോഡിന്റെ വർഷങ്ങളായിട്ടുള്ള ദുരവസ്ഥക്കെതിരെയാണ് , വോട്ട് ചോദിച്ച് വരേണ്ട സാറ്ന്മാരെ എന്ന ഫ്ലക്സ് ബോർഡുകളും ആയി നാട്ടുകാർ രംഗത്തെത്തിയത്.
കട്ടപ്പന .മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്.15 വർഷമായി റോഡ് തകർന്ന് യാത്രാ ക്ലേശം സൃഷ്ടിച്ച് കിടക്കുകയാണ് . തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചതായി പറയുന്നു, എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല. എന്നാൽ, 20 ഏക്കർ, തൊവരായർ, റോഡിന്റെ, ഫണ്ട് വക മാറ്റി ,വാർഡ് മെമ്പർ മറ്റു വർക്കുകൾ ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു, (ആശുപത്രിപ്പടി) തൊവരയാർ റോഡിലെ ഗർത്തങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ , നാട്ടുകാർ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും , ഇപ്പോൾ യാത്രാക്ലെശം രൂക്ഷമായിരിക്കുകയാണ്. വാഹന യാത്രക്കാർക്കും പ്രദേശവാസികളും, നിലവിൽ പൊടിയുടെ ശല്യത്തിൽ ആശുപത്രിയിൽ ആയിരങ്ങൾ ചിലവഴിക്കുകയുമാണ്. , പൊടി ശല്യം രൂക്ഷമായതോടെ രണ്ട് ആസ്മാ രോഗികൾ മരണപ്പെട്ടതും ഇതുമൂലം ആണെന്നാണ് നാട്ടുകാർ പറയുന്നത് ,. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന റോഡ് നവീകരണത്തിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ, രംഗത്തെത്തിയത്.
നഗരസഭയിലെ മറ്റ് വിവിധ റോഡുകൾ നവീകരിക്കുമ്പോഴും, ഈ പാതയോട് അധികൃതർ അവഗണന മാത്രമാണ് കാണിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് രോഗികളും മറ്റും കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണിത്. എന്നാൽ നഗരസഭയുടെയും മറ്റ് അധികൃതരുടെയും ഭാഗത്തുനിന്ന് വാഗ്ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇതോടെ കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്.
ഓട്ടോറിക്ഷ ടാക്സി വാഹനങ്ങൾ പാടെ റോഡിനെ അവഗണിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്താൽ, യാത്രക്കാർക്ക് പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട് – വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.
റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ, എനിക്ക് പ്രഖ്യാപിക്കാൻ അല്ലേ അറിയൂ നടപ്പിലാക്കാൻ അറിയില്ലല്ലോ, രോഗികളും,ഗർഭിണികളും, വഴി തിരിഞ്ഞു പോകുക ഇനി വാചകങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാതയിൽ നാട്ടുകാർ സ്ഥാപിച്ചിരിക്കുന്നത്. റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ 300 ഓളം കുടുംബങ്ങൾ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനം. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടിച്ച് പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, മന്ത്രിയുടെ ഫണ്ടിനെ, കുറിച്ച് യാതൊരു വിവരവും മുൻസിപ്പാലിറ്റി അധികൃതർക്ക്, അറിയില്ല എന്ന് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.

ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

0

ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ വട്ടം മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ രാജാക്കാടിലുള്ള ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

#updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #today #updates #UpdateNews #newsupdate #TodayNews #police #latestnews #forest

തമിഴ്നാട്ടിൽ നിന്നും അതിർത്തി വഴി സുനാമി ഇറച്ചി,കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും വില്പന നടത്തുന്നതയി, നഗരസഭ കൗൺസിലർ പ്രശാന്ത് രാജു.

0







കട്ടപ്പന/കട്ടപ്പന നഗരസഭയിലും പരിസരപ്രദേശങ്ങളായ വണ്ടൻമേട്, പാമ്പാടുംപാറ, കാഞ്ചിയാർ, ഇരട്ടയാർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായി തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും ഉപയോഗശൂന്യമായ ഇറച്ചി വാഹനങ്ങളിൽ കൊണ്ടുവന്ന് ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് എ‌ന്നീ പ്രദേശങ്ങളിൽ വച്ച് തരംതിരിച്ച് കട്ടപ്പന നഗരസഭയ്ക്കുള്ളിൽ ലൈസൻസുള്ള കടകൾ വഴി വിൽപ്പന നടത്തി വരുകയാണന്ന് നഗരസഭകൗൺസിലർ പ്രശാന്ത് രാജു ആരോപിച്ചു.

നിലവിൽ കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുളിയൻ മലയിലെ ഷോട്ടർഹൗസിൽ അറക്കുന്ന ഇറച്ചി കട്ടപ്പന പൊതു മാർക്കറ്റിലൂടെ വിൽപ്പന നടത്താവുയെന്ന് 25.06.2021-ൽ കട്ടപ്പന നഗരസഭ കൗൺസിലിലെ H1-6205/21-ാം നമ്പർ തീരുമാനം എടുക്കുകയും കൗൺസിൽ തീരുമാന പ്രകാരം ഈ പ്രവർത്തി നഗരസഭയ്ക്കുള്ളിൽ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.

ഈ തീരുമാനം നിലവിൽ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. യാതൊരു പരിശോധനയും കൂടാതെ ഈ പ്രവർത്തി നടക്കുന്നതു മൂലം മനുഷ്യജീവൻ അപകടത്തിൽ ആകുകയും ഇത് കഴിച്ച് ജനങ്ങൾ രോഗത്തിന് അനുഭവപ്പെടുകയും ക്യാൻസർ പോലുള്ള മാരക രോഗം പടർന്നുപിടിക്കുന്നതിനും കാരണമാകുന്നു.

വാഹനങ്ങളിൽ കൊണ്ടുവരുന്ന ഉപയോഗ ശൂന്യമായ ഇറച്ചിയിൽ കമ്പത്തുനിന്നും ചത്ത മാടിൻ്റെ ഇറച്ചിയും ആ ഇറച്ചിയിൽ കൃത്യമ രാസവസ്തു ഉപയോഗിച്ച് രക്തം നിർമ്മിക്കുകയും അത് തളിക്കുകയും ചെയ്‌തു വരുന്നതായി പരോശോധനയിൽ കാണാൻ സാധിക്കും.

കട്ടപ്പന നഗരസഭയുടെ അംഗീകൃത ഷോട്ടർ ഹൗസിൽ അറത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിലൂടെ മാത്രം വിൽപ്പന നടത്താവുന്ന ഇറച്ചി അനധികൃതമായി ലൈസൻസ് സമ്പാദിച്ച് ഇത്തരത്തിലുള്ള ഇറച്ചികൾ കടകളിലൂടെയും, ഹോട്ടലുകളിലൂടെയും, തട്ടുകടകൾ, ബോർമ്മ എന്നിവടങ്ങളിൽ വ്യാപകമായി വിൽക്കുന്നതു മൂലമുണ്ടാകുന്ന അപകടം തടയുകയും മനുഷ്യജീവൻ അപകടത്തിലാവുന്ന ഈ പ്രവർത്തി ചെയ്യുന്ന കുറ്റക്കാർക്കെതിരെ കർശമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട്ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ഫുഡ് & സേഫ്റ്റി കമ്മീഷൻ തിരുവനന്തപുരം, ഇടുക്കി ജില്ലാ കളക്‌ടർ എച്ച്‌ എസ് കട്ടപ്പന നഗരസഭ എന്നിവർക്ക് പരാതി നല്‌കിയിട്ടുണ്ട്.

നിലവിൽ ഷോർട്ടർ ഹൗസിൽ അറക്കാത്ത മാടുകളെ വിൽക്കുന്നതും അവയുടെ ഇറച്ചി മറ്റ് ഉൽപ്പന്നങ്ങളും അനധികൃതമായി വിൽക്കുന്ന ലോപി കട്ടപ്പനയിലെ പൊതുമാർക്കറ്റ് ഇല്ലാതാക്കുന്നതിനു വേണ്ടി നടക്കുന്ന ഗൂഢശ്രമത്തിനെതിരെ പൊതുജനങ്ങൾ ശക്തമായി പ്രതിരോധി ക്കണമെന്നും കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു പത്രസമ്മേളനത്തിൽ പറഞ്ഞു..

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

0



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴി അമാൻ നഗറിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോലപ്പറമ്പിൽ റസാഖിന്റെ മകൻ ഇസ്ഹാഖ് (33) ആണ് ആത്മഹത്യ ചെയ്തത്.

ലോക സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, നിരീക്ഷണം ശക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ.

0



Tvm/Idk /ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തുടനീളം രണ്ടായിരത്തിലധികം ക്യാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും.
സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണമാണ് കമ്മീഷൻ നടത്തിവരുന്നത്. ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്ക്വാഡുകൾ, എന്നിവയിലൂടെയാണ് തൽസമയ പരിശോധന. അവശ്യ സർവ്വീസ് വിഭാഗത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കുമായി പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിലും തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തത്സമയ ദൃശ്യങ്ങൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ജില്ലകളിലും കൺട്രോൾ റൂമുകൾ ക്രമീകരിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വ്യാജ പ്രചരണങ്ങൾ നിരീക്ഷിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ജില്ലാ ഓഫീസുകളിലും മീഡിയ മോണിറ്ററിംഗ് സെല്ലുകൾ ക്രമീകരിച്ചു. വ്യാജപ്രചരണങ്ങൾക്കെതിരെ പൊലീസും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്..

കാറിൽ പിന്തുടർന്നെത്തി, യുവതിയെ അശ്ലീല,ചേ ഷ്ഠകൾ, കാട്ടിയ പോലീസുകാരനെതിരെ കേസ്.

0

ഇടുക്കി /റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം.തൊടുപുഴയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോൾ ദുരനുഭവമുണ്ടായെന്നാണു പരാതി. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നെന്നും പരാതിയിൽ പറയുന്നു.