. കട്ടപ്പന / കട്ടപ്പന നഗരസഭയുടെ സമീപത്തു കൂടി ഒഴുകുന്ന കൈത്തോട്ടിൽ മാർക്കറ്റിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഒഴുകിയെത്തുന്ന മലിന ജലവും വേസ്റ്റുകളും പ്ലാസ്റ്റിക്കുകളും മറ്റും കുമിഞ്ഞുകൂടി മുൻസിപ്പാലിറ്റി ഓഫീസിന്റെയും ബസ്റ്റാൻഡ് കവാടത്തിന്റെയും സമീപത്തുള്ള കലുങ്കിൽ കുമിഞ്ഞുകൂടി ഈച്ചയും പുഴുക്കളും മായും സഹിക്കാൻ പറ്റാത്ത ദുർഗന്ധവും ആയി വഴിയാത്രക്കാരും ഫെസ്റ്റിന് വരുന്ന നൂറുകണക്കിന് ജനങ്ങളും മൂക്കുത്തി നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ കട്ടപ്പനയിൽ ഉള്ളത്. . ഈ വിവരം,സമീപത്തുള്ള വ്യാപാരികളും മറ്റും മുൻസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ ന്യായമാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞത്, ഈ മലിന്യാ ജലം ഒഴുകിയെത്തുന്നത് കട്ടപ്പനയാറിലോട്ടണ്, ഈ ജലം ആയിരക്കണക്കിന് ആൾക്കാരാണ് ഉപയോഗിക്കുന്നത്. ഇതുമൂലം പലർക്കും പല വിധ രോഗങ്ങൾ പിടിപെടുന്നതായി പറയുന്നു. വീട്ടിലെ ചെടിച്ചട്ടിക്കുള്ളിലും ഉപയോഗശൂന്യമായ പാത്രങ്ങളിലും ജലം കിടന്നാൽ ഫൈൻ അടിക്കുന്ന മുൻസിപ്പാലിറ്റി ആണ് ദുർഗന്ധം സഹിച്ച് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് വ്യാപാരികളും മറ്റും തീരുമാനിച്ചിരിക്കുന്നത്.