fbpx

ഇരുപതേക്കാർ, തൊവരായർ, റോഡിന്റെ, ദുരവസ്ഥക്കെതിരെ,വിഷുദിനത്തിൽ നാട്ടുകാരുടെ പ്രതിഷേധം,

. കട്ടപ്പന / വിഷു ദിത്തിൽ റോഡിൽ ഇറങ്ങി പ്രതിക്ഷേധിച്ച് നാട്ടുകാർ,ഇരുപതേക്കർ -തൊവരയാർ റോഡിന്റെ വർഷങ്ങളായിട്ടുള്ള ദുരവസ്ഥക്കെതിരെയാണ് , വോട്ട് ചോദിച്ച് വരേണ്ട സാറ്ന്മാരെ എന്ന ഫ്ലക്സ് ബോർഡുകളും ആയി നാട്ടുകാർ രംഗത്തെത്തിയത്.
കട്ടപ്പന .മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്.15 വർഷമായി റോഡ് തകർന്ന് യാത്രാ ക്ലേശം സൃഷ്ടിച്ച് കിടക്കുകയാണ് . തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചതായി പറയുന്നു, എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല. എന്നാൽ, 20 ഏക്കർ, തൊവരായർ, റോഡിന്റെ, ഫണ്ട് വക മാറ്റി ,വാർഡ് മെമ്പർ മറ്റു വർക്കുകൾ ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു, (ആശുപത്രിപ്പടി) തൊവരയാർ റോഡിലെ ഗർത്തങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ , നാട്ടുകാർ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും , ഇപ്പോൾ യാത്രാക്ലെശം രൂക്ഷമായിരിക്കുകയാണ്. വാഹന യാത്രക്കാർക്കും പ്രദേശവാസികളും, നിലവിൽ പൊടിയുടെ ശല്യത്തിൽ ആശുപത്രിയിൽ ആയിരങ്ങൾ ചിലവഴിക്കുകയുമാണ്. , പൊടി ശല്യം രൂക്ഷമായതോടെ രണ്ട് ആസ്മാ രോഗികൾ മരണപ്പെട്ടതും ഇതുമൂലം ആണെന്നാണ് നാട്ടുകാർ പറയുന്നത് ,. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന റോഡ് നവീകരണത്തിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ, രംഗത്തെത്തിയത്.
നഗരസഭയിലെ മറ്റ് വിവിധ റോഡുകൾ നവീകരിക്കുമ്പോഴും, ഈ പാതയോട് അധികൃതർ അവഗണന മാത്രമാണ് കാണിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് രോഗികളും മറ്റും കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണിത്. എന്നാൽ നഗരസഭയുടെയും മറ്റ് അധികൃതരുടെയും ഭാഗത്തുനിന്ന് വാഗ്ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇതോടെ കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്.
ഓട്ടോറിക്ഷ ടാക്സി വാഹനങ്ങൾ പാടെ റോഡിനെ അവഗണിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്താൽ, യാത്രക്കാർക്ക് പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട് – വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.
റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ, എനിക്ക് പ്രഖ്യാപിക്കാൻ അല്ലേ അറിയൂ നടപ്പിലാക്കാൻ അറിയില്ലല്ലോ, രോഗികളും,ഗർഭിണികളും, വഴി തിരിഞ്ഞു പോകുക ഇനി വാചകങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാതയിൽ നാട്ടുകാർ സ്ഥാപിച്ചിരിക്കുന്നത്. റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ 300 ഓളം കുടുംബങ്ങൾ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനം. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടിച്ച് പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, മന്ത്രിയുടെ ഫണ്ടിനെ, കുറിച്ച് യാതൊരു വിവരവും മുൻസിപ്പാലിറ്റി അധികൃതർക്ക്, അറിയില്ല എന്ന് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.

Share the News