fbpx
19.8 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

എസ്.ഡി.പി.ഐ ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു.

0


കോട്ടയം:എസ്.ഡി.പിഐ കോട്ടയം ജില്ലാ നേതൃ സംഗമം സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും അവഗണിക്കുക മാത്രമല്ല പൗരന്റെ അടിസ്ഥാന പ്രശ്നങ്ങളെ ചർച്ചക്ക് വെക്കാതെ വിദ്വേഷ പ്രചാരണങ്ങൾ മാത്രം നിറഞ്ഞതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ തുളസീധരൻ പള്ളിക്കൽ വിഷയാവതരണം നടത്തി.സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം അഭിവാദ്യമർപ്പിച്ചു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ സ്വാഗതം ആശംസിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ യു നവാസ്,ഓർഗനൈസിംഗ് സെക്രട്ടറി അമീർ ഷാജിഖാൻ, സെക്രട്ടറിമാരായ നിസ്സാം ഇത്തിപ്പുഴ, അഫ്സൽ പി എ, ട്രെഷറർ കെ എസ് ആരിഫ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസൽ പായിപ്പാട്,ഉവൈസ് ബഷീർ,നസീമ ഷാനവാസ്‌, അയ്യൂബ് ഖാൻ, സബീർ കുരിവിനാൽ എന്നിവർ നേതൃത്വം നൽകി.മണ്ഡലം പഞ്ചായത്ത്‌ ബ്രാഞ്ച് തലങ്ങളിലെ നേതൃത്വങ്ങൾ പങ്കെടുത്തു.

അൻസൽ പായിപ്പാട്
മീഡിയ കോർഡിനേറ്റർ
9847991184

പൊൻകുന്നത്ത് മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

0

മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ അനീഷ് പി.ആർ(38), ചിറക്കടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് കളവട്ടത്തിൽ വീട്ടിൽ അനിൽകുമാർ കെ.പി (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി പൊൻകുന്നം സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും, ഇവരുടെ മകനെയും ചീത്തവിളിക്കുകയും, മധ്യവയസ്കയെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപെടുത്തുകയുമായിരുന്നു.

തുടർന്ന് വീട്ടിനുള്ളിലെ ഫർണിച്ചർ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം കല്ലുകൊണ്ട് വീടിന്റെ ജനൽചില്ലുകൾ തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. മധ്യവയസ്കയുടെ മകനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട് കയറി മധ്യവയസ്കയെ ആക്രമിച്ചത്.


തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എസ്.ഐ മാരായ മാഹിൻ സലിം, സുനിൽകുമാർ എം.ജെ, സി.പി.ഓ മാരായ ഷാജി ചാക്കോ, പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ഞ്ഞിരപ്പളളി താലൂക്കിൽ നിന്നും 10, 12 ക്ലാസുകളിൽ ഫുൾ എ+ / എ വൺ നേടിയ വിദ്യാർത്ഥികളെ മേരീക്വീൻസ് ആദരിക്കുന്നു

0

*കാഞ്ഞിരപ്പളളി താലൂക്കിൽ നിന്നും 10, 12 ക്ലാസുകളിൽ ഫുൾ എ+ / എ വൺ നേടിയ വിദ്യാർത്ഥികളെ മേരീക്വീൻസ് ആദരിക്കുന്നു*

കാഞ്ഞിരപ്പള്ളി: സ്ഥിരോത്സാഹത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഫലമായി പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് / എ വൺ  എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ച കാഞ്ഞിരപ്പളളി താലൂക്കിലെ വിദ്യാർത്ഥികളെ  ആരോഗ്യസേവനരംഗത്തും, വിദ്യാഭ്യാസ പ്രോത്സാഹനത്തിനും എന്നും മുൻപിലുള്ള കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ചാവറ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുന്നു.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ തങ്ങളുടെ മാർക്ക് ലിസ്റ്റ് കോപ്പി, അഡ്രസ് എന്നിവ +918281001025 എന്ന നമ്പറിൽ 2024 മെയ് 28 വൈകിട്ട് 05 മണിക്ക് മുമ്പായി വാട്ട്സ് ആപ്പ് ചെയ്യേണ്ടതാണ്

മൊബൈൽ ഫോൺ നൽകിയില്ല,  കടലിൽ ചാടി വിദ്യാർത്ഥിനി മരിച്ചു.

0

മൊബൈൽ ഫോൺ നൽകിയില്ല,  കടലിൽ ചാടി വിദ്യാർത്ഥിനി മരിച്ചു.

തിരുവനന്തപുരം  :വർക്കല ബീച്ചിൽ വിദ്യാർത്ഥി നി തീരയിൽ പ്പെട്ടു മരിച്ചു .മരിച്ചത് വെൺക്കുളം സ്വദേശിനിയായ ശ്രേയ ( 14) ആണ് മരിച്ചത് . ഒപ്പംമുണ്ടായിരുന്ന കുട്ടിക്കായ് തിരച്ചിൽ നടത്തുന്നു. വീട്ടിൽ  മൊബൈൽ നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് സംശയിക്കുന്നു .  വ്യാഴാഴ്ച ഉച്ചക്ക്  12:30 യോടെ യായിരുന്നു സംഭവം.ആത്മഹത്യയാണെന്ന് പോലീസ്. രണ്ട് കുട്ടികൾ കടലിലേക്ക് ഇറങ്ങി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് ശ്രേയയുടെ  മൃത്ദേഹം കരയ്ക്ക് അടിയുകയായിരുന്നു.

തൃശ്ശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോര്‍പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍…

0

തൃശൂർ: ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ കേരള ടൈംസ് ന്യൂസിനോട് പറഞ്ഞു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ്  തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടും. തൃശൂർ ജില്ലയിൽ 7 വീടുകൾ ഭാഗീകമായി തകർന്നു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി….

ഇന്നലെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം എന്താണെന്നാണ് കളക്ടര്‍ പരിശോധിക്കുന്നത്. അതേസമയം മുനയം ബണ്ട് തുറന്നിട്ടുണ്ട്. മഴക്കെടുതിയിൽ തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ഇവിടെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശ്ശൂർ ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തു….

യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ അവസാനനിമിഷം റദ്ദാക്കിയപ്പോൾ ഒട്ടേറെ പ്രവാസികൾ ഏറെ കഷ്ടപ്പാടുകൾ നേരിടുകയുണ്ടായി

0

C Q , ദമ്മാം : ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത ് ര മുടങ്ങി ദുരിതം T അനുഭവിച ് ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ . *സ ് ഥ എയർ ഇന്ത്യഎക്സ് സ്സ് ബാധ്യസ്ഥമാണെന്നും, അത് വാങ്ങിക്കൊടുക്കാൻ 3 സ് ഥ കേന ് ദ ് ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും നവയുഗം, *’ സാംസ്ക്കാരികവേദി ദെല ് ല ടയോട ് ട യൂണിറ്റ് സമ്മേളനം ഒര ു പ്രമേയത്തിലൂടെ * ആവശ്യപ്പെട്ടു. ് യാതൊര ു മുന്നറിയിപ്പും ഇല്ലാത െ വിമാനങ്ങൾ അവസാനനിമിഷം. മാറദ്ദാക്കിയപ്പോൾ ഒട്ടേറ െ പ്രവാസികൾ ഏറ െ കഷ്ടപ്പാടുകൾ, *സ ് ഥ നേരിടുകയുണ്ടായി. യാത ് ര മുടങ്ങിയ കാരണം വിസ തീർന ് ന ു ചിലരുട െ ജോലി T നഷ്ടപ്പെട്ടു. അസുഖബാധിതനായ ഭർത്താവിന െ അവസാനമായി ് കാണാനുള ് ള അവസരം ഒര ു ഭാര്യക്ക് നഷ്ടമായി.യാത്രക്കാരായ പ്രവാസികൾ., ്, അനുഭവിച ് ച മാനസിക വ്യഥ വളരെയധികമാണ്. ഇമ്മാതിരി സംഭവങ്ങൾ , ് ആവർത്തിയ്ക്കാതിരിയ്ക്കാനും, യാത്രക്കാർക്ക് നിയമപരമായിത്തന ് ന െ 1 * അർഹമായ നഷ്ടപരിഹാരം എയർ ഇന്ത് യ എക്സ്പ്രസ്സ് കമ്പനി നൽകിയേ ് മതിയാക ൂ എന്ന് നവയുഗം പ്രമേയത്തിൽ പറഞ്ഞു.. *സ ് ഥ നവയുഗം ദെല ് ല ടൊയോട ് ട യൂണിറ്റ് ഓഫിസിൽ നിസ്സാം കൊല്ലത്തിന്റെ ് അധ്യക്ഷതയിൽ നടന ് ന യൂണിറ്റ് സമ്മേളനം നവയുഗം മീഡിയ കൺവീനർ 3 * ബെൻസി മോഹൻ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ _ *സ ് ഥ സാജൻ കണിയാപുരം, ദെല ് ല മേഖല പ്രസിഡന്റ് നന്ദകുമാർ എന്നിവർ 3 * ആശംസാപ്രസംഗം നടത്തി.് T, നവയുഗം ദെല ് ല ഉട്ടായോട ് ട യൂണിറ്റ് പ്രസിഡന്റ് ആയി നാസർ കടവിലിനെയും, ് വൈസ് പ്രസിഡന്റ് ആയി ജിതനെയും, സെക്രെട്ടറി ആയി സെയ്ഫ് Q മണലടിയെയും, ജോയിന്റ് സെക്രെട്ടറി ആയി അനസ് ജലാലിനെയും 7 *’ സമ്മേളനം തെരെഞ്ഞെടുത്തു

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

0

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

കാഞ്ഞിരപ്പള്ളി: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ എസ്ഡിപിഐ പാറക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെൻ്റോ നൽകി ആദരിച്ചു.

എസ്ഡിപിഐപാറക്കടവ് ബ്രഞ്ച് പ്രസിഡൻ്റ് എൻഎം ജലാൽ, ബ്രാഞ്ച് വൈസ് പ്രസിഡണ്ട് മനാഫ്, എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അലി അക്ബർ, സെക്രട്ടറി മുഹമ്മദ് നൂഹ് ,ട്രഷറർ ഷാജുദീൽ കട്ടപ്പന, കമ്മിറ്റിയംഗം കാതർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

പുനലൂരിൽ ഒറീസയിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 5 പേർ പിടിയിൽ….

0


കൊല്ലം  : പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ഒറീസയിൽ നിന്നും ട്രെയിൻ മാർഗം തെന്മലയിൽ എത്തിക്കുകയും അവിടെനിന്നും ബൈക്കിൽ പുനലൂർ വിളക്കുവട്ടത്ത് ഒരു വീട് കേന്ദ്രീകരിച്ചു വില്പനയ്ക്കായി എത്തിച്ച രണ്ടര (2.5kg) കിലോ കഞ്ചാവും കച്ചവടക്കാരായ ഇന്ദ്രജിത്, അരുൺജിത്, സൂരജ്, നിധീഷ്, സുധീഷ് എന്നിവരെയും കൊല്ലം റൂറൽ പോലീസ് മേധാവിയുടെ DANSAF SI ഉമേഷ്‌, ബിജു ഹക്ക്, അംഗങ്ങളായ സജു, അഭിലാഷ്, ദിലീപ് കുമാർ, വിപിൻ ക്ലീറ്റസ് എന്നിവരും പുനലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ഈ മാസം (15-05-24) മുതൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന NDPS ഡ്രൈവിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം നടത്തിവരുന്ന റെയ്ഡുകളുടെ ഭാഗമായാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. തുടർന്നും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. സാബു മാത്യു IPS അറിയിച്ചു.

സുഖയാത്ര: തിരുവനന്തപുരം, കോട്ടയം വഴി എറണാകുളത്തേക്ക് പുതിയ KSRTC ഏ.സി പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് ഇന്ന് ആരംഭിക്കുന്നു…

0

തിരുവനന്തപുരം : പുതിയ ഏ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാകുളത്തേക്കാണ് പുതിയ സർവ്വീസ്.

രാവിലെ 5.30 ന് തിരുവനന്തപുരത്തു നിന്നും സർവ്വീസ് തുടങ്ങും..

ടാറ്റയുടെ 3300CC ഡീസല്‍ എഞ്ചിൻ കരുത്തില്‍ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ആണ് ഇന്ന് മുതല്‍ സർവീസ് ആരംഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ബസ് ഓടിച്ച്‌ പുതിയ ബസിന്റെ കാര്യക്ഷമത വിലയിരുത്തുകയുണ്ടായി.

35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റുകളും ഫൂട്ട് റെസ്റ്റുകളിലും മൊബൈല്‍ ചാർജിങ് പോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ എ സി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ വശങ്ങളിലെ ഗ്ലാസ്സുകള്‍ നീക്കാനുള്ള സൗകര്യവുമുണ്ട്.
തിരുവനപുരത്തുനിന്നും രാവിലെ 5:30 ന് ആരംഭിക്കുന്ന ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് കോട്ടയം വഴി 11:05 മണിക്ക് എറണാകുളത്ത് എത്തിച്ചേരുന്നതും, തിരിച്ച്‌ ഉച്ചയ്‌ക്ക് 02:00 മണിക്ക് എറണാകുളത്തു നിന്നും കോട്ടയം വഴി 19:35 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യും. 43 രൂപയാണ് പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസിന്റെ മിനിമം ചാർജ്ജ്…

വലിയ അളവിൽ കഞ്ചാവ്  മിഠായികൾ, ലക്ഷ്യം, സ്‌കൂൾ  വിദ്യാർത്ഥികൾ; അതിഥി  തൊഴിലാളികൾ, പിടിയിൽ

0

ആലപ്പുഴ: അതിഥി തൊഴിലാളികളിൽ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികൾ പിടികൂടിയെന്ന് എക്സൈസ്. അരൂരിൽ നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരാണ് പിടിയിലായത്.

സ്കൂൾ വിദ്യാർഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് പറഞ്ഞു. കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തതായും എക്സൈസ് അറിയിച്ചു.