എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
കാഞ്ഞിരപ്പള്ളി: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ എസ്ഡിപിഐ പാറക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെൻ്റോ നൽകി ആദരിച്ചു.
എസ്ഡിപിഐപാറക്കടവ് ബ്രഞ്ച് പ്രസിഡൻ്റ് എൻഎം ജലാൽ, ബ്രാഞ്ച് വൈസ് പ്രസിഡണ്ട് മനാഫ്, എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അലി അക്ബർ, സെക്രട്ടറി മുഹമ്മദ് നൂഹ് ,ട്രഷറർ ഷാജുദീൽ കട്ടപ്പന, കമ്മിറ്റിയംഗം കാതർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.