fbpx
21.4 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ല’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി

0

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി തള്ളി ഹൈക്കോടതി. അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

നടക്കുന്നത് അപ്രസക്തമായ നീക്കങ്ങള്‍; ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന് സംശയം’; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത

പുരസ്‌കാരം നിശ്ചയിച്ചതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു ഹര്‍ജി. നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് കോടതി പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്നും കോടതി ചോദിച്ചു.

കൊല്ലം, പാലക്കാട് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

ഗ്രീസില്‍ ബീച്ച്‌ ടവല്‍ പ്രക്ഷോഭം ശക്തമാവുന്നു; പോരാട്ടം ബീച്ചുകള്‍ തിരിച്ചുപിടിക്കാന്‍

0

പൗരാണിക കാലം മുതല്‍ നിരവധി വിപ്ലവങ്ങള്‍ നടന്ന മണ്ണാണ് ഗ്രീസിന്റേത്. എന്നാലിപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കലാപത്തിനാണ് ഗ്രീസ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ബീച്ച്‌ ടവല്‍ പ്രക്ഷോഭം എന്ന് മാധ്യമങ്ങള്‍ പേരിട്ട ഈ മുന്നേറ്റത്തില്‍ ഗ്രീസിലെ സാധാരണ ജനങ്ങളാണ് അണിനിരക്കുന്നത്. ദിവസങ്ങള്‍ പിന്നിട്ടതോടെ സിനിമ സംവിധായകരും കലാകാരൻമാരും ഉള്‍പ്പടെയുള്ളവര്‍ ഈ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ബീച്ചുകള്‍ തിരിച്ചുപിടിക്കാനുള്ള ഗ്രീക്ക് ജനതയുടെ പോരാട്ടമാണ് ബീച്ച്‌ ടവല്‍ പ്രക്ഷോഭം എന്ന പേരില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ബീച്ചുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയും അമിത ടൂറിസത്തിനെതിരെയുമാണ് ഈ പ്രതിഷേധം. സ്വകാര്യവത്കരണവും വിനോദസഞ്ചാരികളുടെ പ്രവാഹവും കാരണം പ്രദേശവാസികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ബീച്ചുകളിലേക്ക് പ്രവേശിക്കാനാകാത്ത സാഹചര്യമുണ്ടായതാണ് ഈ കലാപത്തിന് തിരികൊളുത്തിയത്. പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ വിഷയത്തിലിടപെടാൻ നിര്‍ബന്ധിതരായിരിക്കുകയാണ്.

അമിത ടൂറിസത്തിന്റെ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. അതിമനോഹരമായ ബീച്ചുകളാണ് ഗ്രീസിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നത്. ഇങ്ങനെയെത്തുന്ന സഞ്ചാരികളുടെ സണ്‍ ലോഞ്ചറുകളും കുടകളും മാറ്റുകളും നിറഞ്ഞ് കാലുകുത്താൻ സാധിക്കാത്ത നിലയിലാണ് ഗ്രീസിലെ ബീച്ചുകള്‍. ഇതുകാരണം ബീച്ചിലെത്തുന്ന പ്രദേശവാസികള്‍ക്ക് കടലിന്റെ കാഴ്ച പോലും മറയുന്ന സാഹചര്യമാണ്. ഇതിന് പുറമെ മിക്കവാറും ബീച്ചുകളും സ്വകാര്യ റിസോര്‍ട്ട് ലോബികളുടെ കയ്യിലാണ്. ഇവിടെ പ്രവേശിക്കണമെങ്കില്‍ പോലും പ്രദേശവാസികള്‍ വലിയ ഫീസ് നല്‍കേണ്ട സാഹചര്യമാണ്.

ബീച്ച്‌ ലോഞ്ചറുകള്‍ക്കും മാറ്റുകള്‍ക്കുമെല്ലാം കൊല്ലുന്ന വാടകയുമാണ് ഈ കമ്ബനികള്‍ ഈടാക്കുന്നത്. ഗ്രീസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പരോസ് ദ്വീപില്‍ ഉള്‍പ്പടെയാണ് ഈ സ്ഥിതി രൂക്ഷമായിട്ടുള്ളത്. ഇവിടെ പ്രദേശവാസികള്‍ ബീച്ചുകള്‍ സ്വതന്ത്രമാക്കാനുള്ള സമരത്തിലാണ്. ഇത് ടൂറിസത്തിനെതിരായ സമരമല്ലെന്നും ടൂറിസ്റ്റുകളോടുമുള്ള കമ്ബനികളുടെ കൊള്ള അവസാനിപ്പിക്കാനാണ് തങ്ങള്‍ പോരാടുന്നതെന്നുമാണ് പരോസ് ദ്വീപ് സമര മുന്നണി അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വേനല്‍ക്കാലത്തെ ബീച്ച്‌ ജീവിതം ഗ്രീക്ക് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിനെ ഇല്ലാതാക്കാനാണ് ബീച്ച്‌ നിയന്ത്രിക്കുന്ന സ്വകാര്യ കമ്ബനികള്‍ ശ്രമിക്കുന്നത്. ഇതിന് അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.

14000മാണ് പരോസ് ദ്വീപിലെ ജനസംഖ്യ. ഈവര്‍ഷം മാത്രം 750,000 വിനോദസഞ്ചാരികളാണ് ദ്വീപ് സന്ദര്‍ശിച്ചത്. അമിതമായ സഞ്ചാരിപ്രവാഹം ബീച്ചുകള്‍ മലിനമാകുന്നതിനും കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

ഏഷ്യന്‍ ചാമ്ബ്യന്‍സ്‌ കപ്പില്‍ ഇന്ത്യക്കും ജപ്പാനും ലക്ഷ്യം ഫൈനല്‍

0

ചെന്നൈ: ഏഷ്യന്‍ ചാമ്ബ്യന്‍സ്‌ ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനല്‍ ലക്ഷ്യമിട്ട്‌ ഇന്ത്യ ഇറങ്ങുന്നു. മേയര്‍ രാധാകൃഷ്‌ണന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 8.30 മുതല്‍ നടക്കുന്ന സെമി ഫൈനലില്‍ ജപ്പാനാണ്‌ എതിരാളി.

വൈകിട്ട്‌ ആറിനു തുടങ്ങുന്ന ഒന്നാം സെമിയില്‍ മലേഷ്യ ദക്ഷിണ കൊറിയയെ നേരിടും. 1932 ലെ ഒളിമ്ബിക്‌സ് മുതലാണ്‌ ഇന്ത്യയും ജപ്പാനും തമ്മില്‍ ഹോക്കി കളിച്ചു തുടങ്ങിയത്‌. ഇരുവരും തമ്മില്‍ 34 തവണ ഏറ്റുമുട്ടി. 27 മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്കു തന്നെയാണു മുന്‍തൂക്കം. ജപ്പാന്‌ മൂന്ന്‌ ജയങ്ങളും നാലു സമനിലകളുമാണ്‌ എടുത്തു കാണിക്കാനുള്ളത്‌. റൗണ്ട്‌ റോബിന്‍ ലീഗില്‍ ഇന്ത്യയെ 1-1 നു സമനിലയില്‍ കുരുക്കിയാണ്‌ അതിലൊന്ന്‌.
ഏഷ്യന്‍ ചാമ്ബ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യയും ജപ്പാനും ഒന്‍പത്‌ തവണ ഏറ്റുമുട്ടി. അഞ്ച്‌ മത്സരങ്ങളില്‍ ജയിച്ച ഇന്ത്യക്കാണ്‌ അവിടെയും മുന്‍തൂക്കം. രണ്ടു മത്സരങ്ങളിലാണു ജപ്പാന്‍ ജയമറിഞ്ഞത്‌. രണ്ടു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ജപ്പാനെ 8-0 ത്തിനു തകര്‍ത്തിരുന്നു. ജപ്പാന്റെ ഇന്ത്യക്കെതിരേ നടന്ന മൂന്ന്‌ ജയങ്ങള്‍ തകര്‍പ്പനായിരുന്നു. 2022 ലെ ഏഷ്യാ കപ്പില്‍ 5-2 നും 2021 ലെ ഏഷ്യന്‍ ചാമ്ബ്യന്‍സ്‌ ട്രോഫിയില്‍ 5-3 നും ജയിച്ചു. 2013 ലെ ഏഷ്യന്‍ ചാമ്ബ്യന്‍സ്‌ ട്രോഫിയില്‍ 2-1 നായിരുന്നു ജപ്പാന്റെ ജയം.
അറുപത്‌ മിനിറ്റും ജപ്പാനെ സമ്മര്‍ദത്തിലാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന്‌ ഇന്ത്യന്‍ ടീം മുന്‍ നായകനും ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷ്‌ പറഞ്ഞു. ലോക റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്‌ഥാനത്തും ജപ്പാന്‍ 19-ാം സ്‌ഥാനത്തുമാണ്‌. 2021 ലെ ടൂര്‍ണമെന്റിന്റെ ലീഗ്‌ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തകര്‍ത്തിരുന്നു. സെമിയില്‍ ജപ്പാന്‍ 5-3 നു ജയിച്ചു തിരിച്ചുമടിച്ചു. ചെന്നൈയില്‍ ഇന്ത്യയാണ്‌ ടോപ്‌ സ്‌കോറര്‍. 20 ഗോളുകളാണ്‌ ഇന്ത്യ അടിച്ചു കയറ്റിയത്‌.
ക്രെയ്‌ഗ് ഫുള്‍ടണിന്റെ ശിഷ്യന്‍മാര്‍ ജപ്പാനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച 15 പെനാല്‍റ്റി കോര്‍ണറുകളില്‍ ഒരെണ്ണം മാത്രമാണു ഗോളാക്കിയത്‌. അവസാന ലീഗ്‌ മത്സരത്തില്‍ പാകിസ്‌താനെ 4-0 ത്തിനു തോല്‍പ്പിച്ച അതേ ശൈലിയിലായിരിക്കും ഇന്നും കളിക്കുകയെന്നു ക്രെയ്‌ഗ് ഫുള്‍ടണ്‍ പറഞ്ഞു. നായകന്‍ ഹര്‍മന്‍പ്രീത്‌ സിങ്ങിന്റെ ഇരട്ട ഗോളുകളും ജുഗ്രാജ്‌ സിങ്‌, അക്ഷദീപ്‌ സിങ്‌ എന്നിവരുടെ ഒാരോ ഗോളുകളും ലീഗില്‍ ഇന്ത്യയെ ഒന്നാം സ്‌ഥാനക്കാരാക്കി. ഇന്ത്യന്‍ താരങ്ങള്‍ നാല്‌ പാദങ്ങളിലും പാക്‌ താരങ്ങളെ അനങ്ങാന്‍ വിട്ടില്ല. ഗ്രഹാം റീഡിന്റെ പകരക്കാരനായി ഏപ്രിലിലാണു ഫുള്‍ടണ്‍ ഇന്ത്യന്‍ കോച്ചായത്‌. 2018 ലെ ലോകകപ്പിലും ടോക്കിയോ ഒളിമ്ബിക്‌സിലും ബെല്‍ജിയം ടീമിന്റെ അസിസ്‌റ്റന്റ്‌ കോച്ചായിരുന്നു ഫുള്‍ടണ്‍.
കോച്ചിന്റെ അതേ നിലപാടിലാണ്‌ ഉപ നായകനും മിഡ്‌ഫീല്‍ഡറുമായ ഹാര്‍ദിക്‌ സിങ്ങും. ജപ്പാന്‍ പാകിസ്‌താനെ മറികടന്നാണു സെമിയില്‍ കടന്നത്‌. ഇരുവര്‍ക്കും അഞ്ച്‌ പോയിന്റ്‌ വീതമാണെങ്കിലും ഗോള്‍ ശരാശരിയിലെ മികവാണു ജപ്പാനെ സെമിയിലെത്തിച്ചത്‌. ചൈനയ്‌ക്കെതിരേ നടന്ന അവസാന മത്സരം ജയിച്ചതാണ്‌ അവര്‍ക്കു തുണയായത്‌. രണ്ട്‌ മത്സരങ്ങള്‍ സമനിലയാക്കിയ ജപ്പാന്‍ ഒന്നിലാണു തോറ്റത്‌. പ്രതിരോധമാണു ജപ്പാന്റെ മുതല്‍ക്കൂട്ട്‌. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ സമര്‍ഥമായി തടുക്കാന്‍ അവര്‍ക്കായി. ആക്രമണ നിരയുടെ പാളിച്ചകളാണു ജപ്പാനെ ഗോളില്‍നിന്ന്‌ അകറ്റുന്നത്‌.

ഐ.പി.ഒ.യ്ക്ക് മുമ്ബായി ₹22,500 കോടി സമാഹരിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

0

പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) മുന്നോടിയായി 1,000 കോടി ദിര്‍ഹം (ഏകദേശം 22,500 കോടി രൂപ) സമാഹരിക്കാന്‍ പ്രമുഖ വ്യവസായിയും മലയാളിയുമായ എം.എ.

യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ഐ.പി.ഒയ്ക്ക് മുമ്ബ് കടം പുനഃക്രമീകരിക്കുന്നതിനായാണ് (debt refinancing) അബൂദബി ആസ്ഥാനമായ ലുലുവിന്റെ നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്ക്, മഷ്റഖ് ബാങ്ക് എന്നിവയില്‍ നിന്നാണ് ഗ്രൂപ്പ് പണം സമാഹരിക്കുന്നത്. ശരാശരി പത്ത് വര്‍ഷം കാലാവധിയുള്ളതായിരിക്കും വായ്പകള്‍.

ഐ.പി.ഒ അടുത്ത വര്‍ഷം?

ലുലു ഗ്രൂപ്പ് 2023ല്‍ നടത്താനിരുന്ന ഐ.പി.ഒയാണ് വൈകുന്നത്. 2024ല്‍ ഐ.പി.ഒ നടന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകള്‍.

2020ല്‍ ലുലു ഗ്രൂപ്പിന് 500 കോടി ഡോളര്‍ (ഏകദേശം 41,000 കോടി രൂപ) മൂല്യം വിലയിരുത്തി, അബൂദബിയിലെ രാജ കുടുംബാംഗം കമ്ബനിയിലെ 20 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. 100 കോടി ഡോളറിലേറെ (8,200 കോടി രൂപ) വിലമതിക്കുന്ന ഇടപാടായിരുന്നു അത്.

കമ്ബനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 800 കോടി ഡോളറാണ് (65,600 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളിലാണ് സാന്നിദ്ധ്യം. 65,000ഓളം ജീവനക്കാരുമുണ്ട്.

1,000 കോടി ദിര്‍ഹം സമാഹരിക്കാനുള്ള തീരുമാനം നിലവിലെ കടങ്ങള്‍ വീട്ടാനും ജി.സി.സിയിലും ഈജിപ്തിലുമായി 80 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള പദ്ധതി വിപുലമാക്കാനും സഹായിക്കുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധി അഭിപ്രായപ്പെട്ടു. വിതരണ ശൃംഖലയും ഇ-കൊമേഴ്‌സ് വ്യാപാരവും ശക്തമാക്കാനും സമാഹരണം സഹായിക്കുമെന്ന് കരുതുന്നു.

ആന്റണിയെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മന്‍

0

തിരുവനന്തപുരം: പുതുപ്പള്ളിയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍, ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.

ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തി.
പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ആന്റണിയുടെ വഴുതക്കാട്ടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. ചാണ്ടി ഉമ്മനെ ഷാള്‍ അണിയിച്ച്‌ ആന്റണി സ്വാഗതം ചെയ്‌തു.ഇല്ലാത്ത കാര്യം പറഞ്ഞ്‌ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നു കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം എ.കെ.ആന്റണി മാധ്യമങ്ങളോട്‌ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്‌ ശരിയോ തെറ്റോയെന്ന്‌ പുതുപ്പള്ളിക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും

0

പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളാണ് നീക്കം ചെയ്യുക. രാഹുലിന്റെ വിഡിയോയും സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു.

പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചു. ഭാരതമാതാവ് മരിച്ചുവെന്ന് കേട്ടപ്പോള്‍ കയ്യടിച്ച കോണ്‍ഗ്രസ് രാജ്യദ്രോഹികള്‍ എന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനം.

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം നാള്‍, ചര്‍ച്ച തുടങ്ങി വച്ച രാഹുല്‍ഗാന്ധി അദാനിയെ കുറിച്ച് പരാമര്‍ശിക്കില്ലെന്ന് പറഞ്ഞ് ഭരണപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയെക്കുറിച്ചും മണിക്കൂര്‍ സന്ദര്‍ശനത്തെക്കുറിച്ചും രാഹുല്‍ വൈകാരികമായി സംസാരിച്ചു.
മണിപൂരില്‍ ബിജെപി കൊലപെടുത്തുന്നത് രാജ്യത്തെ തന്നെയെന്നു രാഹുല്‍ വിമര്‍ശിച്ചതോടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വിന്റെ നേതൃത്വത്തില്‍ ഭരണപക്ഷം പ്രതിഷേധവുമായി എത്തി. ഇതോടെ രാഹുല്‍ ആളികത്തി.

13 തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി മോദിയെ രാവണനോട് ഉപമിച്ചാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റവും അവസാനം സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പ്രസംഗത്തിന്റെ ആദ്യ 70 മിനിറ്റ് മണിപ്പൂര്‍ എന്ന വാക്കുപോലും പരാമര്‍ശിച്ചില്ല.

മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ ചരിത്രം വിവരിച്ച ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് ഭരണകാലത്ത് 1700 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കണക്ക് നിരത്തി. അതേസമയം സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

ആറന്മുള കണ്ണാടിയെപ്പോലെയാകാന്‍ ആറന്മുള ഖാദിയും

0

ലോക ശ്രദ്ധയാകര്‍ഷിച്ച ആറന്മുള കണ്ണാടി പോലെ ആറന്മുള ഖാദിയും ലോക ശ്രദ്ധയാകര്‍ഷിക്കുമോ? ഫാഷന്‍ ടെക്നോളജിയില്‍ പരിശീലനം ലഭിച്ച അരവിന്ദ്, ഖാദി നെയ്ത്തില്‍ വൈദഗ്ദ്ധ്യമുള്ള സഹോദരി അര്‍ച്ചന എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ‘ആറന്മുള ഖാദി’ വിപണി പിടിക്കാനൊരുങ്ങുകയാണ്.

അച്ഛന്റെ സ്വപനം സാക്ഷാത്കരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

സ്വന്തമായി നൂല്‍ ഉല്‍പാദിപ്പിച്ച്‌, ഖാദി തുണി നെയ്ത് തോര്‍ത്തും, മുണ്ടും പ്രീമിയം ഷര്‍ട്ടും ഈ സഹോദരങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ആറന്മുള ഖാദി ബ്രാന്‍ഡില്‍ തോര്‍ത്തും മുണ്ടും സ്വന്തം ഷോറൂമിലൂടെ മാത്രമാണ് വിറ്റഴിക്കുന്നത്. തോര്‍ത്തിന് 200 രൂപ, മുണ്ടിന് 400 രൂപ മുതലാണ് വില. പ്രീമിയം ബ്രാന്‍ഡ് ഖാദി ഷര്‍ട്ടിന് 900 രൂപ മുതല്‍ 1200 രൂപ വരെ യാണ് വില. ഇവ ഖാദി കേന്ദ്രങ്ങള്‍ വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വില്‍ക്കുന്നുണ്ട്.

ഉപജീവനമാര്‍ഗം

ആറന്മുള ഖാദി സംരംഭം ആറന്മുളയിലെ 30 കുടുംബങ്ങള്‍ക്കാണ് ഉപജീവനമാര്‍ഗമായത്. ഖാദി കമ്മീഷന്റെ മൂന്ന് മാസത്തെ പരിശീലനം ലഭിച്ച സ്ത്രീകള്‍ ഖാദി സ്വന്തം വീടുകളില്‍ നെയ്‌തെടുക്കുന്നവയാണ് ഇവയെല്ലാം. 2001 ല്‍ അരവിന്ദിന്റെയും അര്‍ച്ചനയുടേയും അച്ഛന്‍ പോള്‍ രാജാണ് ശ്രീ ബാലാജി ഗാര്‍മെന്റ്റ്സ് എന്ന പേരില്‍ ഈ തയ്യല്‍ സംരംഭം ആരംഭിച്ചത്. 10 തറിയും, 10 ചര്‍ക്കയുമായി പ്രവര്‍ത്തനം ആരംഭിച്ച സോസൈറ്റിക്ക് 2018 ലെ പ്രളയം വില്ലനായി എത്തി. നെയ്ത്തു ശാലയും, നൂല്‍ ഉല്‍പ്പാദന യൂണിറ്റും വെള്ളം കയറി നശിച്ചു.

തുടര്‍ന്ന് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സഹായത്തോടെ ബിസിനസ് പുനരാരംഭിച്ചു. 2022 ല്‍ പിതാവ് പോള്‍ രാജ് അന്തരിച്ചതോടെ മക്കള്‍ ബിസ്‌നസ് ഏറ്റെടുത്തു. കര്‍ണാടക ഖാദി , കണ്ണൂര്‍ ഖാദി, ബംഗാള്‍ ഖാദി, അസാറ ഖാദി, പയ്യന്നുര്‍ ഖാദി പോലെ ആറന്മുള ഖാദിയും പ്രശസ്തിയിലേക്ക് ഉയരുമെന്ന് പ്രതീക്ഷയിലാണ് അരവിന്ദും അര്‍ച്ചനയും