സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി തള്ളി ഹൈക്കോടതി. അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
‘നടക്കുന്നത് അപ്രസക്തമായ നീക്കങ്ങള്‍; ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന് സംശയം’; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത
പുരസ്‌കാരം നിശ്ചയിച്ചതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു ഹര്‍ജി. നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് കോടതി പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്നും കോടതി ചോദിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം