fbpx
21.4 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

ഓണത്തിന് നാട്ടില്‍ വരാം! ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടില്‍ ഓണം സ്പെഷ്യല്‍ കെഎസ്‌ആര്‍ടിസി ബസ്,സമയവും നിരക്കും ഇതാ

0

ണസമയത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്. ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരിക്കും.

ഇനി ലഭ്യമാണെങ്കില്‍തന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം മറുനാട്ടില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.

കോഴിക്കോട് കെഎസ്‌ആര്‍ടിസിയാണ് നിലവിലെ കോഴിക്കോട്-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-കോഴിക്കോട് ബസ് സര്‍വീസുകള്‍ക്കു പുറമേ ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത്. പ്രത്യേക ബസുകളുടെ സമയം, ടിക്കറ്റ് നിരക്ക്, തിയതി തുടങ്ങിയ കാര്യങ്ങള്‍ നോക്കാം.

കോഴിക്കോട്-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടുകളില്‍ 23/08/2023 ബുധനാഴ്ച മുതല്‍ 09/09/2023 വരെ നാല് വീതം സ്പെഷ്യല്‍ ബസുകളാണ് സര്‍വീസ് നടത്തുക.

കോഴിക്കോട്- ബാംഗ്ലൂര്‍ ഓണം സ്പെഷ്യല്‍ ബസ്

കോഴിക്കോട്- ബാംഗ്ലൂര്‍ 9:14 PM-05:59AM

കോഴിക്കോട്- 9:14 PM

താമരശ്ശേരി- 9:59 PM

കല്‍പ്പറ്റ-11:00 PM

മാനനന്തവാടി-11:39 PM

മൈസൂര്‍-3:09 AM

ബാംഗ്ലൂര്‍-5:59 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 9:17 PM-06:02 AM

കോഴിക്കോട്- 9:17 PM

താമരശ്ശേരി- 10:02 PM

കല്‍പ്പറ്റ-11:03 PM

മാനനന്തവാടി-11:42 PM

മൈസൂര്‍-3:12 AM

ബാംഗ്ലൂര്‍- 06:02 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 10:15 PM-07:00 AM

കോഴിക്കോട്- 10:15 PM

താമരശ്ശേരി- 11:00 PM

കല്‍പ്പറ്റ- -12:01 PM

മാനനന്തവാടി-12:40 PM

മൈസൂര്‍-4:10 AM

ബാംഗ്ലൂര്‍- 07:00 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 10:30 PM-07:05 AM

കോഴിക്കോട്- 10:30 PM

താമരശ്ശേരി- 11:05 PM

കല്‍പ്പറ്റ- -12:15 PM

മാനനന്തവാടി-1:05 PM

മൈസൂര്‍-4:25 AM

ബാംഗ്ലൂര്‍- 07:05 AM

യാത്രാ സമയം 8 മണിക്കൂര്‍ 35 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 10:50 PM-087:05 AM

കോഴിക്കോട്- 10:30 PM

താമരശ്ശേരി- 11:35 PM

കല്‍പ്പറ്റ- -12:35 PM

മാനനന്തവാടി-1:20 PM

മൈസൂര്‍-5:05 AM

ബാംഗ്ലൂര്‍- 08:05 AM

യാത്രാ സമയം 9 മണിക്കൂര്‍ 15 മിനിറ്റ്

ടിക്കറ്റ് നിരക്ക് 490 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 11:16 PM-8:31AM

കോഴിക്കോട്-11:16 PM

താമരശ്ശേരി-11:56 PM

മാനന്തവാടി-1:46 AM

മൈസൂര്‍-5:31 AM

ബാംഗ്ലൂര്‍-08:31 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

ബാംഗ്ലൂര്‍-കോഴിക്കോട് ഓണം സ്പെഷ്യല്‍ ബസ് സര്‍വീസ്

ബാംഗ്ലൂര്‍-കോഴിക്കോട് 3:36PM-12:20AM

ബാംഗ്ലൂര്‍- 3:36 PM

മൈസൂര്‍- 6:25 PM

സുല്‍ത്താൻ ബത്തേരി- 9.40 PM

കല്‍പ്പറ്റ-10:10 PM

താമരശ്ശേരി- 11:10 PM

കോഴിക്കോട്-12:20AM

യാത്രാ സമയം 8 മണിക്കൂര്‍ 44 മിനിറ്റ്

ടിക്കറ്റ് നിരക്ക് 711 രൂപ

ബാംഗ്ലൂര്‍-കോഴിക്കോട് 9:10PM-05:34AM

ബാംഗ്ലൂര്‍- 9:10 PM

മൈസൂര്‍- 11:59 PM

മാനന്തവാടി-3:29 AM

കല്‍പ്പറ്റ-4:09 AM

താമരശ്ശേരി-5:09 AM

കോഴിക്കോട്-5:24 AM

യാത്രാ സമയം 8 മണിക്കൂര്‍ 44 മിനിറ്റ്

ടിക്കറ്റ് നിരക്ക് 801 രൂപ.

ബ്രാന്‍ഡ് ന്യൂ സൗദി പ്രോ ലീഗിന് ഇന്ന് തുടക്കം

0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനൊപ്പം സൗദി പ്രോ ലീഗും ഇന്ന് ആരംഭിക്കുകയാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയില്‍ അല്‍ നസ്സറിലേക്ക് ചേക്കേറിയതാണ് സൗദി ലീഗിന്റെ തലവിധി മാറ്റി മറിച്ചത്.

ഇതിനെ തുടര്‍ന്ന് ഈ സമ്മറില്‍ യൂറോപ്പില്‍ നിന്ന് വമ്ബൻ താരങ്ങളുടെ ഒഴുക്കാണ് വിവിധ സൗദി ക്ലബ്ബുകളിലേക്ക് ഉണ്ടായത്.

കരീം ബെൻസിമ, എൻഗോളോ കാന്റെ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, ജോര്‍ദാൻ ഹെൻഡേഴ്സൻ, റൂബൻ നെവസ്… എന്നിങ്ങനെ ഒരു നീണ്ടനിര തന്നെയാണ് സൗദിയിലേക്ക് ചേക്കേറിയത്. അത് കൊണ്ട് തന്നെ ഇത്തവണത്തെ സൗദി ലീഗ് പോരാട്ടങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസ്സറില്‍ എത്തിയതിന് ശേഷം 135ലധികം രാഷ്ട്രങ്ങളില്‍ സൗദി പ്രൊ ലീഗിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു.

സൗദി ലീഗിലെ ഈ സീസണിലെ ഉദ്ഘാടന മത്സരം അല്‍ അഹ്ലിയും അല്‍ ഹസ്മും തമ്മിലാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30നാണ് പോരാട്ടം. അല്‍ അഹ്ലിയുടെ ഹോം മത്സരങ്ങള്‍ അരങ്ങേറുന്ന ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അല്‍ ഫൈസല്‍ സ്റ്റേഡിയത്തിലാണ് കളി. രണ്ട് ടീമുകള്‍ക്കും സൗദി രണ്ടാം ഡിവിഷൻ ലീഗില്‍ നിന്ന് ഇക്കുറി പ്രമോഷൻ ലഭിച്ചതാണ്.

അല്‍ അഹ്ലി ഈ സമ്മറില്‍ വമ്ബൻ സൈനിംഗുകള്‍ നടത്തി ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. റിയാദ് മഹ്റസ്, റോബര്‍ട്ടോ ഫിര്‍മിനോ, എഡ്വര്‍ഡ് മെൻഡി, അലൻ സെയിന്റ് മാക്സിമിൻ എന്നിവരെ അല്‍ അഹ്ലി സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തത്സസമയ സംപ്രേഷണം ഡോണി നെറ്റ് വര്‍ക്കില്‍ ഉണ്ടാകും. സൗദി പ്രോ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സോണിക്കാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസ്സറിന്റെ ആദ്യ മത്സരം അടുത്ത തിങ്കളാഴ്ചയാണ്. രാത്രി 11.30ന് അല്‍ എത്തിഫാഖിനെതിരെയാണ് ഈ സീസണിലെ അല്‍ നസ്സറിന്റെ ആദ്യ പോരാട്ടം. കഴിഞ്ഞ സീസണില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസ്സര്‍ ഫിനിഷ് ചെയ്തത്. അല്‍ ഇത്തിഹാദായിരുന്നു ചാമ്ബ്യൻമാര്‍.

The postബ്രാൻഡ് ന്യൂ സൗദി പ്രോ ലീഗിന് ഇന്ന് തുടക്കം

10 വര്‍ഷം കൊണ്ട് 50 ലക്ഷം പോക്കറ്റില്‍; പ്രതിമാസ എസ്‌ഐപി വഴി നിക്ഷേപകനെ ലക്ഷാധിപതിയാക്കിയ ഫണ്ടിതാ

0

നിക്ഷേപിക്കാൻ വലിയ തുക കയ്യിലില്ലാത്തൊരാളാണെങ്കില്‍, ചെറിയ തുകകളായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് അനുയോജ്യം.

ദീര്‍ഘകാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുമ്ബോള്‍ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് കണ്ണഞ്ചിമിപ്പിക്കുന്ന റിട്ടേണുകള്‍ നേടാന്‍ സഹായകമാകും. സ്‌മോള്‍ കാപ് കമ്ബനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളായതിനാല്‍ ഉയര്‍ന്ന റിസ്‌കും സ്‌മോള്‍ കാപ് ഫണ്ടുകള്‍ക്കുണ്ട്. റിസ്‌കെടുത്തവര്‍ക്ക് മികച്ച നേട്ടം നല്‍കിയൊരു സ്‌മോള്‍ കാപ് ഫണ്ടാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്- റെഗുലര്‍ പ്ലാന്‍.

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന് കീഴിലുള്ള സ്‌മോള്‍ കാപ് ഫണ്ട് സ്‌കീമാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്. 2010 സെപ്റ്റംബര്‍ 16 നാണ് ഫണ്ട് ആരംഭിച്ചത്. ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 19.05 ശതമാനം റിട്ടേണ്‍ നല്‍കി.

1 വര്‍ഷത്തിനിടെ 33.93 ശതമാനം റിട്ടേണും മൂന്ന് വര്‍ഷത്തിനിടെ 44.84 ശതമാനം റിട്ടേണും ഫണ്ട് നല്‍കി. 5 വര്‍ഷത്തിനിടെ 44.84 ശതമാനവം 10 വര്‍ഷത്തിനിടെ 29.62 ശതമാനവുമാണ് ഫണ്ടിന്റെ റിട്ടേണ്‍. ഫണ്ട് ആരംഭിച്ചത് മുതല്‍ 20.89 ശതമാനം റിട്ടേണ്‍ നല്‍കി.

എസ്‌ഐപി കാല്‍ക്കുലേറ്റര്‍

നിപ്പോണ്‍ സ്‌മോള്‍ കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാനില്‍ പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷത്തേക്ക് എസ്‌ഐപി വഴി നിക്ഷേപം നടത്തിയൊരാള്‍ക്ക് ലക്ഷാധിപതിയാകാന്‍ സാധിച്ചു എന്ന് കാണാം. 10 വര്‍ഷത്തേക്ക് 25.96 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ 10,000 രൂപയുടെ പ്രതിമാസം എസ്‌ഐപി വഴി നടത്തിയ നിക്ഷേപം 43.94 ലക്ഷം രൂപയായി വളര്‍ന്നു.

1 ലക്ഷം രൂപ അപ്പ്ഫ്രന്‍ഡ് നിക്ഷേപവും പ്രതിമാസം 10,000 രൂപ എസ്‌ഐപി ചെയ്തവര്‍ക്ക് 57.53 ലക്ഷം രൂപ നേടാനായി. ഒറ്റത്തവണയായി നിക്ഷേപിച്ച 1 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് 13.40 ലക്ഷം രൂപയായി വളര്‍ന്നു.

ആശ്വാസ വിലയില്‍ സ്വര്‍ണം; തുടരെ നാലാം ദിവസവും സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ വില നിലവാരം ഇങ്ങനെ

ഫണ്ട് വിശദാംശം

31,945 കോടി രൂപയാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടിന്റെ ആകെ ആസ്തി. റെഗുലര്‍ പ്ലാനിന് 1.58 ശതമാനമാണ് ചെലവ് അനുപാതം. ഓഗസ്റ്റ് 10 നുള്ള നെറ്റ് അസറ്റ് വാല്യു 116.73 രൂപയാണ്. ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഓഹരിയില്‍ ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ വേണം. 100 രൂപ മുതല്‍ അധിക നിക്ഷേപം നടത്താം.

1,000 രൂപ മുതല്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. 30 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.

നല്ലൊരു തുക ലാഭവിഹിതമായി നേടാം; ഓഗസ്റ്റില്‍ റെക്കോര്‍ഡ് തീയതി നിശ്ചയിച്ച 10 ഓഹരികള്‍; കയ്യിലുണ്ടോ?

ഫണ്ട് പോര്‍ട്ട്ഫോളിയോ

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 96.8 ശതമാനം നിക്ഷേപമുണ്ട്. ഇതില്‍ 7.58 ശതമാനം നിക്ഷേപവും ലാര്‍ജ് കാപ് ഓഹരികളിലും 7.72 ശതമാനം മിഡ്കാപ് ഓഹരികളിലും 58.44 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ്. ആകെ 180 ഓഹരികളാണ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയിലുള്ളത്.

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റസ് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, അപര്‍ ഇന്‍ഡസ്ട്രീസ്, സൈഡസ് വെല്‍നസ്, തേജസ് നെറ്റ് വര്‍ക്ക്‌സ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.

മാസത്തില്‍ നിക്ഷേപിക്കാം; സേവിംഗ്‌സ് അക്കൗണ്ടില്‍ വെറുതെ കിടക്കുന്ന പണത്തിന് നേടാം 7.75% പലിശ; തീരെ റിസ്‌കില്ല

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുൻപ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇൻഫര്‍മേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

ഇനി ഗ്രൂപ്പില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

0

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.

ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പ് ചാറ്റുകളില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്്‌സ്‌ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത് യാഥാര്‍ഥ്യമായാല്‍ വരാനിരിക്കുന്ന ഗ്രൂപ്പ് കോളിനെ കുറിച്ച്‌ ഗ്രൂപ്പിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ശ്രമം. ഷെഡ്യൂള്‍ കോള്‍ എന്ന ഫീച്ചര്‍ ടാപ്പ് ചെയ്ത് ഉപയോക്താാവിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിക്കുക.

ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും. കൂടാതെ വീഡിയോ കോളാണോ വോയ്‌സ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ സാധിക്കും. കോളിന് പതിനഞ്ച് മിനിറ്റ് മുന്‍പ് ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങളെ അറിയിക്കുന്നവിധമാണ് ക്രമീകരണം.

നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലകുനിക്കാത്ത അഞ്ചുതെങ്ങ്കോട്ട; ബ്രിട്ടീഷുകാരോട് പോരടിച്ച്‌ തൂക്കിയെറിഞ്ഞ ആറ്റിങ്ങല്‍ കലാപം, ചരിത്രവും

0

റ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ഇതാ വരികയായി. രാജ്യസ്നേഹമുണര്‍ത്തുന്ന ഓര്‍മ്മകളുടെ സമയം. കെടാത്ത പോരാട്ടവീര്യത്തിന്‍റെയും അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെയും അടയാളമായി ഇന്നും നിലനില്‍ക്കുന്ന കോട്ടയാണ് തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട . പലപ്പോഴും ചരിത്രത്താളുകളില്‍ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയ അഞ്ചുതെങ്ങിലാണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആദ്യമായി ആയുധമെടുത്ത് നാട്ടുകാര്‍ പോരാടിയ ആറ്റിങ്ങല്‍ കലാപം നടന്നതെന്ന് ചരിത്രം പറയുന്നത്.

രാജ്യത്തെ ആദ്യ അധിനിവേശ സമരമായിരുന്ന 1721ലെ ആറ്റിങ്ങല്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചതിന്‍റെയും അവരെ സൈന്യത്തെയിറക്കി കീഴടക്കിയതിന്‍റെയും ഒക്കെ ത്രസിപ്പിക്കുന്ന കഥകളാണ് ഈ കോട്ട പറഞ്ഞു തരുന്നത്. തലസ്ഥാനത്തിന്‍റ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി കടലിനേട് ചേര്‍ന്നു കിടക്കുന്ന ഈ കോട്ടയുടെ തുടക്കവും നിലനില്‍പ്പുമെല്ലാം ഓരോ ആളും അറിഞ്ഞിരിക്കേണ്ടതാണ്.

എയര്‍ ഇന്ത്യയ്ക്ക് പുതിയ ലോഗോ

0

ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോഗോയിലാണ് ഇനി എയര്‍ ഇന്ത്യയുടെ സഞ്ചാരം.

ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയര്‍ന്ന സാധ്യതകള്‍, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകല്‍പ്പനയിലേക്ക് നയിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

2023 ഡിസംബര്‍ മുതലാണ് പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ ബ്രാന്‍!ഡിലൂടെ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്ന ഒരു ലോകോത്തര വിമാനക്കമ്ബനിയായി എയര്‍ ഇന്ത്യയെ മാറ്റാന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടപ്പിച്ചു.

യുഡിഎഫ് 9, എല്‍ഡിഎഫ് 7; കൊല്ലത്ത് ബിജെപിക്ക് അട്ടിമറി വിജയം

0

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് ഒമ്ബതും എല്‍ഡിഎഫ് ഏഴും വാര്‍ഡുകളില്‍ വിജയിച്ചു.

കൊല്ലത്ത് സിപിഎം സീറ്റില്‍ ബിജെപി അട്ടിമറി വിജയം നേടി.

എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണ്. ഏഴിക്കര, പള്ളിപ്പുറം പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് ഇടതുമുന്നണിക്ക് നഷ്ടമായത്.

കൊല്ലത്തും പാലക്കാടും എല്‍ഡിഎഫ് ഓരോ വാര്‍ഡ് പിടിച്ചെടുത്തു. തെന്മല ഒറ്റക്കല്‍ വാര്‍ഡും പാലക്കാട് പൂക്കോട്ടുകാവ് താനിക്കുന്ന് വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തെന്മല ഒറ്റക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ അനുപമ 34 വോട്ടിന് വിജയിച്ചു.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡില്‍ സിപിഎമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ മനോജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുകയായിരുന്നു.

തൃശൂര്‍ മാടക്കത്തറ താണിക്കുടം വാര്‍ഡില്‍ എല്‍ഡിഎഫിന് മിന്നും ജയം നേടി. സിപിഐയിലെ മിഥുൻ തിയ്യത്തുപറമ്ബിലാണ്‌ വിജയിച്ചത്‌. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ മുണ്ടേരി പഞ്ചായത്ത് താറ്റിയോട് വാര്‍ഡിലും ധര്‍മ്മടം പഞ്ചായത്തിലെ പരിക്കടവിലും എല്‍ഡിഎഫ് വിജയിച്ചു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ കോടമ്ബനാടി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിംഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ രേഷ്മ പ്രവീണ്‍ വിജയിച്ചു.

കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി എ എസ് രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കഴിഞ്ഞ തവണ ബിജെപിക്കെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

nam aliquam, nunc aliqua integer vitae pariatur quia tincidunt facilisis. Dolorum officia aperiam. Eligendi.

തുടര്‍ച്ചയായ ഇടിവില്‍ സ്വര്‍ണ വില; ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം

0

നാല് ദിവസമായി തുടര്‍ച്ചയായ വിലക്കുറവില്‍ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം, പവന് ഇന്ന് 120 രൂപ കുറഞ്ഞ് 43,640 രൂപയായി.

ആഭരണം വാങ്ങുന്നവര്‍ക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് സ്വര്‍ണം വാങ്ങാം. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,455 രൂപയായി.

ആഗോള വിപണിയില്‍ സ്വര്‍ണം താഴേക്കുള്ള ട്രെന്‍ഡിലാണ്. സ്‌പോട്ട് സ്വര്‍ണം ഇന്ന് 1,913 ഡോളറിലാണ് നില്‍ക്കുന്നത്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,523 രൂപയായി.

വെള്ളി വിലയില്‍ മാറ്റമില്ല

ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

സ്വര്‍ണ വില ചാഞ്ചാടുന്നു

അമേരിക്കന്‍ ഡോളര്‍, അമേരിക്കന്‍ ട്രഷറി യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം) എന്നിവ ഉയരുന്നതാണ് നിലവില്‍ സ്വര്‍ണ വില താഴേക്കിറങ്ങാന്‍ വഴിയൊരുക്കുന്നത്. പണപ്പെരുപ്പം പിന്നെയും ആശങ്കപ്പെടുത്തുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടാനിടയുണ്ട്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിപ്പെടാനിടയാക്കും; യീല്‍ഡും ഉയരും. നിക്ഷേപകര്‍ ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപം മാറ്റുമെന്നതിനാല്‍ സ്വര്‍ണ വില താഴേക്കും നീങ്ങും.

മരുതിമല ഇക്കോ ടൂറിസം പദ്ധതി; 2.66 കോടിയുടെ ഭരണാനുമതി

0

കൊട്ടാരക്കര: മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയുടെ നവീകരണത്തിന് 2.66 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ.എൻ.

ബാലഗോപാല്‍ അറിയിച്ചു. 2021-’22 വര്‍ഷത്തെ പരിഷ്കരിച്ച ബജറ്റില്‍ ജില്ലയില്‍ പ്രഖ്യാപിച്ച ജൈവവൈവിധ്യ വിനോദസഞ്ചാര സര്‍ക്യൂട്ടില്‍ മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതിയും ഉള്‍പ്പെടുത്തിയിരുന്നു.

നാല് ക്ലസ്റ്റര്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര സര്‍ക്യൂട്ടിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10.19 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തിലാണ് ജൈവ വൈവിധ്യം നിറഞ്ഞ മരുതിമല സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മരുതിമല ഇക്കോടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2006ല്‍ ആണ്. ടിക്കറ്റ് കൗണ്ടര്‍, രണ്ട് ഫുഡ് കിയോസ്കുകള്‍, റോക്ക് ക്ലൈംബിങ് സ്റ്റേഷൻ, ശൗചാലയങ്ങള്‍, പ്രവേശന കവാടം, പാര്‍ക്കിങ് സംവിധാനം, പാത്ത് വേ, സ്റ്റെപ് സിറ്റിങ് സ്പേസ് എന്നിവയുടെ നിര്‍മാണം, ഇലക്‌ട്രിഫിക്കേഷൻ, വ്യൂയിങ് ഡെക്ക്, പെഡസ്ട്രിയല്‍ ബ്രിഡ്ജ് എന്നീ സംവിധാനങ്ങളാണ് മരുതിമലയില്‍ സജ്ജമാക്കുന്നത്.

ഇനി ഒടിടി ഫ്രീയാക്കിയാലോ, ഒന്നും പ്രത്യേകമായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ട; ഇതാ വഴി

0

Netflix, Amazon Prime, Hotstar Disney എന്നിവ സൗജന്യമായി കാണാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് വഴിയുണ്ട്.

ഇവ പ്രത്യേകമായി സബ്‌സ്‌ക്രൈബുചെയ്യുന്നതിന് പണം (പണം) നല്‍കേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഒറ്റ റീചാര്‍ജ് വഴി ഈ OTT പ്ലാറ്റ്‌ഫോമുകളെല്ലാം സൗജന്യമായി കാണാൻ കഴിയും.

മുൻനിര ടെലികോം കമ്ബനികളിലൊന്നായി എയര്‍ടെല്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷൻ ലഭ്യമാക്കിയത്. എല്ലാ റീചാര്‍ജ് പ്ലാനുകളിലും ഈ സൗകര്യം ലഭ്യമല്ല. തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകള്‍ക്ക് മാത്രമാണ് കമ്ബനി ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. ഇതിനെ പറ്റി പരിശോധിക്കാം.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ് 399 രൂപ മുതല്‍ 14999 വരെയാണ് നിരക്ക് ഇതൊരു പ്രീമിയം പോസ്റ്റ് പെയ്ഡ് പ്ലാനാണ്. ഈ പ്ലാൻ പ്രകാരം ഉപയോക്താക്കള്‍ക്ക് ഡാറ്റയും കോളിംഗ് സേവനങ്ങളും ലഭിക്കും. ഈ പ്ലാനിന് കീഴില്‍ 4 അധിക സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ കണക്ഷനുകളും ലഭ്യമാണ്. അതായത് ഒരു റീചാര്‍ജില്‍ 5 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു കണക്ഷന് ഏകദേശം 300 രൂപ വരും.

ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. മൊത്തം ആനുകൂല്യം 320 ജിബി വരെയാണ്. പ്രാഥമിക കണക്ഷന് 200 ജിബി ഡാറ്റ ലഭ്യമാണ്. അതിനുശേഷം ബാക്കിയുള്ള കണക്ഷനുകള്‍ക്ക് 30 ജിബി നിരക്കില്‍ ഡാറ്റ ലഭിക്കും. കൂടാതെ ഡാറ്റ റോള്‍ഓവര്‍ സൗകര്യവുമുണ്ട്. പ്രതിദിനം 100 എസ്‌എംഎസ് അയയ്ക്കാം. ഈ പ്ലാൻ റീചാര്‍ജ് ചെയ്തവര്‍ക്കും OTT ആനുകൂല്യങ്ങളുണ്ട്. Netflix സ്റ്റാൻഡേര്‍ഡ് സബ്സ്ക്രിപ്ഷൻ ഒരു മാസത്തേക്ക് കിട്ടും. കൂടാതെ ആമസോണ്‍ പ്രൈം ആറ് മാസം വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. Disney Hot StarMobile ഒരു വര്‍ഷത്തേക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ വരുന്നത്. വിങ്ക് മ്യൂസിക് പ്രീമിയം, എക്‌സ്ട്രീം പ്ലേ മൊബൈല്‍ പാക്ക് തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്.