അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ

കോട്ടയം: അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ ലഭിച്ചതിനെ തുടർന്ന് എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയിൽ വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തുന്നു

കോട്ടയം വാഴൂർ പുളിക്കൽകവലയിൽ മായയുടെ വീട്ടിലാണ് ഇന്ന് രാവിലെ മുതൽ ഇ ഡി പരിശോധന ആരംഭിച്ചത്. രാവിലെ 6 മണി മുതലാണ് പരിശോധന ആരംഭിച്ചത്. അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ടു വ്യാജരേഖകൾ നിർമ്മിച്ചതും സാമ്പത്തിക തട്ടിപ്പുമായും ബന്ധപ്പെട്ടാണ് ഇ ഡി മായയുടെ വീട്ടിൽ പരിശോധന നടത്തുന്നത്

വ്യാജരേഖകൾ നിർമ്മിച്ചതിനു കോട്ടയം വാഴൂർ പുളിക്കക്കവല വളയിൽ വീട്ടിൽ മായ (49) യെ പ്രത്യേക അന്വേഷണ സംഘം മെയ് മാസം അവസാനം അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായ പ്രതികളിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. നജീബിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് കേസിൽ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം
വ്യാജരേഖകൾ നിർമ്മിച്ചതിനു കോട്ടയം വാഴൂർ പുളിക്കക്കവല വളയിൽ വീട്ടിൽ മായ (49) യെ പ്രത്യേക അന്വേഷണ സംഘം മെയ് മാസം അവസാനം അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായ പ്രതികളിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. നജീബിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് കേസിൽ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
മായയ്ക്ക് ഒന്നാം പ്രതി നജീബുമായി അടുത്ത ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് വൃക്ക ആവശ്യപ്പെട്ട് എത്തിയയാൾക്ക് വേണ്ടിയാണ് മായ വ്യാജ രേഖകൾ നിർമ്മിച്ചത്. ഇയാൾ സ്വന്തം സഹോദരനാണെന്ന് വരുത്തി തീർക്കുന്നതിനായി മായയുടെ കുടുംബത്തിന്റെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കി. ഇതിലൂടെ റേഷൻ കാർഡിൽ പേര് ചേർത്ത ശേഷമാണ് അവയവദാനത്തിനുള്ള അനുമതി നേടുന്നതിനായി

ജില്ലാ ലെവൽ ഓതറൈസേഷൻ കമ്മിറ്റിക്ക് മുൻപിൽ ഇവർ വ്യാജ രേഖകൾ സമർപ്പിച്ചത്. ഇവർ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തിയിരുന്നു. മുഖ്യപ്രതി നജീബ് വഴി മായ വൻ തുക കൈപ്പറ്റിയതിന്റെ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തെളിവുകളും പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

നജീബിന്റെ നേതൃത്വത്തിലുള്ള അവയവ വിൽപ്പന റാക്കറ്റ് അഞ്ചുവർഷമായി സജീവമായിരുന്നതായാണ് കണ്ടെത്തൽ. ഇതുവരെ നാല്പതോളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി സർക്കാർ രേഖകൾ ചമയ്ക്കൽ, സാമ്പത്തിക ലാഭത്തിനായി സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് യുവതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.