റിയാദ്: രാജ്യത്ത് ഇസ്‌ലാം മതം സ്വീകരിക്കുന്നവര്‍ക്കായി പുതിയ ഡിജിറ്റല്‍ ‘ന്യൂ മുസ്ലിം’ കാര്‍ഡ് സേവനം സൗദി അറേബ്യ ആരംഭിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം നടപ്പിലാക്കിയത്. ഇസ്‌ലാമികകാര്യ, ദഅ്‌വ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ അല്‍ഷെയ്ഖ് ഞായറാഴ്ചയാണ് പുതിയ സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇസ്‌ലാം സ്വീകരിക്കാന്‍ അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ അംഗീകാരം ലഭിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഇനി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. അപേക്ഷയുടെ എല്ലാ ഘട്ടങ്ങളും സ്വയമേവ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതിലൂടെ നടപടികള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും പൂര്‍ത്തിയാക്കാനാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. അംഗീകാരം ലഭിച്ച ഉടന്‍ തന്നെ ഡിജിറ്റല്‍ ‘ന്യൂ മുസ്ലിം’ കാര്‍ഡ് സൗദിയുടെ തവക്കല്‍ന (Tawakkalna) ആപ്പില്‍ ലഭ്യമാകും. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ (SDAIA) സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഉപ…

