അന്യ ജില്ലാ ഓട്ടോകൾക്ക് കടിഞ്ഞാൺ: കൊച്ചിയിൽ എം.വി.ഡിയുടെ മിന്നൽ പരിശോധന; 40 കേസുകൾ, ഒന്നര ലക്ഷത്തോളം രൂപ പിഴകൊച്ചി: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമങ്ങൾ കാറ്റിൽപ്പറത്തി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക മിന്നൽ പരിശോധന. അന്യ ജില്ലകളിൽ നിന്നെത്തി കൊച്ചി നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താനും, യാത്രക്കാർക്ക് — പ്രത്യേകിച്ചും സ്ത്രീകൾക്ക് — സുരക്ഷിതവും ഭയരഹിതവുമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുമാണ് എം.വി.ഡി സ്ക്വാഡുകൾ തെരുവിൽ പരിശോധന ശക്തമാക്കിയത്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 40 ഇ-ചല്ലാനുകൾ വഴി 1,17,750 രൂപ പിഴയായി ഈടാക്കി.പ്രധാന കേന്ദ്രങ്ങളിൽ നാല് സ്ക്വാഡുകൾലഭിച്ച രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നഗരത്തിലെ പ്രധാന ഗതാഗത ഹബ്ബുകൾ കേന്ദ്രീകരിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം.എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾആലുവ, വൈറ്റില ഹബ്കളമശ്ശേരി, തൃപ്പൂണിത്തുറ, കാക്കനാട്തുടങ്ങിയ തിരക്കേറിയ മേഖലകളിൽ നടത്തിയ തെരച്ചിലിൽ മൊത്തം 60 ഓട്ടോറിക്ഷകൾ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചു.ഗുരുതര നിയമലംഘനങ്ങൾ; വ്യാജ പെർമിറ്റുകളും രേഖകളില്ലാത്ത സർവീസുംപരിശോധനയിൽ അന്യ ജില്ലകളിൽ രജിസ്റ്റർ ചെയ്ത ശേഷം നഗരത്തിൽ വന്ന് പെർമിറ്റില്ലാതെ അനധികൃതമായി ഓടുന്ന 10 ഓട്ടോറിക്ഷകൾ പിടികൂടി പിഴ ചുമത്തി.കൂടാതെ, റോഡിലിറങ്ങാൻ യോഗ്യതയില്ലാത്ത നിരവധി വാഹനങ്ങളും പിടിക്കപ്പെട്ടു:ഫിറ്റ്നസ് (CF) ഇല്ലാത്തവ: 6 ഓട്ടോറിക്ഷകൾ നികുതി (Tax) അടയ്ക്കാത്തവ: 16 ഓട്ടോറിക്ഷകൾഇൻഷുറൻസ് പരിരക്ഷയില്ലാത്തവ: 5 ഓട്ടോറിക്ഷകൾലൈസൻസില്ലാത്ത ഡ്രൈവർമാർ: യാതൊരു രേഖയുമില്ലാതെ വാഹനം ഓടിച്ച 3 ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചു.കൂടാതെ സ്റ്റേജ് ക്യാരേജ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ പരിശോധിച്ചു കണ്ടെത്തിയ 176 നിയമലംഘനങ്ങൾക്ക് 4,10,000 രൂപ പിഴ ചുമത്തിപരിശോധന തുടരും: എൻഫോഴ്സ്മെന്റ് ആർ.ടി.ഒനഗരത്തിലെ യാത്രാ സുരക്ഷ മുൻനിർത്തി ഇത്തരത്തിലുള്ള പരിശോധന വരും ദിവസങ്ങളിലും കൂടുതൽ ഊർജ്ജിതമായി തുടരുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ശ്രീ. ബിജു ഐസക് വ്യക്തമാക്കി. പെർമിറ്റ് നിബന്ധനകൾ ലംഘിക്കുന്നവർക്കും ആവശ്യമായ രേഖകളില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

