പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്ഥാപനങ്ങളും തട്ടിയടുക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്..

വയനാട്ടിൽ വെൽനസ് മെഡിക്കൽ ടൂറിസം എന്ന പദ്ധതിക്കായി കോടികൾ മുടക്കിയ പ്രവാസി വ്യവസായിയെ ഭീ,ണിപ്പെടുത്തി പ്രോജക്ട് നശിപ്പിക്കകുയും പണവും സ്ഥാപനങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌ത നാലു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത് പോലീസ്. മുഹമ്മദ് ഷിഹാബ് എന്ന പ്രവാസി വ്യവസായിയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വയനാട് പടിഞ്ഞാറേത്തറ പോലീസ് നാലു പ്രതികൾക്കുമെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി FIR ഇട്ട് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി കാസർഗോഡ് കുന്നിൽ ചൗക്കി അബ്‌ദുള്ളയുടെ മകൻ അബ്‌ദുൾ അസീസ് ആണ്.രണ്ടാം പ്രതി കോഴിക്കോട് ഒഞ്ചിയം വില്ലേജിൽ ഏറമല ഓർക്കാട്ടേരി രാമക്കറുപ്പിൻ്റെ മകൻ രാജൻ നമ്പ്യാരും, മൂന്നാം പ്രതി ആറ്റിങ്ങൽ ചിറയിൻകീഴ് താലൂക്കിൽ കുന്നുവാരം ഊളൻകുന്നിൽ ഹൗസ് എസ്.ആർ. നിലയത്തിൽ രാമകൃഷ്ണ‌ൻ മകൻ സന്തോഷ് കുമാറും, നാലാം പ്രതി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ മാളു ഭദ്രൻ എന്നിവർക്കെതിരേയുമാണ് കേസ്. ഇവർ കൂട്ടായി നിന്നുകൊണ്ട് മുഹമ്മദ് ഷിഹാബിൻ്റെ വ്യവസായ സ്ഥാപനത്തെ നശിപ്പിക്കാനും, ഇദ്ദേഹത്തിൻ്റെ വ്യവസായ മേഖലയിലെ സത്പ്പേരിനെ കളങ്കപ്പെടുത്താനും, വയനാട്ടിൽ തുടങ്ങാൻ തീരുമാനിച്ച വെൽനെസ്സ് മെഡിക്കൽ റിസോർട്ട് പദ്ധതി വൻ തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് ഇൻവെസ്റ്റർമാരെ തെറ്റിദ്ധരിപ്പിക്കാനും, സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കാനുമൊക്കെ ശ്രമിച്ചുവെന്നാണ് കേസ്.മാത്രമല്ല, മുഹമ്മദ് ഷിഹാബിൻ്റെ കുടുംബത്തെയും മോശപ്പെടുത്തുന്ന രീതിയിൽ ഇടപെടലുകൾ നടത്തി. തൻ്റെ പേരും ചിത്രവും സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ദുരുപയോഗം ചെയ്തു. തനിക്കെതിരേ വ്യാജ വാർത്തകൾ നൽകി. തൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി ‘ലുക്ക്ഓട്ട് നോട്ടീസ്’ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് നാണംകെടുത്തുകയും ചെയ്‌തു. ഇത്തരം വ്യാജമായ നിർമ്മിതികൾ കൊണ്ട് പ്രതികൾ ഉദ്ദേശിച്ചത്, തന്റെ ബിസിനസ്സ് തകർക്കാനായിരുന്നു. വിദേശത്തുള്ള ബിസിനസ്സുകൾക്കും പ്രതികളുടെ ഇത്തരം വ്യാജ നിർമ്മിതികൾ പ്രതികൂലമായി ബാധിച്ചുവെന്നും മുഹമ്മദ് ഷിഹാബ് ഡി.ജി.പിക്കു നൽകി പരാതിയിൽ പറയുന്നു. തനിക്കെതിരേ സിവിൽ, ക്രിമിനൽ കേസുകൾ നൽകിയും പ്രതികൾ നിരന്തരം പീഡിപ്പിച്ചു.