കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് ഒരുമിച്ച് സഹകരിച്ചു പോകാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 എന്നത് സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

സാബു.എം.ജേക്കബ് വഞ്ചിച്ചു; 20 ലക്ഷത്തിന്റെ ബൈക്ക് വിറ്റാണ് തൃക്കാക്കരയില്‍ മത്സരിച്ചത്! പ്രചാരണത്തിന് രണ്ടേ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്; സാബുവിന്റേത് വ്യക്തിപരമായ നേട്ടത്തിനുള്ള പാര്‍ട്ടി; ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; തിരഞ്ഞെടുപ്പിലെ ദുരനുഭവങ്ങള്‍ തുറന്നടിച്ച് അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു Byമറുനാടൻ മലയാളി ബ്യൂറോ|28 July 2026 10:43 AM കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് ഒരുമിച്ച് സഹകരിച്ചു പോകാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 എന്നത് സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ADVERTISEMENT ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖില്‍ മാരാര്‍ ട്വന്റി 20യുമായി സഹകരിക്കാന്‍ തുടങ്ങിയത്. തൃക്കാക്കര മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ കൊട്ടാരക്കര സീറ്റ് ഉറപ്പുനല്‍കിയാണ് സാബു ജേക്കബ് തന്നെ പാര്‍ട്ടിയില്‍ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും അഖില്‍ പറയുന്നു
