ലോക കേരള സഭ നിര്‍ത്തിവെക്കണമെന്ന് കെ സുരേന്ദ്രൻ

0
105

തിരുവനന്തപുരം: സർക്കാ‍ർ പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ലോക കേരള സഭയുടെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി ലേബർ ക്യാമ്ബുകളില്‍ സന്ദർശനം നടത്തിയിട്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്തിനാണ് ലോകകേരള സഭയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇതുവരെയുള്ള സഭകളില്‍ എന്താണ് പ്രയോജനം.കോവിഡ് കാലത്ത് പ്രവാസികളെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞു. ലോക കേരള സഭ നിർത്തിവെക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ധൂർത്തടിച്ച്‌ ലോക കേരള സഭ നടത്തുന്നത് എന്തിനാണ്. ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. ചെലവാക്കുന്ന തുക ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നല്‍കണം. സാമൂഹിക നീതിയെ കണക്കാക്കിയാണ് രാജ്യസഭ ലോക്സഭാ സീറ്റുകള്‍ നല്‍കുന്നതെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

കേരളത്തില്‍ സാമൂഹിക നീതി എവിടെയെന്ന് മനസ്സിലാകുമെന്നും ജി. സുധാകരൻ്റെ നിലപാടുകള്‍ വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്നത് എന്ത് എന്ന് കമ്മ്യൂണിസ്റ് പാർട്ടി നോക്കുന്നില്ല. ആലപ്പുഴയില്‍ കമ്മ്യൂണിസ്റ് പാർട്ടി പോപ്പുലർഫ്രണ്ട് ആകുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മണിപ്പൂരിനെ കുറിച്ച്‌ നീചമായ പ്രചാരണം കേരളത്തില്‍ നടത്തി. സഭാ അധ്യക്ഷൻമാർ തന്നെ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമാണ് നടന്നത് എന്ന് പറഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാ‍ർ എന്ത് നടപടിയെടുത്തുവെന്നും സുരേന്ദ്രൻ ചോദിച്ചു.

Share the News