fbpx
21.7 C
New York
Tuesday, July 23, 2024

Buy now

spot_imgspot_img

കൊലപാതകം പവിത്രാഗൗഡ പറഞ്ഞിട്ട് ; ദര്‍ശന്‍ രേണുകയെ ബെല്‍റ്റിന് തല്ലിച്ചതച്ച ശേഷം മതിലിലേക്ക് വലിച്ചെറിഞ്ഞു

ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ പ്രമുഖ സിനിമാതാരങ്ങളായ ദര്‍ശന്‍ തൂഗുദീപയും ഉറ്റസുഹൃത്ത് പവിത്ര ഗൗഡയും പ്രതികളായ കൊലപാതകക്കേസില്‍ ഇര രേണുകാസ്വാമിയെ ബല്‍റ്റും വടിയും ഉപയോഗിച്ച്‌ മര്‍ദ്ദിച്ച ശേഷം മതിലില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തല്‍.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂട്ടാളികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

47 കാരനായ നടന്റെ ആരാധകനാണ് ചിത്രദുര്‍ഗയിലെ താമസിക്കുന്ന രേണുകസ്വാമി. പവിത്രാ ഗൗഡയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ രേണുകാ സ്വാമി നേരത്തേ കമന്റിട്ടിരുന്നു. താരം ദര്‍ശനെയും ഭാര്യയെയും തമ്മില്‍ തെറ്റിക്കാന്‍ പവിത്ര ശ്രമിക്കുന്നു എന്നായിരുന്നു ആാേപണം. ഇതിനായി അസഭ്യമായ ഭാഷ ഉപയോഗിക്കുകയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് ദര്‍ശന്റെ രോഷത്തിന് ഇരയായി. രേണുകയ്ക്ക് തക്ക പ്രതിഫലം നല്‍കാന്‍ ദര്‍ശനെ പ്രേരിപ്പിച്ചത് ഗൗഡയായിരുന്നു.

അതനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. രേണുകസ്വാമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തന്റെ ഫാന്‍സ് അസോസിയേഷന്റെ ചിത്രദുര്‍ഗ്ഗ യൂണിറ്റിന്റെ കണ്‍വീനര്‍ രാഘവേന്ദ്ര വഴി ദര്‍ശന്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചിത്രദുര്‍ഗയിലെ വീടിന് സമീപത്ത് നിന്ന് തന്റെ ഭര്‍ത്താവിനെ കൂ്ട്ടിക്കൊണ്ടു പോയത് രാഘവേന്ദ്രയായിരുന്നെന്ന് രേണുകസ്വാമിയുടെ ഭാര്യ സഹന ആരോപിച്ചു. ഇരയെ തട്ടിക്കൊണ്ടുപോയത് ബംഗളൂരുവിലെ കാമാക്ഷിപാല്യയിലെ ഒരു ഷെഡിലേക്ക് ആയിരുന്നു. ഇവിടെവെച്ച്‌ ദര്‍ശന്‍ രേണുകസ്വാമിയെ ബെല്‍റ്റ് കൊണ്ട് മര്‍ദിച്ചു. ബോധരഹിതനായി വീണതിനെ തുടര്‍ന്ന് കൂട്ടാളികള്‍ അവനെ വടികൊണ്ട് അടിച്ചു. തുടര്‍ന്ന്, അവര്‍ അവനെ ഒരു മതിലിന് നേരെ എറിഞ്ഞു, അത് മാരകമായി.

ഒന്നിലധികം അസ്ഥികള്‍ ഒടിഞ്ഞു. കൊലയ്ക്ക് ശേഷം നഗരത്തിലെ കാമാക്ഷിപാല്യ പ്രദേശത്തെ വെള്ളമുള്ള അഴുക്കുചാലിലാണ് മൃതദേഹം തള്ളിയത്. തെരുവ് നായ്ക്കള്‍ മനുഷ്യശരീരം തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്ഷണ വിതരണക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് അന്വേഷണം നടത്തുമ്ബോള്‍ രണ്ട് പ്രതികള്‍ കാമാക്ഷിപാളയ പോലീസിനെ സമീപിക്കുകയും സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്ന് രേണുകസ്വാമിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അന്വേഷണം പുരോഗമിക്കവെ ദര്‍ശനും പവിത്രയ്ക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ദര്‍ശന്റെ കാര്‍ ഷെഡ്ഡിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം മുമ്ബും ക്രിമിനല്‍ നടപടികള്‍ നേരിട്ടിട്ടുള്ളയാളാണ് ദര്‍ശന്‍. 2011ല്‍ ഭാര്യയെ മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും തുടര്‍ന്ന് ദമ്ബതികള്‍ പ്രശ്നം പരിഹരിക്കുകയും അവള്‍ അയാള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയും ചെയ്തു. ദര്‍ശനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച്‌ ആര്‍ട്ടിസ്റ്റ് യൂണിയനുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെഎഫ്‌സിസി) പ്രസിഡന്റ് എന്‍എം സുരേഷ് പറഞ്ഞു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles