fbpx
26.1 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

15,ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.

0

ഉപ്പുതറ: പതിനഞ്ച്ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കല്ലൂര്‍ വീട്ടില്‍ നിഖില്‍ മോഹനെയാണ് സി.ഐ ഇ.ബാബു അറസ്റ്റ് ചെയ്തത്. ഉപ്പുതറ സഹകരണ ബാങ്കിന് എതിര്‍വശത്ത് ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തിയിട്ട് മദ്യവില്‍പന നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പൊലീസ് പിടികൂടിയത്. ബിവറേജ് ചില്ലറ വില്‍പനശാലയില്‍ നിന്ന് മദ്യം വാങ്ങി വില്‍പന നടത്തിവരുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു. ഓട്ടോറിക്ഷയിൽ. വിൽപ്പന നടത്തുന്ന സമയത്താണ് പോലീസ് പിടികൂടിയത്.. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് കൈമാറും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ സിയാദ് മോൻ, സി.പി.ഒ മാരായ ബിജു അലക്സ്, അല്‍ജിൻ ടി. രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെയും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തത്.

ഓൺലൈൻ. ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ. വീഴരുത് മുന്നറിയിപ്പുമായി. കേരള പോലീസ്.

0



തിരുവനന്തപുരം*/ ഇടുക്കി: ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളില്‍ ഓഫറുകള്‍ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.
വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ഗാഡ്ജറ്റുകള്‍ എന്നിവ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച്‌ പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.

പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകല്‍പ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവര്‍ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. പ്രശസ്തമായ മൊബൈല്‍ കമ്പനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച്‌ നല്‍കില്ല എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.
വില വിശ്വസനീയമായി തോന്നിയാല്‍ അതത് ഷോപ്പിംഗ് സൈറ്റുകളില്‍ പോയി ഓഫര്‍ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്പത്തിക തട്ടിപ്പില്‍ പെട്ടാല്‍ ഉടൻ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച്‌ പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ നിര്‍ദേശിച്ചു..

വണ്ടിപ്പെരിയാർ സാമൂഹിക,ആരോഗ്യ കേന്ദ്രത്തോടുഉള്ള, സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം.B.J.P.

0

. കുമളി..വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണയ്ക്കെതിരെ BJP യുടെ നേതൃത്വത്തിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. BJP ജില്ലാ ഉപാധ്യക്ഷൻ K കുമാർ ധർണ്ണ ഉത്ഘാടനം ചെയ്തു.

വണ്ടിപ്പെരിയാർ തോട്ടം മേഖലയിലെ പ്രഥാന ആതുരസേവന കേന്ദ്രമായ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ഡോക്ടർമാരെ നിയമിക്കുക. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ലഭ്യമാകേണ്ട മരുന്നുകളുടെ കുറവ് പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് BJP യുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. BJP പെരിയാർ ഏരിയാ കമ്മറ്റി ഓഫീസ് പരിസരത്തുനിന്നുമാരംഭിച്ച മാർച് ടൗൺ ചുറ്റി വണ്ടിപ്പെരിയാർ CHC യ്ക്ക് മുൻപിൽ.
തുടർന്ന് നടന്ന ധർണ്ണയിൽ BJP പെരിയാർ ഏരിയാ ക്കമ്മറ്റി പ്രസിഡന്റ് അരുൺ K തങ്കപ്പൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി C രഘുനാഥ് സ്വാഗതമാശംസിച്ചു BJP ഇടുക്കി ജില്ലാ ഉപാധ്യക്ഷൻ K കുമാർ ധർണ്ണ ഉത്ഘാടനം ചെയ്തു
BJP ജില്ലാ സെക്രട്ടറി A V മുരളീധരൻ . പീരുമേട് മണ്ഡലം പ്രസിഡന്റ്അംബിയിൽ മുരുകൻ. ജനറൽ സെക്രടറി അയ്യപ്പദാസ് .മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കുമാരി സെക്രട്ടറി വിജയ ലക്ഷ്മി. യുവമോർച്ച മണ്ഡലം സെക്രട്ടറി സനീഷ് കോംപറമ്പിൽ BJP പെരിയാർ ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് അജയൻ K തങ്കപ്പൻ. ബാലമുരുകൻ വിഷ്ണു അരുൺ. രമേശ്. ഗോപാലൻ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.

ഭൂ – നിയമ ഭേദഗതി ബിൽ യാഥാർത്ഥ്യമാക്കിയ. മുഖ്യമന്ത്രിക്ക്,14ന്,ഒക്ട.] ചെറുതോണിയിൽ സ്വീകരണം.

0

. ചെറുതോണി,,ഇടുക്കിയിലെ ജനങ്ങളുടെ 63 വര്‍ഷത്തെ കാത്തിരിപ്പ് സഫലീകരിച്ച് ഭൂ നിയമ ഭേദഗതി ബില്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൗരസ്വീകരണം നല്‍കും. 14 ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം റവന്യൂ മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. 1960 ല്‍ കോണ്‍ഗ്രസ്സ് ഭരണ കാലയളവില്‍ നടപ്പാക്കിയ ഭൂ നിയമ പ്രകാരം പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. മറ്റ് ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ചും വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ നിയമം തടസ്സമാവുകയും പെര്‍മിറ്റുകള്‍ കിട്ടാതാവുകയും ചെയ്തതതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ജില്ലയുടെ വികസനത്തെയും ഭൂ നിയമം ദോഷകരമായി ബാധിച്ചതിലൂടെ ഭൂ നിയമ ഭേദഗതി അനിവാര്യമായി വന്നു. 6 പതിറ്റാണ്ടിനിടയില്‍ വന്നു പോയ സര്‍ക്കാരുകള്‍ ഒന്നും തന്നെ ഭൂ നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ ഭരണത്തിലൂടെ വീണ്ടും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. എന്ന് എൽ,ഡി,എഫ് നേതാക്കൾ പറഞ്ഞു. സെപ്റ്റംബര്‍ 14 ന് കേരള നിയമ സഭ ഐക്യകണ്ഠേന ബില്ല് പാസ്സാക്കി. 1964 ല്‍ ആര്‍. ശങ്കറും 1993 ല്‍ കെ. കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ ഭൂ നിയമത്തില്‍ രൂപീകരിച്ച 21 ചട്ടങ്ങള്‍ കൂടി ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്. എൽ.ഡിഎഫ് സര്‍ക്കാര്‍. 1960 ലെ ഭൂ നിയമം പാലിക്കാതെ,ഇടുക്കി ജില്ലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, നേതാക്കള്‍ വിജിലന്‍സിലും കോടതിയിലും പരാതി നല്‍കിയതോടെ ഭൂ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതായി ഇടതു മുന്നണി നേതാക്കൾ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഭൂ നിയമ ഭേദഗതിക്കായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ജില്ലയിലെ ജനങ്ങള്‍ക്ക് ഭൂ സ്വാതന്ത്ര്യം വന്നു ചേരുകയും ചെയ്തിട്ടുള്ളത്.
ഭൂ നിയമ ഭേദഗതിക്ക് മുമ്പ് തന്നെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു പതിച്ചു കിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മാറ്റി പുതിയ ഉത്തരവിറക്കി. ഒരേക്കര്‍ സ്ഥലത്തിന് മാത്രമേ പട്ടയം നല്‍കാവൂ എന്ന വ്യവസ്ഥ മാറ്റി 4 ഏക്കര്‍ വരെയായി ഉയര്‍ത്തി. 1 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് മാത്രമേ പട്ടയം നല്‍കാന്‍ പാടുള്ളൂ എന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ കാലത്തെ നിയമം മാറ്റി പിണറായി സര്‍ക്കാര്‍ വരുമാന പരിധി എടുത്തുകളഞ്ഞു.

16 ഉപാധികള്‍ ഉള്ള പട്ടയം മാറ്റി ഉപാധിരഹിത പട്ടയം നല്‍കി. 50 വര്‍ഷത്തെ കാത്തിരുപ്പ് സഫലീകരിച്ച് 10 ചെയിന്‍ മേഖലയിലും പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കി. മലയോര ജില്ലയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന അഴിയാക്കുരുക്കുകള്‍ ഒന്നൊന്നായി അഴിച്ച് സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതത്തിന് അവസരമൊരുക്കിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് ഇടതു മുന്നണി നേതൃത്വം.

ചികിത്സ കഴിഞ്ഞു മടങ്ങവേ, കാർ ടെലഫോൺ പോസ്റ്റിലി ടിച്ച്. വീട്ടമ്മ മരിച്ചു.

0



കട്ടപ്പന-..കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു.കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്.

രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ അപകടം സംഭവിച്ചത്.ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല.

ജേക്കബ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസ് നിഗമനം. ഇന്ന് പുലർച്ചെ 4.30 നായിരുന്നു അപകടം.

അരിക്കൊമ്പൻ തകർത്ത റേഷൻ കട വീണ്ടും. പ്രവർത്തന സഞ്ജമായി.

0

*അരിക്കൊമ്പൻ തകർത്ത പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട പ്രവർത്തന സഞ്ജമായി*

ഇടുക്കി, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ വീടുകൾക്കും, കടകൾക്കും നേരെ ആക്രമണം നടത്തിയിരുന്നു.ഏറ്റവും കൂടുതൽ ആക്രമണം നടത്തിയത് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകടക്ക് നേരെയായിരുന്നു.11 തവണയാണ് ഈ റേഷൻകടക്ക് നേരെ ആക്രമണം ഉണ്ടാക്കിയത്.റേഷൻവിതരണവും തടസ്സപ്പെട്ടിരുന്നു. മന്ത്രിയുടെയും, കളക്ടറുടെയും യോഗത്തിൽ പുതിയ റേഷൻകട നിർമ്മിക്കാൻ കമ്പിനിയോട് ആവശ്യപ്പെടുകയും ചെയ്തു. അരിക്കൊമ്പനെ നാട് കടത്തിയ ശേഷം ആറു മാസത്തിനു ശേഷമാണ് പുതിയ റേഷൻകട പ്രവർത്തന സഞ്ജമായത്. റേഷൻകടയുടെ ഉദ്ഘാടനം ശാന്തൻപാറ പഞ്ചായത്ത് ലിജു വർഗീസ് നിർവഹിച്ചു.

ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രസ്താവന അസംബന്ധം,എന്ന് ആക്ഷൻ കൗൺസിൽ, ചെറുതോണി.

0

ഇടുക്കി. ചെറുതോണിപാലത്തിലേക്ക് ഗാന്ധിനഗര്‍ കോളനിയില്‍ നിന്നുള്ള റോഡിനും പഴയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനും 1.54 കോടിക്ക് ടെണ്ടര്‍ ചെയ്തുവെന്ന ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രസ്താവന പെരുംനുണയും അസംബന്ധവുമാണെന്ന് ചെറുതോണി പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തിലൊരു ടെണ്ടര്‍ ഉണ്ടായിട്ടില്ല. ദേശീയപാത 185 ന്‍റെ അറ്റകുറ്റ പണികള്‍ക്ക് അനുവദിച്ച തുകയാണ് പാലത്തിനാണെന്ന വാര്‍ത്ത നല്‍കി എംപി ഇടുക്കിക്കാരെ തെറ്റിദ്ധരിപ്പിച്ചത്. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും അപ്രോച്ച് റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കപ്പെടുകയോ ടെണ്ടര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എംപി നട്ടാല്‍കുരുക്കാത്ത നുണ പ്രചരിപ്പിച്ച് ഇടുക്കിക്കാരെ വിഡ്ഢികളാക്കുകയാണ്. പാലത്തിന്‍റെ അനുബന്ധ ജോലികള്‍ ഒന്നും പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം രഹസ്യമായി നടത്താനുള്ള എംപിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സ് നേതാവിന്‍റെ അനധികൃത കെട്ടിടം സംരക്ഷിക്കാന്‍ തികച്ചും അശാസ്ത്രീയമായി നിര്‍മ്മിച്ച ചെറുതോണി പാലം ചെറുതോണി ടൗണിന്‍റെ എക്കാലത്തെയും ശാപമാണ്.
പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും സമീപപ്രദേശമായ ഗാന്ധിനഗര്‍ കോളനിയിലേക്കുള്ള ഗതാഗത സൗകര്യം പുന:സ്ഥാപിക്കുന്നതിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന യോഗത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഈ യോഗത്തില്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയുടെ പ്രതിനിധിയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തിരുന്നു. പാലം ട്രാഫിക് ഐലന്‍റിനുസമീപം പൂര്‍ത്തീകരിക്കുക, ഇരുവശങ്ങളിലും മൂന്നുമീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡും ഓടയും നിര്‍മ്മിക്കുക, പഴയ ബസ്സ്റ്റാന്‍റില്‍ പാര്‍ക്കിംഗ് ഏരിയയും കംഫര്‍ട്ട്സ്റ്റേഷനും നിര്‍മ്മിക്കുക എന്നിവയായിരുന്നു യോഗതീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് യാതൊരു നടപടികളും എംപിയും ദേശീയപാത ഉദ്യോഗസ്ഥരും സ്വീകരിച്ചില്ല. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം സെന്‍ട്രല്‍ ജംഗ്ഷനില്‍ വെള്ളക്കെട്ടുണ്ടാകുകയും മൂന്ന് കടകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്.

പാലത്തിന്‍റെ ഉദ്ഘാടന തീയതി തീരുമാനിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ജനരോഷം തണുപ്പിക്കുന്നതിന് എംപി നടത്തിയ പത്രപ്രസ്താവനകളിലെ ഉള്ളടക്കം ശുദ്ധകളവാണ്. ചെറുതോണി പാലത്തിന്‍റെ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി ഒരു പ്രവൃത്തിയും ടെണ്ടര്‍ ചെയ്തിട്ടില്ല. എംപി പറയുന്ന 1.54 കോടി രൂപയുടെ ടെണ്ടര്‍ ഈ പ്രവര്‍ത്തിയുമായി ഒരു ബന്ധവുമില്ലാത്തതാണ്.

തിങ്കളാഴ്ച രാവിലെ ആരംഭിച്ചതായി പറയുന്ന പ്രവര്‍ത്തിക്ക് എസ്റ്റിമേറ്റോ ടെണ്ടറോ ഇല്ല. പ്രദേശവാസികളെ കബളിപ്പിക്കുകയാണ് ഇതിലൂടെ എംപി ചെയ്യുന്നത്. പാലം നിര്‍മ്മാണത്തിന്‍റെ കരാറുകാരനുമായി ഹൈവേ എന്‍ജിനിയര്‍മാരും എംപിയും നടത്തുന്ന ഒത്തുകളിയാണ് പുറത്തു വരുന്നത്.

ജനപ്രതിനിധികളെയും പ്രദേശവാസികളെയും അറിയിക്കാതെ രഹസ്യമായി നടത്തുന്ന ഉദ്ഘാടനപരിപാടി ബഹിഷ്ക്കരിക്കുന്നതിനും പാലത്തില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുന്നതിനുമാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. പാലത്തിന്‍റെ അനുബന്ധപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചുമാത്രമേ ഉദ്ഘാടനം നടത്താന്‍ പാടുള്ളൂ എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കിൻഫ്ര സ്പൈസസ് പാർക്ക്,ഒക്ടോബർ 14ന്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,

0



ഇടുക്കി.മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്ക് ശനിയാഴ്ച (ഒക്ടോബര്‍ 14 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയാകും. 15 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടമായി നിര്‍മ്മിച്ചിരിക്കുന്ന സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനമാണ് നടക്കുക. ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍ , ക്രഷ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, എ ടി എം കൗണ്ടര്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ , വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
ഇപ്പോള്‍ കിന്‍ഫ്രയുടെ അധീനതയിലുള്ള ഏകദേശം 37 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജനകൃഷിക്കും മൂല്യവര്‍ധിതഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും.

കട്ടപ്പന വനിതാ,എസ്.ഐ ക്കെതിരെ കാർട്ടൂൺ പ്രചാരണം. ആറു പേർക്കെതിരെ കേസ്.

0

കട്ടപ്പന, വനിത എസ്ഐക്കെതിരെ കാർട്ടൂൺ .
6,പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ്.



വനിതാ ട്രാഫിക് എസ് ഐ ക്കെതിരെ വരച്ച,കാർട്ടൂണിന് കമന്റിട്ട ആറു, പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ കാർട്ടൂൺ വരച്ചത്.
കാർട്ടൂണിന് മറുപടിയായി
ഫേസ്ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കമന്റിട്ട ആറു പേർക്കും,
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സജിദാസ് മോഹനും എതിരെ യാണ് കട്ടപ്പന പോലീസ് FIR തയ്യാറാക്കി കേസെടുത്തത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്..

വനിത ട്രാഫിക് എസ് ഐ ടൗണിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പെറ്റിക്കേസുകൾ ചുമത്തിയിരുന്നു.

കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ വാഹനത്തിൽ ഉണ്ടായിരിക്കവേ ട്രാഫിക്ക് Si വാഹനത്തിന്റ് ഫോട്ടോ എടുത്തത്. എന്നാൽ ആശുപത്രി വഴി ബ്ലോക്ക് ആക്കിയതിനു 24 മണിക്കൂറും രോഗികളുമായി ആംബുലൻസും മറ്റു വാഹനങ്ങളുംഎത്തുന്ന വഴിയുമാണിത് എന്ന് പോലീസ് പറഞ്ഞു.

ഇതിനെതിരെ കാർട്ടൂൺ വരച്ച് സജി ദാസ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ട് പ്രതിക്ഷേധിക്കുകയും ചെയ്തു.

രാവിലെയും വൈകിട്ടും ടൗണിൽ കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത വിധം റോഡിന്റെ ഇരുവശങ്ങളിലും ആയി വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ആണ് . ഇതുമൂലം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ, കേരള ടൈംസ് , റിപ്പോർട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

കർശന നടപടിയെടുക്കുന്ന ട്രാഫിക്ക്. S,l,ക്കെതിരെ പ്രതിഷേധവുമായി AIYF പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
പിന്നീട് DYSP യുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്.

നവമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു വെന്ന കുറ്റം ചുമത്തിയാണ് കട്ടപ്പന പൊലീസ് കേസ് എടുത്തിരിക്കുന്നത്.

മലയോര ഹൈവേ – നിർമ്മാണത്തിന്,ഡാം സേഫ്റ്റി അതോറിറ്റിയുടെ തടസ്സം.–നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

0

കട്ടപ്പന-
മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുമ്പോൾ വെള്ളിലാംകണ്ടം കുഴൽ പാലം ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക്. കെ.എസ്.ഇബി.യും.ഡാം സേഫ്റ്റി അതോർറ്റി. തടസ്സം നിൽക്കുകയാണ്. മേരികുളം മുതൽ വെള്ളിലാം കണ്ടം വരെയുള്ള ഭാഗം പിഡബ്ല്യുഡി റോഡ് ആയിരിന്നപ്പോൾ തന്നെ 20 മീറ്റർ വീതിയിൽ കെ.എസ്.ഇബി.വർഷങ്ങൾക്കു മുന്നേ സറണ്ടർ ചെയ്ത് കൊടുത്തിട്ടുള്ളതാണ് . ഡാം സേഫ്റ്റി വിഭാഗം കുഴൽപാലം ഭാഗത്ത് റോഡ് നിർമ്മാണം പാടില്ലാന്ന് കാണിച്ച് നോട്ടീസ് കൊടുത്തിരിക്കുന്നത്. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന ഡാം സേഫ്റ്റി അതോറിറ്റിയുടെ നിലപാടിനെ തീരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികക്ക് രൂപം നൽകാൻ BJP തീരുമാനിച്ചു. ഇതിന് പുറമേ ഹൈവേ നിർമ്മാണം തടസപെടുത്തി നാട്ടുകാരിൽ ചിലർ മുന്നിട്ടിറങ്ങിയതായും മലയോരഹൈവേ അധികൃതർ പറഞ്ഞു. എന്നാൽ ജനങ്ങളുടെ .ആശങ്ക അകറ്റുമെന്ന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട്, പറഞ്ഞു. -.