ഉപ്പുതറ: പതിനഞ്ച്ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കല്ലൂര്‍ വീട്ടില്‍ നിഖില്‍ മോഹനെയാണ് സി.ഐ ഇ.ബാബു അറസ്റ്റ് ചെയ്തത്. ഉപ്പുതറ സഹകരണ ബാങ്കിന് എതിര്‍വശത്ത് ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തിയിട്ട് മദ്യവില്‍പന നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പൊലീസ് പിടികൂടിയത്. ബിവറേജ് ചില്ലറ വില്‍പനശാലയില്‍ നിന്ന് മദ്യം വാങ്ങി വില്‍പന നടത്തിവരുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു. ഓട്ടോറിക്ഷയിൽ. വിൽപ്പന നടത്തുന്ന സമയത്താണ് പോലീസ് പിടികൂടിയത്.. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് കൈമാറും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ സിയാദ് മോൻ, സി.പി.ഒ മാരായ ബിജു അലക്സ്, അല്‍ജിൻ ടി. രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെയും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തത്.
15,ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.
