fbpx
28.8 C
New York
Friday, July 26, 2024

Buy now

spot_imgspot_img

ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രസ്താവന അസംബന്ധം,എന്ന് ആക്ഷൻ കൗൺസിൽ, ചെറുതോണി.

ഇടുക്കി. ചെറുതോണിപാലത്തിലേക്ക് ഗാന്ധിനഗര്‍ കോളനിയില്‍ നിന്നുള്ള റോഡിനും പഴയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനും 1.54 കോടിക്ക് ടെണ്ടര്‍ ചെയ്തുവെന്ന ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രസ്താവന പെരുംനുണയും അസംബന്ധവുമാണെന്ന് ചെറുതോണി പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തിലൊരു ടെണ്ടര്‍ ഉണ്ടായിട്ടില്ല. ദേശീയപാത 185 ന്‍റെ അറ്റകുറ്റ പണികള്‍ക്ക് അനുവദിച്ച തുകയാണ് പാലത്തിനാണെന്ന വാര്‍ത്ത നല്‍കി എംപി ഇടുക്കിക്കാരെ തെറ്റിദ്ധരിപ്പിച്ചത്. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും അപ്രോച്ച് റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കപ്പെടുകയോ ടെണ്ടര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എംപി നട്ടാല്‍കുരുക്കാത്ത നുണ പ്രചരിപ്പിച്ച് ഇടുക്കിക്കാരെ വിഡ്ഢികളാക്കുകയാണ്. പാലത്തിന്‍റെ അനുബന്ധ ജോലികള്‍ ഒന്നും പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം രഹസ്യമായി നടത്താനുള്ള എംപിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സ് നേതാവിന്‍റെ അനധികൃത കെട്ടിടം സംരക്ഷിക്കാന്‍ തികച്ചും അശാസ്ത്രീയമായി നിര്‍മ്മിച്ച ചെറുതോണി പാലം ചെറുതോണി ടൗണിന്‍റെ എക്കാലത്തെയും ശാപമാണ്.
പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും സമീപപ്രദേശമായ ഗാന്ധിനഗര്‍ കോളനിയിലേക്കുള്ള ഗതാഗത സൗകര്യം പുന:സ്ഥാപിക്കുന്നതിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന യോഗത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഈ യോഗത്തില്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയുടെ പ്രതിനിധിയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തിരുന്നു. പാലം ട്രാഫിക് ഐലന്‍റിനുസമീപം പൂര്‍ത്തീകരിക്കുക, ഇരുവശങ്ങളിലും മൂന്നുമീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡും ഓടയും നിര്‍മ്മിക്കുക, പഴയ ബസ്സ്റ്റാന്‍റില്‍ പാര്‍ക്കിംഗ് ഏരിയയും കംഫര്‍ട്ട്സ്റ്റേഷനും നിര്‍മ്മിക്കുക എന്നിവയായിരുന്നു യോഗതീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് യാതൊരു നടപടികളും എംപിയും ദേശീയപാത ഉദ്യോഗസ്ഥരും സ്വീകരിച്ചില്ല. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം സെന്‍ട്രല്‍ ജംഗ്ഷനില്‍ വെള്ളക്കെട്ടുണ്ടാകുകയും മൂന്ന് കടകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്.

പാലത്തിന്‍റെ ഉദ്ഘാടന തീയതി തീരുമാനിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ജനരോഷം തണുപ്പിക്കുന്നതിന് എംപി നടത്തിയ പത്രപ്രസ്താവനകളിലെ ഉള്ളടക്കം ശുദ്ധകളവാണ്. ചെറുതോണി പാലത്തിന്‍റെ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി ഒരു പ്രവൃത്തിയും ടെണ്ടര്‍ ചെയ്തിട്ടില്ല. എംപി പറയുന്ന 1.54 കോടി രൂപയുടെ ടെണ്ടര്‍ ഈ പ്രവര്‍ത്തിയുമായി ഒരു ബന്ധവുമില്ലാത്തതാണ്.

തിങ്കളാഴ്ച രാവിലെ ആരംഭിച്ചതായി പറയുന്ന പ്രവര്‍ത്തിക്ക് എസ്റ്റിമേറ്റോ ടെണ്ടറോ ഇല്ല. പ്രദേശവാസികളെ കബളിപ്പിക്കുകയാണ് ഇതിലൂടെ എംപി ചെയ്യുന്നത്. പാലം നിര്‍മ്മാണത്തിന്‍റെ കരാറുകാരനുമായി ഹൈവേ എന്‍ജിനിയര്‍മാരും എംപിയും നടത്തുന്ന ഒത്തുകളിയാണ് പുറത്തു വരുന്നത്.

ജനപ്രതിനിധികളെയും പ്രദേശവാസികളെയും അറിയിക്കാതെ രഹസ്യമായി നടത്തുന്ന ഉദ്ഘാടനപരിപാടി ബഹിഷ്ക്കരിക്കുന്നതിനും പാലത്തില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുന്നതിനുമാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. പാലത്തിന്‍റെ അനുബന്ധപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചുമാത്രമേ ഉദ്ഘാടനം നടത്താന്‍ പാടുള്ളൂ എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles