fbpx

ഭൂ – നിയമ ഭേദഗതി ബിൽ യാഥാർത്ഥ്യമാക്കിയ. മുഖ്യമന്ത്രിക്ക്,14ന്,ഒക്ട.] ചെറുതോണിയിൽ സ്വീകരണം.

. ചെറുതോണി,,ഇടുക്കിയിലെ ജനങ്ങളുടെ 63 വര്‍ഷത്തെ കാത്തിരിപ്പ് സഫലീകരിച്ച് ഭൂ നിയമ ഭേദഗതി ബില്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൗരസ്വീകരണം നല്‍കും. 14 ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം റവന്യൂ മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. 1960 ല്‍ കോണ്‍ഗ്രസ്സ് ഭരണ കാലയളവില്‍ നടപ്പാക്കിയ ഭൂ നിയമ പ്രകാരം പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. മറ്റ് ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ചും വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ നിയമം തടസ്സമാവുകയും പെര്‍മിറ്റുകള്‍ കിട്ടാതാവുകയും ചെയ്തതതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ജില്ലയുടെ വികസനത്തെയും ഭൂ നിയമം ദോഷകരമായി ബാധിച്ചതിലൂടെ ഭൂ നിയമ ഭേദഗതി അനിവാര്യമായി വന്നു. 6 പതിറ്റാണ്ടിനിടയില്‍ വന്നു പോയ സര്‍ക്കാരുകള്‍ ഒന്നും തന്നെ ഭൂ നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ ഭരണത്തിലൂടെ വീണ്ടും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. എന്ന് എൽ,ഡി,എഫ് നേതാക്കൾ പറഞ്ഞു. സെപ്റ്റംബര്‍ 14 ന് കേരള നിയമ സഭ ഐക്യകണ്ഠേന ബില്ല് പാസ്സാക്കി. 1964 ല്‍ ആര്‍. ശങ്കറും 1993 ല്‍ കെ. കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ ഭൂ നിയമത്തില്‍ രൂപീകരിച്ച 21 ചട്ടങ്ങള്‍ കൂടി ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്. എൽ.ഡിഎഫ് സര്‍ക്കാര്‍. 1960 ലെ ഭൂ നിയമം പാലിക്കാതെ,ഇടുക്കി ജില്ലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, നേതാക്കള്‍ വിജിലന്‍സിലും കോടതിയിലും പരാതി നല്‍കിയതോടെ ഭൂ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതായി ഇടതു മുന്നണി നേതാക്കൾ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഭൂ നിയമ ഭേദഗതിക്കായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ജില്ലയിലെ ജനങ്ങള്‍ക്ക് ഭൂ സ്വാതന്ത്ര്യം വന്നു ചേരുകയും ചെയ്തിട്ടുള്ളത്.
ഭൂ നിയമ ഭേദഗതിക്ക് മുമ്പ് തന്നെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു പതിച്ചു കിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മാറ്റി പുതിയ ഉത്തരവിറക്കി. ഒരേക്കര്‍ സ്ഥലത്തിന് മാത്രമേ പട്ടയം നല്‍കാവൂ എന്ന വ്യവസ്ഥ മാറ്റി 4 ഏക്കര്‍ വരെയായി ഉയര്‍ത്തി. 1 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് മാത്രമേ പട്ടയം നല്‍കാന്‍ പാടുള്ളൂ എന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ കാലത്തെ നിയമം മാറ്റി പിണറായി സര്‍ക്കാര്‍ വരുമാന പരിധി എടുത്തുകളഞ്ഞു.

16 ഉപാധികള്‍ ഉള്ള പട്ടയം മാറ്റി ഉപാധിരഹിത പട്ടയം നല്‍കി. 50 വര്‍ഷത്തെ കാത്തിരുപ്പ് സഫലീകരിച്ച് 10 ചെയിന്‍ മേഖലയിലും പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കി. മലയോര ജില്ലയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന അഴിയാക്കുരുക്കുകള്‍ ഒന്നൊന്നായി അഴിച്ച് സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതത്തിന് അവസരമൊരുക്കിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് ഇടതു മുന്നണി നേതൃത്വം.

Share the News