fbpx
28.7 C
New York
Friday, September 20, 2024

Buy now

spot_imgspot_img

മഴ ശക്തമാകുന്നു, കൂടുതല്‍ ജാഗ്രത വേണം; നാളെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.

16-10-2023ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വരുന്ന 5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഇന്നും, വരും ദിവസങ്ങളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ആനുകൂല്യം പിടിച്ചുവെച്ച്‌ ജീവനക്കാരെയും പെൻഷൻകാരെയും സര്‍ക്കാര്‍ മുച്ചൂടും വഞ്ചിച്ചു ; കെ. സുധാകരൻ

0

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവെച്ച്‌ പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന്കെപിസിസി പ്രസിഡന്റ് കെ.

സുധാകരന്‍ എംപി.കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യാമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സര്‍ക്കാര്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരേ സ്വീകരിക്കുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.

50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്കിയിട്ട് മാസം 4 കഴിഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടും വഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല. ഇഷ്ടക്കാരെയെല്ലാം ഇഷ്ടംപോലെ കുത്തിത്തിരുകുകയും പാര്‍ട്ടിക്കാര്‍ക്ക് അഴിമതി നടത്താന്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം അമിതമായ ഫീസും തൊട്ടതിനും പിടിച്ചതിനുമെല്ലാം അന്യായ നികുതിയും ഈടാക്കുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് നല്കാനുള്ള അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മലക്കം മറിയുകയാണന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

2019-ല്‍ നടപ്പാക്കിയ ശമ്ബളപരിഷ്‌കരണത്തിന്റെ ഒരു ഗഡുപോലും നാലുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കിയില്ല. കഴിഞ്ഞ ഏപ്രിലില്‍ നല്‍കേണ്ട ആദ്യത്തെ ഗഡു മാറ്റിവതിനു പിന്നാലെ ഒക്ടോബറില്‍ നല്‍കേണ്ട രണ്ടാമത്തെ ഗഡുവും ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. അടുത്തവര്‍ഷം ലഭിക്കേണ്ട മൂന്നും നാലും ഗഡുക്കളും അനിശ്ചിതത്വത്തിലാണ്.

പിണറായി സര്‍ക്കാരിന്റെ വകുപ്പുകളെല്ലാം ഒന്നിനൊന്നു പരാജയമാണെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്ത് ധനവകുപ്പ് നില്ക്കുന്നു. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ കമ്ബനിക്ക് അമിത നിരക്കില്‍ പ്രവൃത്തികള്‍ നല്കുകയും അവരുടെ ബില്ലെല്ലാം ഉടനടി മാറ്റിക്കൊടുക്കുകയും ചെയ്യുന്നതു മാത്രമാണ് ഇപ്പോള്‍ ധനവകുപ്പില്‍ നടക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി

ഓപ്പറേഷന്‍ അജയ്’ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു; ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും

0

യുദ്ധഭൂമിയില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ‘ ഓപ്പറേഷൻ അജയ്’ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദില്ലിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനാണ് ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍പോര്‍ട്ടില്‍ മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഹെല്‍പ് ഡെസ്കും സജ്ജമാക്കും. ‘ഓപ്പറേഷന്‍ അജയ്’ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിൻ അറിയിച്ചു.

അതേസമയം വൈകിട്ടോടെ ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനം നാളെ രാവിലെ ഇന്ത്യക്കാരുമായി തിരിച്ചെത്തും. 230 പേരെയാണ് നാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്‍റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടന്നു. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

0

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

ചെറുതോണി പാലത്തിന്റെയും,മൂന്നാർ ബോഡി മേട്ട്, റോഡിന്റെയും, ഉദ്ഘാടനം മാറ്റിവെച്ചു

0

ഇടുക്കി -ചെറുതോണി പാലത്തിന്റെയും, മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം മാറ്റിവച്ചു

ഇന്ന് (12/10/2023) നിശ്ചയിച്ചിരുന്ന ചെറുതോണി പാലത്തിന്റെയും, മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുടെ അസൗകര്യത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു .അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിപ്പ് പ്രകാരം ആണ് മാറ്റിവെച്ചതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും എന്നുമറിയിച്ചു.

ചാരിറ്റിയുടെ,മറവിൽ വൻതട്ടിപ്പ്.ഇടുക്കി നെടുങ്കണ്ടത്ത് ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ് :കൊടുങ്ങല്ലൂർ സ്വദേശിയായ രോഗിയുടെ പേരിൽ പണപ്പിരിവ് :ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽമേൽ പോലീസ് അന്വേഷണം തുടങ്ങി

*Cpi (M) ബ്രാഞ്ച് സെക്രട്ടറി എന്ന പേരിൽ പരിചയപ്പെടുത്തൽ . സിനിമയിൽ സിനിമയിൽ ഗസ്റ്റ് റോളായി അഭിനയിച്ച പോലീസ് യൂണിഫോമിലെ ചിത്രം കാട്ടി സ്വാധീനിക്കൽ . രോഗിയെ സ്വാധീനിച്ചും ഭയപ്പെടുത്തിയും കൈക്കലാക്കിയത് ലക്ഷങ്ങൾ*

കേരളടൈംസ്. എക്സ്ക്ലൂസീവ്.


നെടുങ്കണ്ടം/ഇടുക്കി :ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ്,. കൊടുങ്ങല്ലൂർ സ്വദേശിയായ രോഗിയുടെ പേരിൽ പണപ്പിരിവ് നടത്തിയതായി പരാതി .നെടുങ്കണ്ടം സ്വദേശി കട്ടക്കാല. വെട്ടത്ത് വീട്ടിൽ അജി സേവിയർ എന്ന ആള് തട്ടിപ്പ് നടത്തിയതായി ഇടുക്കി പോലീസ് മേധാവിക്ക് പരാതി ലഭിച്ചത്.സിനിമ ഗസ്റ്റ് റോൾ ചെയ്തിരുന്ന പോലീസ് വേഷത്തിലും കേരളത്തിലുടനീളം ഭരണകക്ഷിയുടെ. ഉന്നതയാള് എന്നും പറഞ്ഞ് തട്ടിപ്പ് നടത്തുന്നതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്
ഇയാൾ ഫോണിൽ ഹായ് ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ആയിരത്തോളം ആളുകൾ ഉള്ള ഈ ഗ്രൂപ്പിൽ ചാരിറ്റി പ്രവർത്തനം നടത്താൻ എന്ന് പേരിലാണ് ഗ്രൂപ്പിലുള്ളവരെ കബിളിപ്പിച്ച് പണം തട്ടിയത്.

ഗ്രൂപ്പിൽ അംഗമായ കൊടുങ്ങല്ലൂർ സ്വദേശി മഞ്ജുഷ എന്ന പെൺകുട്ടിക്ക് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്. മഞ്ജുഷയ്ക്ക് മാറാരോഗം മൂലം നടക്കുവാനോ ജോലിക്ക് പോകാനോ വയ്യാത്ത ഒരു പെൺകുട്ടിയാണ്. ചികിത്സാ ചെലവിനും വീട് വെക്കുന്നതിന് വേണ്ടിയും ഗ്രൂപ്പിൽ നിന്ന് പണം കണ്ടെത്താമെന്ന് പറഞ്ഞ് മഞ്ജുഷയുടെ ബാങ്ക് അക്കൗണ്ടും ഫോട്ടോയും നൽകുകയാണ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ അജി സ്വന്തം അക്കൗണ്ട് രഹസ്യമായി ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഗ്രൂപ്പിലുള്ള ചില വ്യക്തികൾക്ക് സംശയം തോന്നിയതിനാൽ മഞ്ജുഷയുടെ അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇതുപോലെ വിവിധ തട്ടിപ്പുകൾ പല ഗ്രൂപ്പുകളിൽ കേന്ദ്രീകരിച്ച് ഈ വ്യക്തി നടത്തിയതായി പോലീസ് അറിയിച്ചു.

ഓൺലൈൻ മാധ്യമ പ്രവർത്തകർ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിന്മേൽ കട്ടപ്പന DySP യുടെ നിർദ്ദേശാനുസരണം നെടുങ്കണ്ടം പോലീസ് മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്ത ശേഷം, യാത്ര ചെയ്യാനാവാത്ത കൊടുങ്ങല്ലൂർ സ്വദേശിനിയായാ രോഗിയുമായി ഫോണിൽ ബന്ധപ്പെട്ട് വസ്തുത സ്ഥിരീകരിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഇവരെ നേരിൽ കാണും.

ഡിസ്കൗണ്ട് നിരക്കിൽ വളം , കീടനാശിനി , എന്നിവ നല്കാം എന്ന ഉറപ്പിൽ കർഷകരിൽ നിന്നും പണം വഞ്ചിച്ചെടുത്തതായി നേരത്തേ ആക്ഷേപമുയർന്നിട്ടുള്ള ഇയാൾ പോലീസാണെന്ന് പറഞ്ഞ് ഷാപ്പിൽ ബഹളം കൂടിയതിന്റെ പേരിലും കേസുണ്ടായിട്ടുണ്ട്. . ഇയാൾ പാർട്ടി അംഗം മാത്രമാണെന്നും ഭാരവാഹിയല്ലന്നും പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഏരിയ സെക്രട്ടറി അനിൽ അറിയിച്ചു.
ഇത്തരം തട്ടിപ്പുകാർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പോലീസിൽ നിർദ്ദേശം നൽകുമെന്നും ഉടുബൻചോല എംഎൽഎ
ശ്രീ. എം എം മണി പറഞ്ഞു.

0

,

മുല്ലപ്പെരിയാർ ഡാം. വിഷയം, കേരള തമിഴ്നാട്, മുഖ്യമന്ത്രിമാർക്ക് കത്ത് നൽകുമെന്ന് എം പി. ഡീൻകുര്യാക്കോസ്.

0

കട്ടപ്പന /.കുമളി ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് കത്ത് നൽകുമെന്ന് ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ഉറച്ച നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ന്യൂയോർക്ക് ടൈംസ് പോലുള്ള ലോകോത്തര മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ നടത്തിയിട്ടുള്ള സർവ്വേ റിപ്പോർട്ടുകൾ മുല്ലപെരിയാർ ഡാമാണ് ലോകത്തിലെ തന്നെ ഏറ്റവും ബലക്ഷയമുള്ള ഡാമെന്നും ഇത് സ്ഥിതി ചെയ്യുന്നത് ഭൂകമ്പ ബാധിത പ്രദേശത്താണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദുരന്തമുണ്ടായാൽ
35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയാണ്. ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞു കൊണ്ട് ഈ വിഷയം വലിച്ച് നീട്ടിക്കൊണ്ട് പോവുന്നത് ശരിയല്ലായെന്നും MP പറഞ്ഞു. പുതിയ ഡാം എന്ന കാര്യത്തിലേക്ക് കടക്കണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും . തമിഴ് നാട് മുഖ്യമന്ത്രി MK സ്റ്റാലിലിനും കത്ത് നൽകുമെന്നും MP ഡീൻ കുര്യാക്കോസ് വണ്ടിപ്പെരിയാറിൽ മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതാഘാതമേറ്റ്, അച്ഛനും മക്കളും മരിച്ച സംഭവത്തിൽ, കെ,എസ്,ഇബി. ഓഫീസിലോട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ,സംഘർഷം.

0

കട്ടപ്പന-.വണ്ടൻമേട് പുറ്റടിയിൽ യൂത്ത് കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫീസ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ് അരുൺ അടക്കമുള്ള പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്നലെ രാജാക്കണ്ടം നായരുസിറ്റിയിൽ പുല്ലുചെത്താനിറങ്ങിയ അച്ഛനും രണ്ടു മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പുറ്റടി കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് നടന്ന മാർച്ചിനെ തുടർന്നുണ്ടായ പോലീസ് ലാത്തി ചാർജിലാണ് പരുക്ക്. കെ.എസ് അരുണിനെ കൂടാതെ നിരവധി പ്രവർത്തകരെ പോലീസ് മർദ്ധിച്ചെന്ന് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധ മാർച്ച് ഓഫീസിനുള്ളിലേയ്ക്ക് കടന്നതോടെ പോലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും തുടർന്ന് പോലീസ് ലാത്തി വീശി മടക്കിയയക്കുമായിരുന്നു. പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരം തുടരുകയാണ്. സംഭവം അറിഞ്ഞ് കൂടുതൽ നേതാക്കൾ സ്ഥലത്തെത്തി. പോലീസുമായുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

അടിമാലിയിൽ കേരളോത്സവ സ്വാഗതസംഘം രൂപീകരിക്കുന്നതിനിടെ ഡി,വൈ,എഫ്,ഐ. യൂത്ത്,കോൺഗ്രസ്. തമ്മിൽ സംഘർഷം. 14 പേർക്ക് പരിക്ക്.

0

*ഇടുക്കി അടിമാലിയിൽ കേരളോത്സവ സ്വാഗതസംഘ രൂപീകരണയോഗത്തിനിടെ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ വളപ്പില്‍ ഡി.വൈ.എഫ്‌.ഐ-യൂത്ത്‌കോണ്‍ഗ്രസ്‌ സംഘര്‍ഷം.14 പേർക്ക് പരിക്ക്*

അടിമാലി :ഇടുക്കി അടിമാലിയിൽ കേരളോത്സവ സ്വാഗതസംഘ രൂപീകരണയോഗത്തിനിടെ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ വളപ്പില്‍ ഡി.വൈ.എഫ്‌.ഐ-യൂത്ത്‌കോണ്‍ഗ്രസ്‌ സംഘര്‍ഷം.14 പേർക്ക് പരിക്ക് കേരളോത്സവ നടത്തിപ്പിനായി വിളിച്ച സ്വാഗതസംഘ രൂപീകരണയോഗത്തിനിടെ ആരംഭിച്ച കയ്യാങ്കളി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ഇടുക്കി ഡിവൈ.എസ്‌.പി: ജില്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി സ്‌ഥിതി നിയന്ത്രണ വിധേയമാക്കി.

കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ അടിമാലി ഗ്രാമപഞ്ചായത്ത്‌ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിനിടയില്‍ യുവജനസംഘടന പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളി സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഉച്ചക്ക്‌ ശേഷം രണ്ടരയോടെയായിരുന്നു സംഭവത്തിന്‌ തുടക്കം കുറിച്ചത്‌. ടൗണ്‍ഹാളില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക്‌ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതോടെ യോഗം അവസാനിപ്പിച്ചു. കയ്യാങ്കളി ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക്‌ നീങ്ങിയതോടെ പോലീസ്‌ സ്‌ഥലത്തെത്തി. പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ കൂട്ടാക്കാതെ വന്നതോടെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരും കൂടുതല്‍ സേനാംഗങ്ങളും പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തെത്തി. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗ്രാമ പഞ്ചായത്ത്‌ അംഗം ഉള്‍പ്പടെ പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനമേറ്റു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ സംഘം സ്‌റ്റേഷനിലെത്തിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ പോലീസ്‌ സന്നാഹം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

സംഘര്‍ഷത്തില്‍ ഒന്‍പത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അഞ്ച്‌ സി.പി.എം-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ സി.പി.എം പ്രവര്‍ത്തകരായ മാത്യു ഫിലിപ്പ്‌, സിബി സണ്ണി, എം.ആര്‍ ദിപു, സി.എസ്‌ സുധീഷ്‌, റിക്‌സണ്‍ പൗലോസ്‌ എന്നിവര്‍ അടിമാലി താലൂക്ക്‌ ആശുപത്രിയിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ അനില്‍ കനകന്‍, ഷിന്‍സ്‌ ഏലിയാസ്‌, അമല്‍ ബാബു, അലന്‍ നിഥിന്‍ സ്‌റ്റീഫന്‍, റ്റി.ആര്‍ രാജേഷ്‌, രാജന്‍ അയ്യപ്പല്‍, പഞ്ചായത്ത്‌ അംഗങ്ങളായ ദീപ രാജീവ്‌, മനീഷ്‌ നാരായണന്‍, ജിന്‍സി പൈലി എന്നിവര്‍ മോര്‍ണിംങ്ങ്‌ സ്‌റ്റാര്‍ ആശുപത്രിയിലും ചികിത്സ തേടി.
പഞ്ചായത്ത്‌ വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ ചെറിയ തോതില്‍ പോലീസിന്‌ ലാത്തി വിശേണ്ടതായി വന്നു. ഇരു സംഘങ്ങളുടെയും മൊഴിയെടുത്തശേഷം കേസ്‌ രജിസ്‌റ്റര്‍ ചെയ്യുമെന്ന്‌ പോലീസ്‌ പറഞ്ഞു. കൂടാതെ പോലീസിന്റെ കൃത്യനിര്‍വഹണത്തിന്‌ തടസംനിന്ന കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ സ്വമേധയാ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും ഡിവൈ.എസ്‌.പി: ജില്‍സന്‍ മാത്യു പറഞ്ഞു. സംഘര്‍ഷത്തിന്റെ വീഡിയോ പോലീസ്‌ പകര്‍ത്തിയിട്ടുണ്ട്‌. ഇതില്‍നിന്നുമാണ്‌ കണ്ടാലറിയാവുന്നവരുടെ പേരുകള്‍ ചേര്‍ക്കുക.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police

കട്ടപ്പന. നെറ്റിത്തൊഴുവിൽ പൊട്ടിക്കിടന്ന.വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്,പിതാവും രണ്ടു മക്കളും മരിച്ചു.

0

കട്ടപ്പനക്ക് സമീപംനെറ്റിത്തൊഴുവിൽ പൊട്ടികിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു.

നെറ്റിത്തൊഴുവിൽ പൊട്ടികിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു.കൊച്ചറ രാജാക്കണ്ടം നായർ സിറ്റി സ്വദേശികളായ ചെമ്പകശ്ശേരി കനകാധരൻനായർ,വിനോദ്, വിഷ്ണു എന്നിവരാണ് മരിച്ചത്.

പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.