fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

മുല്ലപ്പെരിയാർ ഡാം. വിഷയം, കേരള തമിഴ്നാട്, മുഖ്യമന്ത്രിമാർക്ക് കത്ത് നൽകുമെന്ന് എം പി. ഡീൻകുര്യാക്കോസ്.

കട്ടപ്പന /.കുമളി ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് കത്ത് നൽകുമെന്ന് ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ഉറച്ച നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ന്യൂയോർക്ക് ടൈംസ് പോലുള്ള ലോകോത്തര മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ നടത്തിയിട്ടുള്ള സർവ്വേ റിപ്പോർട്ടുകൾ മുല്ലപെരിയാർ ഡാമാണ് ലോകത്തിലെ തന്നെ ഏറ്റവും ബലക്ഷയമുള്ള ഡാമെന്നും ഇത് സ്ഥിതി ചെയ്യുന്നത് ഭൂകമ്പ ബാധിത പ്രദേശത്താണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദുരന്തമുണ്ടായാൽ
35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയാണ്. ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞു കൊണ്ട് ഈ വിഷയം വലിച്ച് നീട്ടിക്കൊണ്ട് പോവുന്നത് ശരിയല്ലായെന്നും MP പറഞ്ഞു. പുതിയ ഡാം എന്ന കാര്യത്തിലേക്ക് കടക്കണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും . തമിഴ് നാട് മുഖ്യമന്ത്രി MK സ്റ്റാലിലിനും കത്ത് നൽകുമെന്നും MP ഡീൻ കുര്യാക്കോസ് വണ്ടിപ്പെരിയാറിൽ മാധ്യമങ്ങളോട് പറഞ്ഞു.

Share the News
മുമ്പത്തെ ലേഖനം
അടുത്ത ലേഖനം
ചാരിറ്റിയുടെ,മറവിൽ വൻതട്ടിപ്പ്.ഇടുക്കി നെടുങ്കണ്ടത്ത് ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ് :കൊടുങ്ങല്ലൂർ സ്വദേശിയായ രോഗിയുടെ പേരിൽ പണപ്പിരിവ് :ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽമേൽ പോലീസ് അന്വേഷണം തുടങ്ങി

*Cpi (M) ബ്രാഞ്ച് സെക്രട്ടറി എന്ന പേരിൽ പരിചയപ്പെടുത്തൽ . സിനിമയിൽ സിനിമയിൽ ഗസ്റ്റ് റോളായി അഭിനയിച്ച പോലീസ് യൂണിഫോമിലെ ചിത്രം കാട്ടി സ്വാധീനിക്കൽ . രോഗിയെ സ്വാധീനിച്ചും ഭയപ്പെടുത്തിയും കൈക്കലാക്കിയത് ലക്ഷങ്ങൾ*

കേരളടൈംസ്. എക്സ്ക്ലൂസീവ്.


നെടുങ്കണ്ടം/ഇടുക്കി :ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ്,. കൊടുങ്ങല്ലൂർ സ്വദേശിയായ രോഗിയുടെ പേരിൽ പണപ്പിരിവ് നടത്തിയതായി പരാതി .നെടുങ്കണ്ടം സ്വദേശി കട്ടക്കാല. വെട്ടത്ത് വീട്ടിൽ അജി സേവിയർ എന്ന ആള് തട്ടിപ്പ് നടത്തിയതായി ഇടുക്കി പോലീസ് മേധാവിക്ക് പരാതി ലഭിച്ചത്.സിനിമ ഗസ്റ്റ് റോൾ ചെയ്തിരുന്ന പോലീസ് വേഷത്തിലും കേരളത്തിലുടനീളം ഭരണകക്ഷിയുടെ. ഉന്നതയാള് എന്നും പറഞ്ഞ് തട്ടിപ്പ് നടത്തുന്നതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്
ഇയാൾ ഫോണിൽ ഹായ് ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ആയിരത്തോളം ആളുകൾ ഉള്ള ഈ ഗ്രൂപ്പിൽ ചാരിറ്റി പ്രവർത്തനം നടത്താൻ എന്ന് പേരിലാണ് ഗ്രൂപ്പിലുള്ളവരെ കബിളിപ്പിച്ച് പണം തട്ടിയത്.

ഗ്രൂപ്പിൽ അംഗമായ കൊടുങ്ങല്ലൂർ സ്വദേശി മഞ്ജുഷ എന്ന പെൺകുട്ടിക്ക് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്. മഞ്ജുഷയ്ക്ക് മാറാരോഗം മൂലം നടക്കുവാനോ ജോലിക്ക് പോകാനോ വയ്യാത്ത ഒരു പെൺകുട്ടിയാണ്. ചികിത്സാ ചെലവിനും വീട് വെക്കുന്നതിന് വേണ്ടിയും ഗ്രൂപ്പിൽ നിന്ന് പണം കണ്ടെത്താമെന്ന് പറഞ്ഞ് മഞ്ജുഷയുടെ ബാങ്ക് അക്കൗണ്ടും ഫോട്ടോയും നൽകുകയാണ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ അജി സ്വന്തം അക്കൗണ്ട് രഹസ്യമായി ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഗ്രൂപ്പിലുള്ള ചില വ്യക്തികൾക്ക് സംശയം തോന്നിയതിനാൽ മഞ്ജുഷയുടെ അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇതുപോലെ വിവിധ തട്ടിപ്പുകൾ പല ഗ്രൂപ്പുകളിൽ കേന്ദ്രീകരിച്ച് ഈ വ്യക്തി നടത്തിയതായി പോലീസ് അറിയിച്ചു.

ഓൺലൈൻ മാധ്യമ പ്രവർത്തകർ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിന്മേൽ കട്ടപ്പന DySP യുടെ നിർദ്ദേശാനുസരണം നെടുങ്കണ്ടം പോലീസ് മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്ത ശേഷം, യാത്ര ചെയ്യാനാവാത്ത കൊടുങ്ങല്ലൂർ സ്വദേശിനിയായാ രോഗിയുമായി ഫോണിൽ ബന്ധപ്പെട്ട് വസ്തുത സ്ഥിരീകരിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഇവരെ നേരിൽ കാണും.

ഡിസ്കൗണ്ട് നിരക്കിൽ വളം , കീടനാശിനി , എന്നിവ നല്കാം എന്ന ഉറപ്പിൽ കർഷകരിൽ നിന്നും പണം വഞ്ചിച്ചെടുത്തതായി നേരത്തേ ആക്ഷേപമുയർന്നിട്ടുള്ള ഇയാൾ പോലീസാണെന്ന് പറഞ്ഞ് ഷാപ്പിൽ ബഹളം കൂടിയതിന്റെ പേരിലും കേസുണ്ടായിട്ടുണ്ട്. . ഇയാൾ പാർട്ടി അംഗം മാത്രമാണെന്നും ഭാരവാഹിയല്ലന്നും പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഏരിയ സെക്രട്ടറി അനിൽ അറിയിച്ചു.
ഇത്തരം തട്ടിപ്പുകാർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പോലീസിൽ നിർദ്ദേശം നൽകുമെന്നും ഉടുബൻചോല എംഎൽഎ
ശ്രീ. എം എം മണി പറഞ്ഞു.

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles