fbpx

അടിമാലിയിൽ കേരളോത്സവ സ്വാഗതസംഘം രൂപീകരിക്കുന്നതിനിടെ ഡി,വൈ,എഫ്,ഐ. യൂത്ത്,കോൺഗ്രസ്. തമ്മിൽ സംഘർഷം. 14 പേർക്ക് പരിക്ക്.

*ഇടുക്കി അടിമാലിയിൽ കേരളോത്സവ സ്വാഗതസംഘ രൂപീകരണയോഗത്തിനിടെ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ വളപ്പില്‍ ഡി.വൈ.എഫ്‌.ഐ-യൂത്ത്‌കോണ്‍ഗ്രസ്‌ സംഘര്‍ഷം.14 പേർക്ക് പരിക്ക്*

അടിമാലി :ഇടുക്കി അടിമാലിയിൽ കേരളോത്സവ സ്വാഗതസംഘ രൂപീകരണയോഗത്തിനിടെ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ വളപ്പില്‍ ഡി.വൈ.എഫ്‌.ഐ-യൂത്ത്‌കോണ്‍ഗ്രസ്‌ സംഘര്‍ഷം.14 പേർക്ക് പരിക്ക് കേരളോത്സവ നടത്തിപ്പിനായി വിളിച്ച സ്വാഗതസംഘ രൂപീകരണയോഗത്തിനിടെ ആരംഭിച്ച കയ്യാങ്കളി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ഇടുക്കി ഡിവൈ.എസ്‌.പി: ജില്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി സ്‌ഥിതി നിയന്ത്രണ വിധേയമാക്കി.

കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ അടിമാലി ഗ്രാമപഞ്ചായത്ത്‌ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിനിടയില്‍ യുവജനസംഘടന പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളി സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഉച്ചക്ക്‌ ശേഷം രണ്ടരയോടെയായിരുന്നു സംഭവത്തിന്‌ തുടക്കം കുറിച്ചത്‌. ടൗണ്‍ഹാളില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക്‌ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതോടെ യോഗം അവസാനിപ്പിച്ചു. കയ്യാങ്കളി ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക്‌ നീങ്ങിയതോടെ പോലീസ്‌ സ്‌ഥലത്തെത്തി. പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ കൂട്ടാക്കാതെ വന്നതോടെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരും കൂടുതല്‍ സേനാംഗങ്ങളും പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തെത്തി. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗ്രാമ പഞ്ചായത്ത്‌ അംഗം ഉള്‍പ്പടെ പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനമേറ്റു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ സംഘം സ്‌റ്റേഷനിലെത്തിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ പോലീസ്‌ സന്നാഹം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

സംഘര്‍ഷത്തില്‍ ഒന്‍പത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അഞ്ച്‌ സി.പി.എം-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ സി.പി.എം പ്രവര്‍ത്തകരായ മാത്യു ഫിലിപ്പ്‌, സിബി സണ്ണി, എം.ആര്‍ ദിപു, സി.എസ്‌ സുധീഷ്‌, റിക്‌സണ്‍ പൗലോസ്‌ എന്നിവര്‍ അടിമാലി താലൂക്ക്‌ ആശുപത്രിയിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ അനില്‍ കനകന്‍, ഷിന്‍സ്‌ ഏലിയാസ്‌, അമല്‍ ബാബു, അലന്‍ നിഥിന്‍ സ്‌റ്റീഫന്‍, റ്റി.ആര്‍ രാജേഷ്‌, രാജന്‍ അയ്യപ്പല്‍, പഞ്ചായത്ത്‌ അംഗങ്ങളായ ദീപ രാജീവ്‌, മനീഷ്‌ നാരായണന്‍, ജിന്‍സി പൈലി എന്നിവര്‍ മോര്‍ണിംങ്ങ്‌ സ്‌റ്റാര്‍ ആശുപത്രിയിലും ചികിത്സ തേടി.
പഞ്ചായത്ത്‌ വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ ചെറിയ തോതില്‍ പോലീസിന്‌ ലാത്തി വിശേണ്ടതായി വന്നു. ഇരു സംഘങ്ങളുടെയും മൊഴിയെടുത്തശേഷം കേസ്‌ രജിസ്‌റ്റര്‍ ചെയ്യുമെന്ന്‌ പോലീസ്‌ പറഞ്ഞു. കൂടാതെ പോലീസിന്റെ കൃത്യനിര്‍വഹണത്തിന്‌ തടസംനിന്ന കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ സ്വമേധയാ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും ഡിവൈ.എസ്‌.പി: ജില്‍സന്‍ മാത്യു പറഞ്ഞു. സംഘര്‍ഷത്തിന്റെ വീഡിയോ പോലീസ്‌ പകര്‍ത്തിയിട്ടുണ്ട്‌. ഇതില്‍നിന്നുമാണ്‌ കണ്ടാലറിയാവുന്നവരുടെ പേരുകള്‍ ചേര്‍ക്കുക.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police

Share the News