fbpx
26.4 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

നെടുങ്കണ്ടത്ത് സഹകരണ,ബാങ്ക് ജീവനക്കാരനെ, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി,

0

*നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*



കട്ടപ്പന,,നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ ദീപു ബാങ്കിലെത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

ഉപ്പുതറ വളകോട്,സ്വർണ നിറമുള്ള പാമ്പ്.

0

കട്ടപ്പന-ഉപ്പുതറ വളകോട് ഒമേഗയിൽ പടുത കുളത്തിൽ സ്വർണ നിറത്തിലുള്ള പാമ്പിനെ കണ്ടത് പ്രദേശവാസികൾക്കിടയിൽ ആശ്ചര്യം സൃഷ്ടിച്ചു.
ഒമേഗ പുത്തൻ പറമ്പിൽ സ്മിനു വിൽസൻ്റെ കൃഷിയിടത്തിലെ പടുതാക്കുളത്തിലാണ് സ്വർണ്ണ നിറത്തിലുള്ള പാമ്പ് വീണത്. പാമ്പിനെ കണ്ടതോടെ ഇവർ വനം വകുപ്പിൽ വിവരമറിയിച്ചു.
രാവിലെ കൃഷിയിടത്തിലെ പടുതാകുളം തേകാൻ പോയപ്പോളാണ് സ്മിനു കുളത്തിൽ പാമ്പ് കിടക്കുന്നത് കാണുന്നത്. പാമ്പിന്റെ നിറം കണ്ടതോടെ ആശ്ചര്യമായി. സ്വർണ്ണ നിറത്തിൽ പത്തി വിടർത്തിയാണ് പാമ്പ് കുളത്തിൽ കിടന്നത്.
തുടർന്ന് സമീപവാസികളെ വിവരം അറിയിച്ചു. സമീപ വാസികൾക്കും സ്വർണ്ണ നിറത്തിലുള്ള പാമ്പ് ആശ്ചര്യമായി. തുടർന്ന് വനം വകുപ്പിലും വിവരം അറിയിച്ചു.
സംഭവം നാട്ടിൽ പാട്ടായതോടെ നിരവധി പേരാണ്
സ്മിനുവിന്റെ വീട്ടിൽ എത്തിയത് .

ചിലർ ഇതിനെ സ്വർണ്ണ നാഗം എന്ന് പേരിട്ട് വിളിച്ചു.
നാളുകളായി തേകാതെ കിടക്കുന്ന പടുതാകുളമാണ് ഇത്. പടുത മുഴുവൻ പായൽ പിടിച്ച് കിടന്നതോടെ ഇറങ്ങിയ പാമ്പിന് തിരികെ കയറാനായില്ല. ഇങ്ങനെ കുളത്തിൽ പെട്ടുകിടക്കുകയായിരുന്നു.
വനം വകുപ്പിന്റെ പാമ്പ് പിടുത്ത വിദഗ്ദ്ധൻ രവി ഈട്ടിക്കൽ എത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു.

AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല പരമ്പരാഗത കാനനപാത ശുചീകരണ ക്യാമ്പയിൻ

0

AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല പരമ്പരാഗത കാനനപാത ശുചീകരണ ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി സഖാവ് T T ജിസ്മോൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശുഭേഷ് സുധാകരൻ, AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പ്രസിഡൻറ് കെ രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു. ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കോഡിനേറ്റർ ദീപു തോമസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കണ്ണൻ M T, അജിത്ത് വാഴൂര്, രാജേഷ് കെ കെ ,ഫസൽ മടത്താനിൽ ,രഞ്ജിത്ത് വെള്ളാവുർ ,തുടങ്ങിയവർ നേതൃത്വം നൽകി.

പെരിയാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി,

0

*പെരിയാറിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി*

▪️ *കട്ടപ്പന :* ഉപ്പുതറയിൽ മധ്യവയസ്കനെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി.അയ്യപ്പൻകോവിൽ പോക്കാട്ട് വിജയകുമാറാണ് മരിച്ചത്.ഉപ്പുതറയിൽ വാടകക്ക് താമസിച്ചു വരികയായിരുന്ന വിജയകുമാറിനെ ഇന്ന് രാവിലെ കുളിക്കാൻ ഇറങ്ങുന്നതിനിടെ വെള്ളത്തിൽ വീണു മരണപ്പെട്ടത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മുമ്പ് ഹൃദയാഘാതം ഉണ്ടായ ആളാണ്.കുളിക്കാൻ ഇറങ്ങിയപ്പോൾ ഹൃദയാഘാതം സംഭവിച്ചതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം..

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #updates #NEWS #information #idukkidiaries #LatestNews #idukki #n

മറ്റപ്പള്ളി പേരപ്പൻ സ്മാരകഓപ്പൺ സ്റ്റേഡിയം, നാടിന് സമർപ്പിച്ച്,മന്ത്രി റോഷി അഗസ്റ്റിൻ.- കട്ടപ്പന ടൗൺഷിപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന് സർവ്വേ ടീമിനെ നിയോഗിച്ചു,

0



*കട്ടപ്പന ടൗൺഷിപ്പ് : നടപടികൾ വേഗത്തിലാക്കുന്നതിന് സർവേ ടീമിനെ നിയോഗിച്ചു*

കട്ടപ്പന ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർവേ ടീമിനെ നിയോഗിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ അറിയിച്ചു. നിർദിഷ്ട സൈറ്റ് സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി നിയോഗിക്കപ്പെട്ടിട്ടുള്ള സർവേ ടീം അംഗങ്ങൾ, കട്ടപ്പന ലാൻഡ് അക്യുസിഷൻ തഹസിൽദാർ എന്നിവരുമായി മന്ത്രി വിശദമായ ചർച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം .
സർവേ രേഖകളിൽ ടൗൺഷിപ്പായി രേഖപ്പെടുത്തിയത്കാരണം ദീർഘകാലമായി പതിവ് നടപടികൾ തടസ്സപ്പെട്ടുകിടന്ന സ്ഥലങ്ങളിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയം പട്ടയമിഷന്റെ ഭാഗമായി സർക്കാർ പരിഗണിച്ചിരുന്നതാണ്. റവന്യൂ റെക്കോർഡുകളുടെ പരിശോധനയും ആധുനിക സർവേ സംവിധാനമായ ആർ ടി കെ മെഷീൻ ഉപയോഗിച്ചുള്ള സർവേ നടപടികളും ആരംഭിച്ചു കഴിഞ്ഞു.
3 ബ്ലോക്കുകളായി ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് നിലവിൽ 2 ബ്ലോക്കുകളുടെ സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്. 359 കൈവശഭൂമികൾ സർവേ ചെയ്തു കഴിഞ്ഞു. 219 കൈവശങ്ങളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നവംബർ മാസത്തിൽ തന്നെ അവ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്ന് ചെയിൻ, കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ, ചെങ്കുളം ഡാമിന്റെ 30 ചെയിൻ എന്നീ പ്രദേശങ്ങളിലെ കൈവശക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നൽകിയ നിർദേശപ്രകാരം സർവേ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇടുക്കി കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം എന്നീ വില്ലേജുകളിലെ പതിവ് നടപടികൾ തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.


*മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം നാടിന് സമർപ്പിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ*

കട്ടപ്പനയിൽ നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും 31,53,000 രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൽ സ്റ്റേജ്, തറ, ഭിത്തി എന്നിവയുടെ അധിക പ്രവൃത്തിക്കായി 15 ലക്ഷം രൂപ കൂടി അനുവദിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. കട്ടപ്പനയുടെ വികസനചരിത്രത്തിൽ മറ്റപ്പള്ളി പേരപ്പൻ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയത്തിലെ സ്റ്റേജ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 5 ലക്ഷം രൂപയും ഗാന്ധി സ്‌ക്വയർ നവീകരണത്തിനായി 15 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് നഗരസഭ വകയിരുത്തിയിട്ടുണ്ട് .

നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി, പ്രതിപക്ഷ നേതാവ് ഷാജി കൂത്തോടി, രാഷ്ട്രീയകക്ഷി നേതാക്കളായ തോമസ് മൈക്കിൾ, വി ആർ സജി, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, വി ആർ ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അഡ്വ. എം കെ തോമസ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി മജീഷ്, എച് എം ടി എ പ്രസിഡന്റ്‌ പി കെ ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചിത്രം 1: കട്ടപ്പനയിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയുന്നു.

ചിത്രം 2: കട്ടപ്പനയിൽ എംഎൽഎ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന മന്ത്രി റോഷി ആഗസ്റ്റിൻ

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ,പ്രതി 17 വർഷത്തിനുശേഷം പോലീസ് പിടിയിൽ,

0

2006 ൽ ജാമ്യത്തിലിറങ്ങി മുങ്ങി :17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസ് (64) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

2004 ൽ കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് 4 ലക്ഷം രൂപയും 3, 80,000 രൂപയുടെ ചെക്കും കവർച്ച ചെയ്‌ത കേസിൽ അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീൽ കൊടുത്തതിനു ശേഷം 2006 ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ തൃപ്പൂണിത്തറ പുതിയകാവിലുള്ള പശുഫാമിൽ നിന്നും പിടികൂടുകയായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ, തോമസ്, സി.പി.ഓ മാരായ രാജേഷ് കെ.എം, അനു.എസ്, ഷൈൻതമ്പി, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #T

മൈത്രി നഗറിലെ മോഷണം പ്രതി പിടിയിൽ,

0

കട്ടപ്പന,.മൈത്രി നഗറിൽ മോഷണം നടത്തിയ പ്രതിയെ കട്ടപ്പന പോലീസ് പിടികൂടി

അമ്പലപാറ സ്വദേശി വാഴപ്പള്ളി വീട്ടിൽ ശ്രീജിത്ത് (24) ആണ് പോലീസിന്റെപിടിയിൽ ആയത്.
8 ആം തിയതി രാത്രിയോടെ ആണ് അരുവിക്കാട്ട് ജോസഫ് മാത്യുവിന്റെ വീട്ടിൽ മോഷണം നടന്നത്. മുപ്പത്തിനായിരം രൂപയും മൊബൈൽ ഫോണും ആണ് പ്രതി മോഷ്ടിച്ചത്

ഇന്നലെ രാത്രിയോടെ കട്ടപ്പന പോലീസ് പ്രതിയെ പിടികൂടിയത്

സി ഐ മുരുകൻ T.C, എസ്.ഐ എബി ജോർജ്,എസ്.ഐ ഡിജു ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മനു പി ജോസ്, ജോമോൻ കുര്യൻ, എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ്,യൂണിറ്റ് സെക്കൻഡ് ഷിഫ്റ്റ്, : പുതിയ വാർഡിലെ സൗകര്യങ്ങൾക്ക് 10 ലക്ഷം,അനുവദിച്ച്, മന്ത്രി,റോഷി അഗസ്റ്റിൻ.

0

*കട്ടപ്പന,.താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് സെക്കൻഡ് ഷിഫ്റ്റ് : പുതിയ വാർഡിലെ സൗകര്യങ്ങൾക്ക് 10 ലക്ഷം അനുവദിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ*

താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിലെ വിവിധ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ സെക്കൻഡ് ഷിഫ്റ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനത്തിൽ നഗരസഭ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. നിലവിലുള്ള സ്റ്റാഫ്‌ നഴ്സുകളുടെ അഭാവം, ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ആശുപത്രിയിൽ മലിനജലം ട്രീറ്റ്‌ ചെയുന്നതിനുള്ള ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീലാമ്മ ബേബി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ആശുപത്രി ഓർത്തോ സർജൻ ഡോ ജിശാന്ത്‌ ബി ജെയിംസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയ ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

2022 ൽ പ്രവർത്തനമാരംഭിച്ച കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ നിന്ന് ദിനംപ്രതി 21 പേർക്കാണ് നിലവിൽ സേവനം നൽകുന്നത്. രണ്ടാം ഷിഫ്റ്റ്‌ വരുന്നതൊടെ 15 പേർക്ക് കൂടി അധികമായി സേവനം ലഭിക്കും. 3.60 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി നഗരസഭ വിഹിതത്തിൽ നിന്നും മരുന്നുകൾക്കും മറ്റു അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കുമായി 24 ലക്ഷം രൂപയാണ് അനുവദിച്ചത്. സിസിടിവി, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്കായി ആറ് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

നഗരസഭ വൈസ്ചെയർമാൻ ജോയി ആനിത്തോട്ടം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി, ഇടുക്കി ഡിഎംഒ ഡോ. മനോജ് എൽ, കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ ആഷ്‌ലി അബ്രഹാം, രാഷ്ട്രീയകക്ഷി നേതാക്കളായ അനൂപ് കെ, തോമസ് മൈക്കിൾ, വി ആർ സജി, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, വി ആർ ശശി, മനോജ് പതാലിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചിത്രം 1: കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ സെക്കൻഡ് ഷിഫ്റ്റ് പ്രവർത്തനം ഉദ്ഘാടനം ചെയുന്ന ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ.

മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു*

0

*മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു*


മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. അയൽവാസി ഒണക്കയം ബിജോയ് (43) ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഇയാൾ മാനസിക രോഗത്തിന് മുൻപ് ചികിത്സ തേടിയിട്ടുള്ളതായും പറയുന്നു.

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ

0

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ ശോശാമ്മ ജോണിന്റെ മൃതദേഹം മാറിക്കൊടുത്തത്. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ചിതാഭസ്മം കല്ലറയിൽ അടക്കാൻ കുടുംബം  തീരുമാനിച്ചു. തിങ്കളാഴ്ചയാണ് ചോറ്റി സ്വദേശിനിയായ 86 വയസ്സുകാരി ശോശാമ്മ ജോൺ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ മരിക്കുന്നത്. 10 മണിക്ക് കൂട്ടിക്കലിലെ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കേണ്ട മൃതദേഹം ഏറ്റുവാങ്ങാനായി എട്ടുമണിയോടെ കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരമറിയുന്നത്

മാറിപ്പോയ മൃതദേഹം ഏറ്റുവാങ്ങിയ ചിറക്കടവ് സ്വദേശി കമലാക്ഷിയമ്മയുടെ വീട്ടുകാർ മൃതദേഹം ദഹിപ്പിച്ചു എന്നറിഞ്ഞതോടെ സംഘർഷമായി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെന്റ് കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ചിറക്കടവിൽ ദഹിപ്പിച്ച ചിതാഭസ്മം പള്ളിക്കല്ലറയിൽ സംസ്കരിക്കാൻ തീരുമാനമായി. സംസ്കാരം പൂർത്തിയാക്കിയ ശേഷം നിയമനടപടികളിലേക്ക് നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. മൃതദേഹം മകൻ വന്ന് തിരിച്ചറിഞ്ഞ ശേഷമാണ് കൊണ്ടുപോയതെന്നാണ് ആശുപത്രി മാനേജ്മെന്റ് നൽകുന്ന വിശദീകരണം