fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img

മറ്റപ്പള്ളി പേരപ്പൻ സ്മാരകഓപ്പൺ സ്റ്റേഡിയം, നാടിന് സമർപ്പിച്ച്,മന്ത്രി റോഷി അഗസ്റ്റിൻ.- കട്ടപ്പന ടൗൺഷിപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന് സർവ്വേ ടീമിനെ നിയോഗിച്ചു,



*കട്ടപ്പന ടൗൺഷിപ്പ് : നടപടികൾ വേഗത്തിലാക്കുന്നതിന് സർവേ ടീമിനെ നിയോഗിച്ചു*

കട്ടപ്പന ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർവേ ടീമിനെ നിയോഗിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ അറിയിച്ചു. നിർദിഷ്ട സൈറ്റ് സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി നിയോഗിക്കപ്പെട്ടിട്ടുള്ള സർവേ ടീം അംഗങ്ങൾ, കട്ടപ്പന ലാൻഡ് അക്യുസിഷൻ തഹസിൽദാർ എന്നിവരുമായി മന്ത്രി വിശദമായ ചർച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം .
സർവേ രേഖകളിൽ ടൗൺഷിപ്പായി രേഖപ്പെടുത്തിയത്കാരണം ദീർഘകാലമായി പതിവ് നടപടികൾ തടസ്സപ്പെട്ടുകിടന്ന സ്ഥലങ്ങളിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയം പട്ടയമിഷന്റെ ഭാഗമായി സർക്കാർ പരിഗണിച്ചിരുന്നതാണ്. റവന്യൂ റെക്കോർഡുകളുടെ പരിശോധനയും ആധുനിക സർവേ സംവിധാനമായ ആർ ടി കെ മെഷീൻ ഉപയോഗിച്ചുള്ള സർവേ നടപടികളും ആരംഭിച്ചു കഴിഞ്ഞു.
3 ബ്ലോക്കുകളായി ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് നിലവിൽ 2 ബ്ലോക്കുകളുടെ സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്. 359 കൈവശഭൂമികൾ സർവേ ചെയ്തു കഴിഞ്ഞു. 219 കൈവശങ്ങളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നവംബർ മാസത്തിൽ തന്നെ അവ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്ന് ചെയിൻ, കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ, ചെങ്കുളം ഡാമിന്റെ 30 ചെയിൻ എന്നീ പ്രദേശങ്ങളിലെ കൈവശക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നൽകിയ നിർദേശപ്രകാരം സർവേ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇടുക്കി കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം എന്നീ വില്ലേജുകളിലെ പതിവ് നടപടികൾ തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.


*മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം നാടിന് സമർപ്പിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ*

കട്ടപ്പനയിൽ നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും 31,53,000 രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൽ സ്റ്റേജ്, തറ, ഭിത്തി എന്നിവയുടെ അധിക പ്രവൃത്തിക്കായി 15 ലക്ഷം രൂപ കൂടി അനുവദിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. കട്ടപ്പനയുടെ വികസനചരിത്രത്തിൽ മറ്റപ്പള്ളി പേരപ്പൻ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയത്തിലെ സ്റ്റേജ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 5 ലക്ഷം രൂപയും ഗാന്ധി സ്‌ക്വയർ നവീകരണത്തിനായി 15 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് നഗരസഭ വകയിരുത്തിയിട്ടുണ്ട് .

നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി, പ്രതിപക്ഷ നേതാവ് ഷാജി കൂത്തോടി, രാഷ്ട്രീയകക്ഷി നേതാക്കളായ തോമസ് മൈക്കിൾ, വി ആർ സജി, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, വി ആർ ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അഡ്വ. എം കെ തോമസ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി മജീഷ്, എച് എം ടി എ പ്രസിഡന്റ്‌ പി കെ ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചിത്രം 1: കട്ടപ്പനയിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയുന്നു.

ചിത്രം 2: കട്ടപ്പനയിൽ എംഎൽഎ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന മന്ത്രി റോഷി ആഗസ്റ്റിൻ

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles