fbpx
19.6 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

എരുമേലിയിൽ കടന്നൽ കുത്തേറ്റു ദമ്പതികൾക്ക് പരിക്ക്

0



എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോട് കൂടി പശുവിനെ കുളിപ്പിക്കാൻ പോയ അനീഷാണ് ആദ്യം കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിന് ഇരയായത്. തുടർന്ന് അനീഷ് എരുമേലി ചേനപ്പാടി റോഡിനു എതിർവശത്തുള്ള തൻ്റെ വീട്ടിലേക്കു ഓടിക്കയറാൻ ശ്രമിച്ചെങ്കിലും കടന്നൽ ആക്രമണം തുടർന്നു.വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയും ആക്രമണത്തിന് ഇരയായി. തുടർന്ന് രണ്ടു പേരും കൂടി ഓടി സമീപത്തുള്ള പാറക്കുളത്തിൽ ചാടുകയായിരുന്നു.

ബഹളം കേട്ട് എത്തിയ സമീപവാസിയും, ബന്ധുവുമായ ജോജി തോപ്പിൽ ഇരുവരെയും ഉടൻ തന്നെ കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തതായും, മുപ്പതിലധികം കടന്നൽ കുത്തുകൾ ഏറ്റതായും, ചെവിയിൽ നിന്നും ഉൾപ്പെടെ കടന്നലുകളെ കണ്ടെത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

0



പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ (ജെഎംഎ) സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു.

ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്  അധ്യക്ഷനായ  യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റായി മുതിർന്ന മാധ്യമ പ്രവർത്തകൻ എം ബി ദിവാകര (Kalakaumudi)നെ  സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന  തീരുമാനിച്ചു. വൈസ് പ്രസിഡന്റമാർ പി.പ്രനീഷ് (tip ofindianews ), ഷിബു കൂട്ടുംവാതുക്കൾ (lokpalmedia) , സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ( EBM news), സംസ്ഥാന ട്രഷറർ  തൃലോചനൻ ( desheeyavarta), സെക്രട്ടറിമാരായി ജോസഫ് (Rashtra shabdam) , അനിൽ ഗോപിനാഥ് (ebmnews) റോബിൻസൺ (tipofindianews)മഹി പന്മന (realtimekerala) മാരയിമുട്ടം രാജേഷ്(Parivaar news)എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ശ്രീ വത്സൻ  (vilambaram, Trivandrum ), വി ടി വര്ഗീസ് (elsa. com,Pathanamthitta),
എബി ജെ ജോസ് ( pala times, Kottayam),
ജെസ്സി വർക്കി (thamasoma, Ernakulam),
അശോക കുമാർ  (keralakaumudi, Kollam)
എ . വി ഷുഹൈബ്  (realmedia, Malappuram)
എം.സിബഗ്ത്തുള്ള  j(anashabdam news, Kozhikodu), പി . ഡി ദിനു (nalamidam. com, Vayanadu ) വിനോദ് കുമാർ ( Rashtrashabdam, Kannur )
എന്നിവരെയും തിരഞ്ഞെടുത്തു.


ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകി വർക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നൽകണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്  ആവശ്യപ്പെട്ടു.  ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗം   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മീഡിയകൾ മാറി കഴിഞ്ഞെന്നും, അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ  പകുതിയിൽതന്നെ മാധ്യമങ്ങളുടെ പ്രവർത്തനം  കുത്തകവൽക്കരണത്തിന് കീഴിലായത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിലങ്ങ് തടിയായെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസ്ഥാന പ്രസിഡന്റ് എം വി ദിവാകരൻ പറഞ്ഞു . നേരിന്റെ പാതയിൽ സഞ്ചരിച്ച മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തകൾ എഡിറ്റോറിയൽ റൂമുകളിൽ വെട്ടി മുറിച്ച് കോർപ്പറേറ്റുകളുടെ വാക്കുകളാക്കി മാറ്റുന്ന മാധ്യമ  സംസ്കാരം നിലവിൽ വന്നു.  ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയാത്ത  നിരവധി മാധ്യമപ്രവർത്തകരാണ് അതിൽ പ്രതിഷേധിച്ചു ജോലി ഉപേക്ഷിച്ചത്. എന്നാൽ  കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ബദലായി 21-ാം നൂറ്റാണ്ടിൽ  ഓൺലൈൻ മീഡിയ എന്ന നൂതന സംവിധാനം കടന്നുവന്നതോടെ  നട്ടെല്ല് പണയം വയ്ക്കാതെ മാധ്യമപ്രവർത്തനം ചെയ്യാം എന്ന സാഹചര്യമുണ്ടായി.
ഇന്ന് പൊതു വിഷയങ്ങളിൽ മുഖ്യധാര മാധ്യമങ്ങൾ വഹിക്കുന്ന പങ്കിന്റെ പതിന്മടങ്ങ് ആർജ്ജവത്തോടെയാണ് ഓൺലൈൻ മാധ്യമങ്ങൾ ഇടപെടുന്നതന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

0

പത്തനംതിട്ട: (KVARTHA) അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. ബൈക് ഓടിച്ചിരുന്ന വടശ്ശേരിക്കര സ്വദേശി അരുണ്‍കുമാര്‍ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യില്‍പടിയിലാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ അരുണ്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സ്‌കൂടറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാരമായ പരുക്കേറ്റു.

അതേസമയം, തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലും അയ്യപ്പ ഭക്തരുടെ നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ പ്രഭാത സവാരിക്കിറങ്ങിയ സുഹൃത്തുക്കള്‍ മരിച്ചിരുന്നു. വഴയില സ്വദേശികളും സുഹൃത്തുകളുമായ ബേകറി കട ഉടമ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.

രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്കാണ് ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ വാഹനം ഇടിച്ചുകയറിയത്. പിന്നാലെ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി.

എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണ് ഹരിദാസനും വിജയനും പരുക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയില്‍ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണമടഞ്ഞു.

കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ് നേതൃത്തിൽ ,ട്രാഫിക് ബോർഡുകൾ വൃത്തിയാക്കി

0


കഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജനസമിതി അംഗങ്ങളും ചേർന്ന് ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തുള്ള ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും കഴുകി വൃത്തിയാക്കുകയും ,ശുചീകരിക്കുകയും ചെയ്തു പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ ശ്രീ രാജേഷ് റ്റി.ജി നിർവഹിച്ചു ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ് ,അഭിലാഷ് സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെകേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം കമ്മിറ്റി , കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ പാലായിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

0


പാലാ:കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റി, കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലായിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും നടന്നു. പാലാ ജനറൽ ആശുപത്രി ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലിയുടെ ഉദ്ഘാടനം ജാഥാ ക്യാപ്റ്റൻ യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാന് പാർട്ടി പതാക കൈമാറി കൊണ്ട് കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം നിർവഹിച്ചു പ്രതിഷേധറാലി കുരിശുപള്ളി ജങ്ഷനിൽ സമാപിച്ചു.
തുടർന്ന് മീനച്ചിൽ ബാങ്ക് എംപ്ലോയിസ് ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അധ്യക്ഷനായി കേരളാ കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു ,പാർട്ടി ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം ,കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ,ഡോക്ടർ ഹരി മുരളീധരൻ, യൂത്ത്ഫ്രണ്ട്(ബി) സംസ്ഥാന പ്രസിഡൻ്റ് മനു ജോയി ,കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് റോബിൻ പന്തല്ലൂ പറമ്പിൽ ,യൂത്ത്ഫ്രണ്ട്(ബി) ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ ,സംസ്ഥാന സെക്രട്ടറി പ്രഫസർ സാം രാജൻ ,കെ റ്റി യു സി (ബി) ജില്ലാ പ്രസിഡൻ്റ് മനോജ് മഞ്ചേരി, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി അനൂപ് ഗോപിനാഥ് ,ബിജോയി വാരിക്കനെല്ലിയിൽ , ജോസുകുട്ടി പാഴുക്കുന്നേൽ , ജിജോ മൂഴയിൽ ,സാൽവിൻ കൊടിയന്ത്രറ ,എച്ച് അബ്ദുൾ അസീസ്, ഷിബു കെ.ജി ,പ്രദീഷ് കുമാർ, മനോജ് സെബാസ്റ്റ്യൻ , ഫ്രാൻസിസ് കെ.എം ,അനൂപ്കുമാർ ജി, സ്കറിയ തോട്ടപ്പള്ളി ,ജിതിൻ മോഹനൻ ,ജയപ്രകാശ് ,ദദ അനീഷ് സി.എം.ശ്യം കുമാർ തുടങ്ങിയവർ സംസാരിച്ചു

ശബരിമലയിലെ 4.12.2023. ലെ, ചടങ്ങുകൾ,

0

ശബരിമലയിലെ 4.12.2023- ലെ ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

അയ്യപ്പ ഭക്തർക്ക് എരുമേലി ടൗണിൽ സേവന കേന്ദ്രം തുറന്നു*

0

*അയ്യപ്പ ഭക്തർക്ക് എരുമേലി ടൗണിൽ സേവന കേന്ദ്രം തുറന്നു*

എരുമേലി : ഇതാദ്യമായി എരുമേലി പേട്ടതുള്ളൽ പാതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംയുക്തമായി അയ്യപ്പ ഭക്തർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രവും ഹെൽപ് ഡസ്കും ആരംഭിച്ചു. രാവിലെ 11 ന് നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ ഭദ്ര ദീപം കൊളുത്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ ഡി ബിജു നിർവഹിച്ചു. വാവർ ഗ്രൗണ്ടിനടുത്ത് അക്ഷയ ന്യൂസ്‌ കേരളയുടെ ഓഫിസിലാണ് സേവന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ശബരി ഡെവലപ്പ്മെന്റ് സൊസൈറ്റി, അക്ഷയ ന്യൂസ്‌ കേരള, ശബരി ന്യൂസ്‌, എരുമേലി പ്രസ്സ് ക്ലബ്ബ്‌, എംഇഎസ് കോളേജ് എൻഎസ്എസ് യുണിറ്റ്, ഇസാഫ് ബാങ്ക്, അക്ഷയ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സേവന കേന്ദ്രം തുറന്നിരിക്കുന്നത്. സേവന കേന്ദ്രത്തിൽ കുടിവെള്ളവും ചുക്കു കാപ്പിയും ഭക്തർക്ക് ലഭിക്കും. കൂടാതെ അയ്യപ്പ ഭക്തർക്ക് വിശ്രമിക്കുന്നതിന് സൗജന്യമായി വിരി വെയ്ക്കാനുള്ള സൗകര്യം ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടർ, സൗജന്യ ഇന്റർനെറ്റ് ഉൾപ്പടെ വൈഫൈ യും മൊബൈൽ ഫോൺ ചാർജിങ് സൗകര്യവും വിർച്വൽ ക്യൂ ബുക്കിങ് സൗകര്യം, തീർത്ഥാടന പ്രദേശങ്ങളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന വിവരങ്ങൾ ഉൾപ്പെട്ട വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഘുലേഖകൾ തുടങ്ങിയവ ലഭ്യമാണ്. ഉദ്ഘാടന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, റോഡ് സേഫ് സോൺ കൺട്രോളിംഗ് ഓഫിസർ അനീഷ് കുമാർ, ശബരി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സോജൻ ജേക്കബ്, ഇസാഫ് കോ ഓപ്പറേറ്റീവ് റീജനൽ മാനേജർ അജിത് തോമസ്, എരുമേലി എസ് ഐ ശാന്തി ബാബു, പഞ്ചായത്ത്‌ അംഗം അനുശ്രീ സാബു, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ്‌ എസ് നായർ, പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സുശീൽ കുമാർ, തങ്കച്ചൻ കാരയ്ക്കാട്, എംഇഎസ് കോളേജ് എൻഎസ്എസ് വാളന്റിയർമാരായ ഗൗരി സുരേഷ്, ഫാത്തിമ മുഹ്സിന, അൽത്താഫ് റഹ്മത്ത്, മുഹമ്മദ്‌ റമീസ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം.
എരുമേലിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി തുറന്ന സേവന കേന്ദ്രത്തിന്റെയും ഹെൽപ് ഡെസ്കിന്റെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ നിർവഹിക്കുന്നു.

ഹോസ്റ്റലിൽ കയറി യുവാക്കളെ, ഭീഷണിപ്പെടുത്തി കവർച്ച, നിയമ വിദ്യാർത്ഥിനി അടക്കം പിടിയിൽ,

0

*കൊച്ചിയിൽ ഹോസ്റ്റലിൽ കയറി യുവാക്കളെ ഭീഷണിപ്പെടുത്തി കവർച്ച; നിയമവിദ്യാർഥിനി അടക്കം പിടിയിൽ*

കൊച്ചി: ഇടുക്കി /. നഗരത്തിൽ മുല്ലക്കൽ
റോഡിലെ ഹോസ്റ്റലിൽ കയറി യുവാക്കളെ ഭീഷണിപ്പെടുത്തി അഞ്ച് മൊബൈൽ ഫോണുകളും സ്വർണമാലയും മോതിരവും കവർന്ന കേസിൽ നിയമ വിദ്യാർഥിനി അടക്കം നാലുപേർ പിടിയിൽ. പോണേക്കര കൂട്ടുങ്ങൽ വീട്ടിൽ സെജിൻ പയസ് (21), ആലപ്പുഴ പാണാവള്ളി തൃച്ചാറ്റുകുളം കയിസ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ ജയ്‌സൺ ഫ്രാൻസിസ് (39), ആലുവ തായിക്കാട്ടുകര ഡി.ഡി. ഗ്ലോബലിൽ താമസിക്കുന്ന നിയമ വിദ്യാർഥിനി മനു (30) എന്നിവരെയാണ് സൗത്ത് പോലീസ് ഇരിങ്ങാലക്കുട ടൗണിൽനിന്നു പിടികൂടിയത്.

നവംബർ 11-ന് രാത്രി 12-നായിരുന്നു സംഭവം. ഒന്നാം പ്രതി സെജിൻ പയസ് ഹോസ്റ്റലിലെ താമസക്കാരിലൊരാളുടെ കൂട്ടുകാരൻ വഴി ഹോസ്റ്റലിൽ എത്തി, അവിടെ ഉണ്ടായിരുന്നവരുമായി സംസാരിച്ചിരുന്നു. പിന്നീട് മറ്റ് പ്രതികളായ ജയ്സൺ ഫ്രാൻസിസും കയിസും കൂടി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി. സിജിൻ എന്നയാളെ അന്വേഷിച്ചു വന്ന സ്ക്വാഡ് ആണെന്നു പറഞ്ഞ് ഇവർ ഹോസ്റ്റലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബേസ് ബോൾ സ്റ്റിക്ക് കൊണ്ട് ഹോസ്റ്റലിലുണ്ടായിരുന്നവരെ അടിച്ചു. ജയ്സൺ കൈവശമിരുന്ന ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ഹോസ്റ്റലിലെ അന്തേവാസികളുടെ കൈയിൽനിന്ന് ഫോണുകളും സ്വർണാഭരണങ്ങളും കവർന്നു. ഈ സമയം മനു ഹോസ്റ്റലിനു പുറത്ത് കാറിൽ ഇരിക്കുകയായിരുന്നു. പിന്നീടിവർ കാറിൽ രക്ഷപ്പെട്ടു.

ഊട്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഇരിങ്ങാലക്കുടയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഹൈവേയിൽ വച്ച് പ്രതികളുടെ വാഹനം പോലീസ് കണ്ടെത്തുകയും തൃശ്ശൂർ സിറ്റി പോലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സ്വർണാഭരണങ്ങൾ മനുവാണ് പണയം വെച്ചതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ കയിസ് റൗഡി പട്ടികയിലുൾപ്പെട്ടയാളാണ്. 25 ലക്ഷത്തിന്റെ കുഴൽപ്പണം അപഹരിച്ച കേസിലെ പ്രതിയാണ് ജെയ്‌സൺ. സെജിൻ കഞ്ചാവ് കേസിൽ പ്രതിയാണ്.

ജനാധിപത്യത്തിന്റെ  നാലാം തൂണായ ഓൺലൈൻ മീഡിയയെ മാറ്റി നിർത്താനാകില്ല :ജെ എം എ കോട്ടയം ജില്ലാ കമ്മറ്റി

0

ജനാധിപത്യത്തിന്റെ  നാലാം തൂണായ ഓൺലൈൻ മീഡിയയെ മാറ്റി നിർത്താനാകില്ല :ജെ എം എ കോട്ടയം ജില്ലാ കമ്മറ്റി
കോട്ടയം :രാജ്യത്തിൻറെ നിലനില്പിനായി ,കരുതലിനായി ജനാധിപത്യത്തിന്റെ നാലാം തൂണായ ഓൺലൈൻ മീഡിയകളെ മാറ്റി നിർത്താനാകില്ല എന്നും ഓൺലൈൻ മീഡിയ സംരക്ഷണത്തിന് സർക്കാർ മുന്നിട്ടിറങ്ങണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോട്ടയം  ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .കോട്ടയം ജില്ലാ ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി നടന്ന പൊതുയോഗത്തിൽ പ്രമേയമായാണ് ഈ ആവശ്യം ഉയർന്നത് .കോട്ടയം ജില്ലാ ഭാരവാഹികളായി എബി ജെ ജോസ് (പാലാ ടൈംസ് ) പ്രസിഡന്റ് ,ഹാഷിം സത്താർ (കേരളാ ടൈംസ് ) സെക്രട്ടറി ,സോജൻ ജേക്കബ് (ശബരി ന്യൂസ്-അക്ഷയ ന്യൂസ് കേരള  ) ട്രെഷറർ എന്നിവരെ തെരഞ്ഞെടുത്തു .മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളുടെ സംരക്ഷണമാണെന്ന് കമ്മറ്റി ലക്ഷ്യമിടുന്നതെന്ന്  ജില്ലാ പ്രസിഡന്റ്  എബി ജെ ജോസ് പറഞ്ഞു.  ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു   അദ്ദേഹം.   അസോസിയേഷൻ മാധ്യമ പ്രവർത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ കമ്മറ്റി ശ്രമിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും  നേരെ ഉണ്ടാകുന്ന  വെല്ലുവിളികളെ ജെ എം  എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം  പറഞ്ഞു.

ഇരു കൈകളും ഇല്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരിയായി ഇടുക്കി സ്വദേശി,

0

🔹ജന്മനാ 2 കൈകളില്ല;വാഹനം ഓടിച്ചു ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ഇടുക്കിക്കാരി ജിലുമോൾ🔹
◾️ഇടുക്കി :കാർ ഓടിക്കണം എന്ന ആഗ്രഹം സഫലമായി.ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ഇടുക്കി സ്വദേശിനി ജിലുമോൾ.നവകേരള സദസിൽ പ്രഭാത സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രിയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് ജിലുമോൾ ഏറ്റുവാങ്ങി.ലൈസൻസ് ഏറ്റുവാങ്ങിയതോടെ മന്ത്രിമാരായ ആർ ബിന്ദു,ചിഞ്ചു റാണി,കെഎൻ ഗോപാലൻ, എകെ ശശീന്ദ്രൻ തുടങ്ങിയവരെ കൂടെയിരുത്തി കാർ ഓടിച്ചു ജിലുമോൾ. ഇരു കൈകളും ഇല്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യാക്കാരിയായി മാറിയിരിക്കുകയാണ് ഇടുക്കിയുടെ മിടുക്കിയായ ജിലുമോൾ..