🔹ജന്മനാ 2 കൈകളില്ല;വാഹനം ഓടിച്ചു ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ഇടുക്കിക്കാരി ജിലുമോൾ🔹
◾️ഇടുക്കി :കാർ ഓടിക്കണം എന്ന ആഗ്രഹം സഫലമായി.ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ഇടുക്കി സ്വദേശിനി ജിലുമോൾ.നവകേരള സദസിൽ പ്രഭാത സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രിയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് ജിലുമോൾ ഏറ്റുവാങ്ങി.ലൈസൻസ് ഏറ്റുവാങ്ങിയതോടെ മന്ത്രിമാരായ ആർ ബിന്ദു,ചിഞ്ചു റാണി,കെഎൻ ഗോപാലൻ, എകെ ശശീന്ദ്രൻ തുടങ്ങിയവരെ കൂടെയിരുത്തി കാർ ഓടിച്ചു ജിലുമോൾ. ഇരു കൈകളും ഇല്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യാക്കാരിയായി മാറിയിരിക്കുകയാണ് ഇടുക്കിയുടെ മിടുക്കിയായ ജിലുമോൾ..