fbpx
19.5 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

വണ്ടൻമേട് സി,എച്ച്. സി,യുടെ ശോച്യാവസ്ഥ :പൗരസമിതി,വ്യാഴാഴ്ച സത്യാഗ്രഹം നടത്തും,.

0

കട്ടപ്പന. മണ്ടൻമേട് സി എച്ച് സി യുടെ, ശോച്യാവസ്ഥ പരിഹരിക്കണമെന്ന്, ആവശ്യപ്പെട്ട്, പൗരസമിതി വ്യാഴാഴ്ച 24 മണിക്കൂർ സത്യാഗ്രഹം സമരം നടത്തും, വൈകിട്ട് 5 മണിക്ക് മില്ലും കവലയിൽ നിന്നും ആശുപത്രി വരെ ദീപം തെളിച്ച് പ്രകടനം നടത്തും, തുടർന്ന് സത്യാഗ്രഹം ആരംഭിക്കും. സി,എച്ച്.സി.യായി ഉയർത്തിയശേഷം ആശുപത്രിയുടെ പ്രവർത്തനം താറുമാറാആയതായി ഇവർ ആരോപിച്ചു. മുമ്പുണ്ടായിരുന്ന പ്രസവ ശുശ്രൂഷകൾ, എക്സ്-റേ ഇ സി ജി, ദന്തൽ ലാബ് വിഭാഗങ്ങൾ കാര്യക്ഷമമാക്കുക പോസ്റ്റുമോർട്ടം ഉൾപ്പെടെ ആരംഭിക്കുക, 24 മണിക്കൂർ അത്യാഹിത വിഭാഗം തുറക്കുക. ഡോക്ടർമാരെ എല്ലാ വിഭാഗത്തിലും നിയമിക്കുക ഡോക്ടർമാരുടെയും, മറ്റു ജീവനക്കാരുടെ അനാവശ്യ സ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള അധികാരികളുടെ നടപടി, അവസാനിപ്പിക്കുക.. തുടങ്ങിയ, ആവശ്യങ്ങൾ ഉന്നയിച്ചാണ്,പൗരസമിതിയുടെ, സമരപരിപാടികൾ, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനംങ്കേറിയുടെ നേതൃത്വത്തിൽ, പഞ്ചായത്ത് അംഗങ്ങളും, മതസാമുദായിക നേതാക്കളും, സംഘടന പ്രതിനിധികളും സമരത്തിൽ പങ്കെടുക്കും.

വിദേശകാര്യാ മന്ത്രാലയത്തിന്റെ ലൈസൻസ്,ഇല്ലാതെ പ്രവർത്തിക്കുന്ന ഏജന്റ മാരുടെ തൊഴിൽ തട്ടിപ്പിൽ, പെടാതിരിക്കാൻ ജാഗ്രത, പുലർത്തണമെന്ന്, പോലീസ് അറിയിപ്പ്,

0

. Tvm. IDK,വിദേശകാര്യമന്ത്രാലയത്തിന്‍റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാരുടെ തൊഴില്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കാനഡ, ഇസ്രായേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ വിദേശത്ത് ജോലിക്കായി റിക്രൂട്ട്മെന്‍റ് നടത്തുന്നത് 1983 ലെ എമിഗ്രേഷന്‍ ആക്ടിന്‍റെ ലംഘനവും മനുഷ്യക്കടത്തിന് തുല്യവും ശിക്ഷാര്‍ഹവുമായ ക്രിമിനല്‍ കുറ്റവുമാണ്.

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സിയുടെ സേവനം മാത്രം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. എല്ലാ റിക്രൂട്ടിംഗ് ഏജന്‍റുമാരും അവരുടെ ലൈസന്‍സ് നമ്പര്‍ തങ്ങളുടെ ഓഫീസുകളിലും പരസ്യങ്ങളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത്തരം ഏജന്‍റുമാരുടെ സേവനങ്ങള്‍ക്ക് 1983 ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം 30,000/- രൂപയില്‍ കൂടുതല്‍ പ്രതിഫലം ഈടാക്കുവാന്‍ പാടുള്ളതല്ല (18% ജി.എസ്.ടി പുറമെ). ഈ തുകയ്ക്ക് കൃത്യമായ രസീതും നല്‍കേണ്ടതാണ്.

വിദേശത്ത് തൊഴില്‍ തേടുന്ന വ്യക്തികള്‍ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ടിംഗ് ഏജന്‍റുമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും.

പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും സമീപിക്കുക:

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫീസ്
വിദേശകാര്യ മന്ത്രാലയം
അഞ്ചാം നില, നോര്‍ക്ക സെന്‍റര്‍
തൈക്കാട് പി.ഒ
തിരുവനന്തപുരം – 695014
ഫോണ്‍ : 0471-2336625
ഇ-മെയില്‍ : [email protected]

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫീസ്
വിദേശകാര്യ മന്ത്രാലയം
ഗ്രൗണ്ട് ഫ്ളോർ
ആര്‍പിഒ ബില്‍ഡിംഗ് പനമ്പിള്ളി നഗര്‍
കൊച്ചി-682036
ഫോണ്‍ : 0484-2315400
ഇ-മെയില്‍ : [email protected]

കടപ്പാട് : പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

#keralapolice #statepolicemediacentre

ക്രൂരത; ‘പാലക്കാട്ട് 4 വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

0

പാലക്കാട്: (KVARTHA) കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. വണ്ണാമല സ്വദേശി മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് മരിച്ചത്. സംഭവം നടന്ന വീട്ടില്‍ നിന്നു മധുസൂദനന്റെ ബന്ധുവായ യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൃത്യത്തെ കുറിച്ച് കൊഴിഞ്ഞാമ്പാറ പൊലീസ് പറയുന്നത്: മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ചേട്ടന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച (11.12.2023) രാത്രി 11 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിക്ക്,നേരെ കരിങ്കൊടി യൂത്ത് കോൺഗ്രസ്, പ്രവർത്തകൻ അറസ്റ്റിൽ,

0

ഇടുക്കി അടിമാലിക്ക് സമീപം ആയിരമേക്കറിൽ വച്ച് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

അടിമാലി:അടിമാലിക്ക് സമീപം ആയിരമേക്കറിൽ വച്ച് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടിവീശി.ആയിരമേക്കറിൽ വച്ചാണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, ജില്ലാ സെക്രട്ടറി രഞ്ജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Cr

അയ്യനു മുന്നിൽ, താരമായി, കുഞ്ഞു മാളികപ്പുറം,

0

അയ്യന് മുന്നില്‍ താരമായി നാലാം ക്ലാസ്സുകാരി മാളികപ്പുറം

അയ്യന് മുന്നില്‍ നേര്‍ച്ചയായി പാട്ട് പാടി താരമായി നാലാം ക്ലാസ്സുകാരിയായ മാളികപ്പുറം പ്രാര്‍ത്ഥന അജയന്‍. സന്നിധാനത്തെ ശാസ്ത ഓഡിറ്റോറിയത്തില്‍ കോഴിക്കോട് രാമനാട്ടുക്കര ശ്രീരാഗം മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനസന്ധ്യയിലാണ് കുഞ്ഞ് നാദം സന്നിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇരുമുടി കെട്ടുമായി കോഴിക്കോട് നിന്ന് അച്ചന്‍ അജയന്റെ ഒപ്പം രണ്ടാം തവണയാണ് പ്രാര്‍ത്ഥന മലകയറുന്നത്. നാനാ ഭാഗങ്ങളിലെ ഭക്തജനങ്ങളുടെ കൈയടിക്ക് മുന്നില്‍ അയ്യപ്പന് വേണ്ടി തേടിവരും കണ്ണുകളില്‍ എന്ന ഗാനവും കണ്ണന് വേണ്ടി ചെത്തി മന്ദാരം തുളസിയും പാടി പതിനെട്ടാം പടിയും കയറിയാണ് പ്രാര്‍ത്ഥന മടങ്ങിയത്. കോഴിക്കോട് വെനര്‍നി ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പ്രാര്‍ത്ഥന. ഒമ്പത് വയസ്സാണ് പ്രായം. ഒരു വര്‍ഷത്തോളമായി പാട്ട് പഠിക്കുന്നു. ശ്രീജിത്ത് മാടംമ്പത്താണ് മ്യൂസിക് ബാന്റിന് നേതൃത്വം കൊടുക്കുന്നത്. ബാന്റിന്റെ എട്ടംഗ സംഘവും വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചു.

ഭൂമിയുടെ ഉടമസ്ഥരായി മുഴുവൻ മനുഷ്യരെയും, മാറ്റുക,ഇതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം,

0

ഇടുക്കി../.ഭൂമിയുടെ ഉടമസ്ഥരായി മുഴുവന്‍ മനുഷ്യരെയും മാറ്റുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജന്‍*

ഭൂമിയുടെ ഉടമസ്ഥരായി മുഴുവന്‍ മനുഷ്യരെയും മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന റവന്യ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന ഇടുക്കി നിയോജക മണ്ഡലം നവകേരള സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കയ്യേറ്റത്തെയും കുടിയേറ്റത്തെയും ഒരു പോലെയല്ല സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് ഭൂമിയുടെ അവകാശിയായി ജീവിക്കേണ്ട ഒരു മനുഷ്യന്റെ താമസിക്കാനുള്ള അവകാശം കയ്യേറ്റമായി കാണാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഭൂരഹിതനായ ഒരാളെയും ഭൂമിയില്‍ നിന്ന് ഇറക്കി വിടുന്ന ഒരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണും. ഭൂമിയുടെ ഉടമസ്ഥനായി മുഴുവന്‍ മനുഷ്യരെയും മാറ്റാന്‍ കഴിയുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്.
ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കും. കട്ടപ്പനയിലെ ടൗണ്‍ഷിപ്പില്‍ താമസക്കാരുടെ പട്ടയങ്ങള്‍ ആവശ്യമായിട്ടുള്ള വീടുകളുടെ പട്ടയങ്ങളുമായി പത്തു ദിവസത്തിനുള്ളില്‍ സര്‍വ്വേ നടത്തും. ചെറുതോണി ഗാന്ധി നഗര്‍ കോളനിവാസികളുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി പട്ടയം വിതരണം ചെയ്യും. വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലെ കൈവശക്കാര്‍ക്കുള്ള പട്ടയം മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മാപ്പാറ, കക്കയാര്‍ വില്ലേജുകളിലെ ഉറുമ്പിക്കര പ്രദേശത്തെ പട്ടയങ്ങള്‍ അതിവേഗത്തില്‍ വിതരണം ചെയ്യും. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജിലെ മിച്ചഭൂമിയിലെ അനധികൃത കൈവശവുമായി ബന്ധപ്പെട്ട പട്ടയങ്ങള്‍ മിച്ചഭൂമിയിലെ സാധ്യതകളുപയോഗിച്ച് വിതരണം ചെയ്യും. വാഗമണ്‍, ഏലപ്പാറ വില്ലേജുകളിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കും. പെരിയാര്‍ പുഴ പുറമ്പോക്കിലുള്‍പ്പെട്ട പട്ടയങ്ങള്‍ അതിവേഗം വിതരണം ചെയ്യും. കുറ്റിയാര്‍വാലിയിലെ ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. ഇതിനുള്ള പ്രത്യേക ഉത്തരവ് തയ്യാറാക്കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കേരളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കി വരികയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നല്‍കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട് . 64006 പേരാണ് കേരളത്തില്‍ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നയിക്കുന്ന സര്‍ക്കാരിന്റെ യഥാര്‍ത്ഥ യജമാനന്മാര്‍ മൂന്നരകോടി ജനങ്ങളാണ്. അവരിലേക്കാണ് മന്ത്രിസഭ ഇറങ്ങി വരുന്നത്. ജനങ്ങളുടെ മുന്‍പിലേക്ക് എത്തുന്ന സര്‍ക്കാരാണിത്. സാധാരണക്കാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും അറിഞ്ഞ് നവ കേരളത്തിന്റെ നിര്‍മാണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. കേരളം യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും വികസന നേട്ടങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നവകേരള സദസ്സിലൂടെ ശ്രമിക്കുന്നത്. ഭൂരഹിതര്‍ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ തന്നെ സാക്ഷാത്കരിക്കും.
നവകേരള സദസ്സുകള്‍ എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കേരള സദസ്സില്‍ ഒഴുകിയെത്തിരിക്കുന്ന ഈ ജനക്കൂട്ടം. നവകേരള സദസ്സിനെ ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുന്ന കാഴ്ചയാണ് ഓരോ വേദിയിലും കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.,

0

കാഞ്ഞിരപ്പള്ളി ഗവൺമെൻ്റ് എൽപി സ്‌കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരം ഭിച്ചു. ‌സ്പോർട്‌സ് സ്‌കൂൾ നിർമാണത്തിൻ്റെ ഭാഗമായി സ്‌കൂൾ വളപ്പിലെ കെട്ടിടങ്ങൾ പൊ ളിച്ചു നീക്കുന്നതിൻ്റെ ഭാഗമായി എൽപി സ്‌കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിനാലാണ് പുതിയതായി നിർമിച്ച ഹൈസ്‌കൂൾ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചത്. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്‌തു. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആൻ്റണി മാർട്ടിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈലജ ടീച്ചർ, ഹൈസ്‌കൂൾ പ്രതിനിധി സൗദ ടീച്ചർ, കാഞ്ഞി രപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ, പിടിഎ പ്രസിഡന്റ് ടിൻ്റുമോൾ തോമസ് എ ന്നിവർ പ്രസംഗിച്ചു. ബിആർസി ജീവനക്കാർ, അധ്യാപകർ, പിടിഎ അംഗങ്ങൾ എ ന്നിവർ പങ്കെടുത്തു.

എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ മുടക്കിയാണ് പുതിയ കെട്ടി ടം നിർമിച്ചത്. കുന്നുംഭാഗം സ്‌കൂളിൻ്റെ കൈവശമുള്ള ഏകദേശം ഏഴ് ഏക്കർ വരു ന്ന സ്ഥലത്താണ് സ്പോർട്‌സ് സ്‌കൂൾ സ്ഥാപിക്കുന്നത്. സ്പോർട്‌സ് സ്‌കൂൾ നിർമാണവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടങ്ങൾ പൊളിച്ച് നിക്കുന്നതിന് ഉത്തരവു ണ്ടായതിനെ തുടർന്നാണ് കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചതെന്നും കെട്ടിടത്തിൻ്റെ രണ്ടാം നിലയുടെ നിർമാണം പൂർത്തിയാകുന്നതോടെ വിപുലമായി പ രിപാടി സംഘടിപ്പിക്കുമെന്നും എൻ. ജയരാജ് പറഞ്ഞു.

അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവയുൾപ്പെടുന്നതാണ് സ്പോർട്‌സ് സ്കൂൾ. ഇൻഡോർ ഉൾപ്പടെ രണ്ട് വോളിബോൾ കോർട്ടുകൾ, ആറു വരിക ളായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ, 25 മീറ്റർ നീന്തൽ കുളം, ആൺകുട്ടിക ൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം, മെസ് എന്നിവയടങ്ങുന്നതാണ് സ്പോർട്‌സ് സ്‌കൂൾ. പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഉടൻ കെട്ടിടം പൊളിച്ചു നിക്കുമെന്നും രണ്ടാം നിലയുടെ നിർമാണം പൂർത്തിയാകുന്ന തോടെ എൽപി സ്‌കൂൾ കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അ ധികൃതർ അറിയിച്ചു.

തൊടുപുഴയിൽ നടന്ന എം ജി സർവകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗം  റണ്ണേഴ്‌സ് അപ്പ് നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകൻ അലൻ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം.

0

തൊടുപുഴയിൽ നടന്ന എം ജി സർവകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗം റണ്ണേഴ്‌സ് അപ്പ് നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകൻ അലൻ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം.

സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ഐ എസ് എം ശക്തമാക്കും: നാസർ മുണ്ടക്കയം

0


കോട്ടയം :
പെരുകി വരുന്ന സാമൂഹ്യ തിന്മയായ സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുമെന്ന് ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം. ഈ വിഷയത്തിൽ സംഭവിച്ച ഡോക്ടർ ഷഹാനയുടെ മരണം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടും ഇത്തരം അധാർമികമായ പ്രവർത്തനങ്ങൾ വ്യാപകമാകുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം എറണാകുളത്ത് നടക്കുന്ന ഐഎസ്എം സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയകരമായി ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദികവേഷത്തിൽ തട്ടിപ്പ്, കട്ടപ്പന സ്വദേശിയുടെ പേരിൽ നിരവധി പരാതികൾ,

0

. ഇടുക്കി കട്ടപ്പന/ കട്ടപ്പന വെട്ടിക്കുഴ കവല എലൈറ്റ് മെഡിക്കൽ താമസിക്കുന്ന കൗമാരക്കാരൻ ആയ, (18 വയസ് തികയാത്ത), വ്യക്തിയാണ് വൈദികന്റെ വസ്ത്രം ധരിച്ച്, ഫാദർ ലിജോ എന്ന പേരിൽ തട്ടിപ്പ് നടത്തുന്നത്, തിരുവത്ര വിട്ട് വിശുദ്ധ കുർബാനയും കൈയിലേന്തി ബലി അർപ്പിക്കുന്ന ഫോട്ടോ നവമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് ആളുകളുടെ വിശ്വാസം നേടുന്നത് ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി, അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും ഫോട്ടോയും മറ്റു പേപ്പറുകളും കൈവശപ്പെടുത്തുന്നു, പണം കൊടുത്ത ആൾക്കാർ ജോലിയെപ്പറ്റി അന്വേഷിച്ചപ്പോഴാണ്, ഇത് വൻ തട്ടിപ്പാണെന്ന് അറിയാൻ സാധിച്ചത് ഇവനെതിരെ പരാതിപ്പെട്ടപ്പോൾ പരാതിപ്പെട്ട ആൾക്കാരുടെ ഫോട്ടോ മോർഫ് ചെയ്ത്. നഗ്നചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായി പറയുന്നു, ഭീഷണിപ്പെടുത്തിയതായി പറയുന്നു, വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇവൻ സാധാരണ വേഷം ധരിച്ചു പോവുകയും ടൗണുകളിൽ എത്തുമ്പോഴേക്കും വൈദികന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, ഇവനെതിരെ നിരവധി പരാതി ആയതിനാൽ, ഇവനെ ജുവൈനൽ ഫോമിൽ ആക്കാൻ വേണ്ടി പോലീസ് നടപടികൾ തുടങ്ങി,