fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img

വിദേശകാര്യാ മന്ത്രാലയത്തിന്റെ ലൈസൻസ്,ഇല്ലാതെ പ്രവർത്തിക്കുന്ന ഏജന്റ മാരുടെ തൊഴിൽ തട്ടിപ്പിൽ, പെടാതിരിക്കാൻ ജാഗ്രത, പുലർത്തണമെന്ന്, പോലീസ് അറിയിപ്പ്,

. Tvm. IDK,വിദേശകാര്യമന്ത്രാലയത്തിന്‍റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാരുടെ തൊഴില്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കാനഡ, ഇസ്രായേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ വിദേശത്ത് ജോലിക്കായി റിക്രൂട്ട്മെന്‍റ് നടത്തുന്നത് 1983 ലെ എമിഗ്രേഷന്‍ ആക്ടിന്‍റെ ലംഘനവും മനുഷ്യക്കടത്തിന് തുല്യവും ശിക്ഷാര്‍ഹവുമായ ക്രിമിനല്‍ കുറ്റവുമാണ്.

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സിയുടെ സേവനം മാത്രം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. എല്ലാ റിക്രൂട്ടിംഗ് ഏജന്‍റുമാരും അവരുടെ ലൈസന്‍സ് നമ്പര്‍ തങ്ങളുടെ ഓഫീസുകളിലും പരസ്യങ്ങളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത്തരം ഏജന്‍റുമാരുടെ സേവനങ്ങള്‍ക്ക് 1983 ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം 30,000/- രൂപയില്‍ കൂടുതല്‍ പ്രതിഫലം ഈടാക്കുവാന്‍ പാടുള്ളതല്ല (18% ജി.എസ്.ടി പുറമെ). ഈ തുകയ്ക്ക് കൃത്യമായ രസീതും നല്‍കേണ്ടതാണ്.

വിദേശത്ത് തൊഴില്‍ തേടുന്ന വ്യക്തികള്‍ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ടിംഗ് ഏജന്‍റുമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും.

പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും സമീപിക്കുക:

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫീസ്
വിദേശകാര്യ മന്ത്രാലയം
അഞ്ചാം നില, നോര്‍ക്ക സെന്‍റര്‍
തൈക്കാട് പി.ഒ
തിരുവനന്തപുരം – 695014
ഫോണ്‍ : 0471-2336625
ഇ-മെയില്‍ : [email protected]

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫീസ്
വിദേശകാര്യ മന്ത്രാലയം
ഗ്രൗണ്ട് ഫ്ളോർ
ആര്‍പിഒ ബില്‍ഡിംഗ് പനമ്പിള്ളി നഗര്‍
കൊച്ചി-682036
ഫോണ്‍ : 0484-2315400
ഇ-മെയില്‍ : [email protected]

കടപ്പാട് : പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

#keralapolice #statepolicemediacentre

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles