കട്ടപ്പന. മണ്ടൻമേട് സി എച്ച് സി യുടെ, ശോച്യാവസ്ഥ പരിഹരിക്കണമെന്ന്, ആവശ്യപ്പെട്ട്, പൗരസമിതി വ്യാഴാഴ്ച 24 മണിക്കൂർ സത്യാഗ്രഹം സമരം നടത്തും, വൈകിട്ട് 5 മണിക്ക് മില്ലും കവലയിൽ നിന്നും ആശുപത്രി വരെ ദീപം തെളിച്ച് പ്രകടനം നടത്തും, തുടർന്ന് സത്യാഗ്രഹം ആരംഭിക്കും. സി,എച്ച്.സി.യായി ഉയർത്തിയശേഷം ആശുപത്രിയുടെ പ്രവർത്തനം താറുമാറാആയതായി ഇവർ ആരോപിച്ചു. മുമ്പുണ്ടായിരുന്ന പ്രസവ ശുശ്രൂഷകൾ, എക്സ്-റേ ഇ സി ജി, ദന്തൽ ലാബ് വിഭാഗങ്ങൾ കാര്യക്ഷമമാക്കുക പോസ്റ്റുമോർട്ടം ഉൾപ്പെടെ ആരംഭിക്കുക, 24 മണിക്കൂർ അത്യാഹിത വിഭാഗം തുറക്കുക. ഡോക്ടർമാരെ എല്ലാ വിഭാഗത്തിലും നിയമിക്കുക ഡോക്ടർമാരുടെയും, മറ്റു ജീവനക്കാരുടെ അനാവശ്യ സ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള അധികാരികളുടെ നടപടി, അവസാനിപ്പിക്കുക.. തുടങ്ങിയ, ആവശ്യങ്ങൾ ഉന്നയിച്ചാണ്,പൗരസമിതിയുടെ, സമരപരിപാടികൾ, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനംങ്കേറിയുടെ നേതൃത്വത്തിൽ, പഞ്ചായത്ത് അംഗങ്ങളും, മതസാമുദായിക നേതാക്കളും, സംഘടന പ്രതിനിധികളും സമരത്തിൽ പങ്കെടുക്കും.