fbpx
25.3 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

അച്ഛനെയും, അമ്മയേയും, മകൻ വെട്ടിക്കൊന്നു.

0

*ഇടുക്കി,തൊടുപുഴക്ക് സമീപം മൂലമറ്റത്ത് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു :ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു *

ഇടുക്കി :ഇടുക്കി,തൊടുപുഴക്ക് സമീപം മൂലമറ്റത്ത് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ സ്വദേശി കുമാരാൻ, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ അജീഷിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ തങ്കമണി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

കട്ടപ്പന അസോസിയേഷൻ ധർണ നടത്തി,

0

കട്ടപ്പന, മാലിന്യ പ്രശ്നം വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്ന ഉത്തരവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് കടകളടച്ച് പ്രതിഷേധിച്ചു നഗരസഭ ഓഫീസ് പഠിക്കൽ നടത്തിയ ധർണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് സിബി കൊല്ലം കുടിയിൽ ഉദ്ഘാടനം ചെയ്തു, കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എം കെ തോമസ് അധ്യക്ഷനായിരുന്നു, ജനറൽ സെക്രട്ടറി കെ പി ഹസൻ,, തുടങ്ങിയവർ സംസാരിച്ചു എല്ലാ കടയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ച്, പൊതുജനങ്ങൾ കൂടി തള്ളുന്ന മാലിന്യം ഉൾപ്പെടെ തരംതിരിച്ച്, ഫീസ് നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം,

കോൺഗ്രസ് നാളെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും,

0

, കട്ടപ്പന, നവ കേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, കണ്മാനും കാക്കിയിട്ട സഖാക്കളും സിപിഎം ഗുണ്ടകളും അതിക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, നാളെ 11 മണിക്ക്. ബുധനാഴ്ച) കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും, എഐസിസി അംഗം, അഡ്വക്കേറ്റ് എം ആഗസ്തി മാർച്ച് ഉദ്ഘാടനം ചെയ്യും, കോൺഗ്രസ് കട്ടപ്പന കോൺഗ്രസ് കട്ടപ്പന കാഞ്ചിയാർ ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരപരിപാടി,

നാട്ടുകാരുടെ സമരം ഫലം കണ്ടു,വണ്ടൻമേട് സി, എച്ച്, സിയിൽ,അഞ്ച് ഡോക്ടർമാരെ,നിയമിച്ചു.

0

കട്ടപ്പന, വണ്ടൻമേട് നാട്ടുകാരുടെ സമരത്തിന്റെ ഫലം കണ്ടു വണ്ടൻമേട്,സി എച്ച് സിയിൽ അഞ്ചു ഡോക്ടർമാരെ പുതിയതായി നിയമിച്ചു, ജനകീയ സമരത്തിലൂടെ പ്രക്ഷോഭത്തെ തുടർന്നാണ് നടപടി, അഞ്ചു ഡോക്ടർമാർക്ക് പുറമേ വൈകുന്നേരം ഓപി വിഭാഗത്തിൽ ഒരു ഡോക്ടറുടെ കൂടി സേവനം ഉണ്ടാകും ഒരുമാസം മുമ്പ് വരെ ഇവിടെ,5. ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നതാണ്, എന്നാൽ സ്വകാര്യ ഹോസ്പിറ്റലുകളെ സഹായിക്കുന്നതിന് വേണ്ടി ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർമാരെ ഓരോ കാരണം പറഞ്ഞ് ഓരോ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി വിടുകയായിരുന്നു അധികൃതർ ചെയ്തതെന്ന് പൗരസമിതി അംഗങ്ങൾ പറഞ്ഞു ഇതുമൂലം വണ്ടൻമേട് സി എച്ച് സി, നാഥനില്ല കളരിയായി മാറുകയായിരുന്നുവെന്ന് സമരസമിതിക്കാർ പറഞ്ഞു,

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ, ഷട്ടറുകൾ,നാളെ തുറക്കും.

0

തേക്കടി,മുല്ലപ്പെരിയാർ ഡാം നാളെ (ഡിസംബർ 19 ) തുറക്കും. രാവിലെ 10 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പതിനായിരം ക്യുമിക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ട്. അതിനാൽ പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം നൽകി. അണക്കെട്ടിലെ ജലനിരപ്പ് 137. 50 അടിയാണ്. നിലവിൽ സെക്കൻഡിൽ 12,000 ഖനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.

പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് റോഡിൽ തെന്നി മരത്തിലും മതിലിലും ഇടിച്ച് ഗർഭിണിയടക്കം 11 പേർക്ക് പരിക്ക്.

0

പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് റോഡിൽ തെന്നി മരത്തിലും മതിലിലും ഇടിച്ച് ഗർഭിണിയടക്കം 11 പേർക്ക് പരിക്ക്.

ഞായറാഴ്ച രാത്രി 9 മണിയോടെ പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് അപകടം ഉണ്ടായത്. എറണാകുളം-ഈരാറ്റുപേട്ട സർവ്വീസ് നടത്തുന്ന ക്രിസ്റ്റിൻ ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു ഗർഭിണിയടക്കം 11 പേർക്ക് പരിക്കുണ്ട്. നിയന്ത്രണം നഷ്ടമായ ബസ്സ് മൂന്നു തവണ തെന്നിയാതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പാലായിൽ നിന്നും പോലീസും അഗ്നിരക്ഷാ സേനയും എത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി.

തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം.

0

#നെടുങ്കണ്ടം,ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം.

നെടുങ്കണ്ടം: നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. ഐപിസി തേക്കടി സെൻട്രറിന്റെ കീഴിലുള്ള നെടുങ്കണ്ടം ചർച്ചിലെ പാസ്റ്റർ പീറ്റർ ജോർജിന്റെ മകൻ ഷെറിന്റെ ഭാര്യയാണ് ആശ (26) യാണ് മരണപ്പെട്ടത്.

അണക്കര മോൺഫോർട് സ്കൂളിന് സമീപമുള്ള അനീഷ് പാസ്റ്ററുടെ ഇളയ മകളാണ് മരണപ്പെട്ട ആശ.

നെടുംകണ്ടം ചക്കകാനം ഭാഗത്തു കാറിൽ നിന്നും ഇറങ്ങിയ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്കു വണ് മരണപ്പെട്ടു എന്നാണ് അറിയുന്നത്.

ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജഡ്ജി,വീതി പ്രസ്താവിച്ചത് ശരിയായ രീതിയിൽ വാദം കേൾക്കാതെ എന്ന്. സി,പി,എം ഇടുക ജില്ലാ സെക്രട്ടറി, സി വി വർഗീസ്.

0

കട്ടപ്പന, വണ്ടിപ്പെരിയാർ കേസിൽ പോലീസിനെ ന്യായീകരിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടന്നു. എന്നാൽ ജഡ്ജി ശരിയായ രീതിയിൽ വാദം കേൾക്കാതെയും കേസ് മനസ്സിലാക്കാതെയുമാണ് വിധി പ്രസ്താവിച്ചതെന്നും പെൺകുട്ടിയുടെ കുടുംബം അന്വേഷണത്തിൽ തൃപ്തരാണെന്നും. കീഴ് കോടതിയുടെ വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബത്തിന്റെ സഹായത്തോടെ മേൽ കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കേസ് അന്വേഷിച്ച പോലീസ് സംഘം പോലീസ് സേനയ്ക്ക് തന്നെ അപമാനകരമാണെന്ന് പോലീസ് സ്റ്റേഷൻ മാർച്ച് വണ്ടിപ്പെരിയാറ്റിൽ, ഉദ്ഘാടനം, ചെയ്ത കേരള മഹിളാ സംഘം പ്രസിഡണ്ട് ഇ എസ് ബിജിമോൾ, തിരിച്ചടിച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഈ കേസിൽ ഉന്നതരുടെബന്ധം, അന്വേഷിക്കണമെന്നും ഇ. എസ്. ബിജിമോൾ പറഞ്ഞു.

വണ്ടൻമേട് സി എച്ച് സി യുടെ, ശോച്യാവസ്ഥ, പരിഹരിക്കണം.

0

കട്ടപ്പന: വണ്ടൻമേട് സി എച്ച് സി യുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി 24 മണിക്കൂർ രാപകൽ സമരം നടത്തി. സമാപന സമ്മേളനം പുറ്റടി വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാദർ ദേവസ്യ തുമ്പുങ്കൽഉദ്ഘാടനം ചെയ്തു. ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. കൂടുതൽ ഡോക്ടർമാരെ നിയമിച്ചതായി പ്രഖ്യാപനം ഉണ്ടായെങ്കിലും മുൻ ആവശ്യങ്ങളും നടപ്പാക്കണം എന്ന് സമരസമിതി ആവശ്യപ്പെട്ടു. 24 മണിക്കൂർ അത്യാഹിതവിഭാഗം ആരംഭിക്കുക എക്സ്-റേ ഇസിജി.ദന്ത വിഭാഗം ലാബ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക പുതിയ ബ്ലോക്കിൽ ലാബ്മാറ്റി പ്രവർത്തിപ്പിക്കുക ഫിസിഷ്യൻ പീഡിയാട്രിക് വിഭാഗങ്ങളിൽ ഡോക്ടർമാരെ നിയമിക്കുക അകാരണമായി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കുക, മോർച്ചറി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാങ്കേരിൽ മുഖ്യപ്രഭാഷണം നടത്തി, സജി കുന്നേൽ അധ്യക്ഷനായി കെ ടി ജേക്കബ് കോർ എപ്പിസ്കോപ്പ, ബിജു ആക്കാട്ടുമുണ്ട. എം സി രാജു ജോബിൻ എന്നിവർ സംസാരിച്ചു.

ശബരിമലയിലെ, 17, 12. 2002 മുതൽ.ചടങ്ങുകൾ,

0

ശബരിമലയിലെ ഇന്നത്തെ (17.12.2023)ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
സുനിൽ അരുമാനൂർ
പബ്ലിക് റിലേഷൻസ് ഓഫീസർ