#നെടുങ്കണ്ടം,ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം.
നെടുങ്കണ്ടം: നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. ഐപിസി തേക്കടി സെൻട്രറിന്റെ കീഴിലുള്ള നെടുങ്കണ്ടം ചർച്ചിലെ പാസ്റ്റർ പീറ്റർ ജോർജിന്റെ മകൻ ഷെറിന്റെ ഭാര്യയാണ് ആശ (26) യാണ് മരണപ്പെട്ടത്.
അണക്കര മോൺഫോർട് സ്കൂളിന് സമീപമുള്ള അനീഷ് പാസ്റ്ററുടെ ഇളയ മകളാണ് മരണപ്പെട്ട ആശ.
നെടുംകണ്ടം ചക്കകാനം ഭാഗത്തു കാറിൽ നിന്നും ഇറങ്ങിയ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്കു വണ് മരണപ്പെട്ടു എന്നാണ് അറിയുന്നത്.
ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.