fbpx
23.1 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

കുട്ടികർഷകർക്കൊപ്പം കേരളം,

0

. ഇടുക്കി /കുട്ടി കർഷകർക്കൊപ്പം കേരളം, ഇടുക്കിയിലെ കുട്ടികര്‍ഷകര്‍ക്ക് സഹായഹസ്തം നീട്ടി മമ്മൂട്ടിയും, ജയറാം,പൃഥ്വിരാജും.ഒപ്പം 5 പശുക്കളെ ഇൻഷുറൻസോടെ നൽകും; കുട്ടിക്കർഷകരുടെ വീട്ടിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും.

ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്നും വീണ്ടും സഹായം. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം പൃഥ്വിരാജ് 2 ലക്ഷം കുട്ടി കര്‍ഷകര്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും കുട്ടികൾക്ക് പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കൈമാറും എന്നാണ് വിവരം.
പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ഷകരുടെ വീട്ടിലെത്തി ജയറാം കൈമാറിയത്. കുടുംബം അനുഭവിച്ച സമാനഅവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നം, താൻ വളർത്തിയ പശുക്കൾ നേരെത്തെ സമാനമായ രീതിയില്‍ ചത്തിരുന്നു. നഷ്ടപ്പെടുന്ന വേദന വലുതാണ്. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കൾ ചത്തപ്പോഴാണെന്നും ജയറാം സഹായം കൈമാറിക്കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.
18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിയും, മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.
പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്.സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു.
ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം വെറ്റിനറി ഡോക്ടര്‍മാരായ ഗദ്ദാഫി, ക്ലിന്റ്, സാനി, ജോര്‍ജിന്‍ എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും, കുട്ടികളെയും ചേര്‍ത്ത 20ഓളം പശുക്കള്‍ ചത്തു.
മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു
സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനികകുമെന്നും പറഞ്ഞു. പലയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് കുട്ടിക്കര്‍ഷകര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നത്.

അയ്യപ്പഭക്തരിൽ നിന്നും ചെക്ക് പോസ്റ്റിൽ കൈക്കൂലി, കെണി ഒരുക്കി വിജിലൻസ് സംഘം,മോട്ടോർ വാഹന വകുപ്പിന് പിടിവീണു.

0

* ഇടുക്കി / കുമളി /.അന്യ സംസ്ഥാന* *അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ്* . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥർ തല എണ്ണി പണപ്പിരിവ് നടത്തി.വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങിയ 1000/ രൂപ കൂടാതെ ചെക്ക് പോസ്റ്റിലെ പഴയ പ്രിൻറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 8000/രൂപയും കണ്ടെത്തി. അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങളുടെ പെർമിറ്റ്‌ വെരിഫിക്കേഷന്റെ പേരിലാണ് അനധികൃത പണപ്പിരുവ് നടത്തി വരുന്നത്.ഇപ്രകാരം ചെക്ക് പോസ്റ്റിൽ ലഭിക്കുന്ന പണം കൃത്യമായ ഇടവേളകളിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതായാണ് വിവരം.ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു അന്യ സംസ്ഥാനത്തു നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും അനധികൃത പണപ്പിരുവ് നടത്തുന്നു എന്ന് വിജിലൻസ് എസ്. പി വി. ജി വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി. വൈ. എസ്. പി. ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്..

തൃശ്ശൂരിൽ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു അപകടം.. ഒരാൾ മരിച്ചു…5 പേരുടെ നില ഗുരുതരം

0


[തൃശൂര്‍: കുതിരാൻ പാലത്തിനു മുകളില്‍ ഇന്നോവ കാര്‍ ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു…

ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നു ഏറെ പാടുപെട്ടാണ് ട്രെയിലര്‍ ലോറിയുടെ മുൻഭാഗത്ത് നിന്നും നിന്നും ഇന്നോവ വലിച്ചെടുത്തത്.

രണ്ടു സ്ത്രീകളും 4 പുരുഷന്മാരും അടക്കം കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മിഷ്യൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.

കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തൃശ്ശൂര്‍ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയില്‍ ഇന്നോവ വാഹനം ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം, നൽകി, പീഡിപ്പിച്ച യുവാവും കൂട്ടുനിന്ന സുഹൃത്തും, പിടിയിൽ.

0

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാവും കൂട്ടുനിന്ന സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ആഷിഖ്, സഹായിച്ച സുഹൃത്ത് അനേഷ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ആഷിഖ്, ഇയാളുടെ സുഹൃത്ത് അനേഷ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള പുല്‍മേട്ടിലിരുന്ന് മദ്യപിച്ചു. പിന്നീട് പെണ്‍കുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിക്കും മദ്യം നല്‍കി. മറ്റ് രണ്ടുപേരും വീട്ടിലേക്ക് മടങ്ങിയ ശേഷം അമിതമായി മദ്യപിച്ച പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ ആഷിഖ് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഏറെ വൈകിയിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ വീട്ടിലായിരുന്നു. ഇതിലേക്ക് വന്ന ഒരു കോളില്‍ വീട്ടുകാര്‍ തിരിച്ചു വിളിച്ചപ്പോള്‍ പെണ്‍കുട്ടി ആഷിഖിനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച ശേഷം മടങ്ങിപ്പോയി. വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും നെടുങ്കണ്ടം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടി. ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത് അടക്കമുള്ള വകുപ്പുകള്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഭക്ഷണശാലകളിൽ മിന്നൽ പരിശോധന : കർശന നടപടികളുമായി ജില്ലാ അഭരണ കൂടും,

0

ഇടുക്കി /.ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന : കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

ജില്ലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. ചെറുതോണി, പൈനാവ് മേഖലയിലെ ഹോട്ടലുകളിലും ബേക്കറിയിലുമാണ് ആദ്യ ഘട്ട മിന്നല്‍ പരിശോധന നടത്തിയത്. അവധിക്കാല ടൂറിസം ജില്ലയില്‍ നല്ല രീതിയില്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന . പൈനാവിലെ ഒരു ഹോട്ടലില്‍ തികച്ചും വൃത്തിഹീനമായ സ്രോതസില്‍ നിന്നും വെളളം ഉപയോഗിക്കുന്നത് കണ്ടെത്തിയതിനാല്‍ ഹോട്ടല്‍ അടച്ച് പൂട്ടുകയും, ചെറുതോണിയിലെ ഹോട്ടലില്‍ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ ആഹാര സാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. കടയുടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ലാതെ പ്രവൃത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളോ മറ്റ് അനുബന്ധ സ്ഥാപനങ്ങ;ളോ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് അറിയിച്ചു. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എസ് മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബു ടിജെ, ഷാജു ഡി, പ്രവീഷ്‌കുമാര്‍ ടി.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കട്ടപ്പന, 20 ഏക്കറിന്, സമീപം ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രികൻ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപ്പൂർവ്വ മല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു,

0

കട്ടപ്പന:ഇരുപത്തേക്കറിന് സമീപം ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രികാൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു മേപ്പാറ സ്വദേശി ജിജോമോൻ ചാക്കോക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. ക്രിസ്മസ് തലേന്നാണ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കട്ടപ്പന മുട്ടത്ത്കുന്നേൽ സജിയെ വാഹനംഇടിച്ചത്. അമിത വേഗത്തിൽ വന്ന ഓട്ടോറിക്ഷ, അപകടം സൃഷ്ടിച്ചശേഷം നിർത്താതെ കടന്നു പോയെങ്കിലും പോലീസ് പിന്നീട് ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്തുകയായിരുന്നു,.സജിയെ സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും 25ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

അജ്ഞാത വാഹന ഇടിച്ച്. വഴി യാത്രക്കാരൻ മരിച്ചു,

0

കട്ടപ്പന: അജ്ഞാത വാഹനം ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു. ഇന്നലെ( ഞായറാഴ്ച) ആറുമണിക്ക് ശേഷം 20 ഏക്കറിന് സമീപം പ്ലാമൂട്ടിൽ വെച്ചാണ് നടന്നുപോയ യുവാവിനെ വാഹനംഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു എങ്കിലും ഇന്റേണൽ ബ്ലീഡിങ് ഉള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു സമയത്ത് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കട്ടപ്പന സ്വദേശി സജി (55) മുട്ടത്ത് കുന്നേൽ ആണ് മരിച്ചത്.

പുലിക്കുന്ന് ഭദ്രാമഠം എൽ പി സ്കൂളിൽ എൻ എസ് എസ് സപ്ത ദിന ക്യാമ്പ്

0

പുലിക്കുന്ന് ഭദ്രാമഠം എൽ പി സ്കൂളിൽ എൻ എസ് എസ് സപ്ത ദിന ക്യാമ്പ്

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ ഭദ്രാമഠം ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സ്നേഹാരാമം
രഹിത ലഹരി
സമം ശ്രേഷ്ഠം
വന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം
സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, എക്സൈസ് ,പോലീസ് എന്നിവയുടെ നേതത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ, അഗതിമന്ദിരം സന്ദർശിക്കൽ , ഫയർ റെസ്ക്യൂ വിഭാഗത്തിൻ്റെ ഡെമോ , പേഴ്സണാലിറ്റി ഡവലപ്പെമെൻറ്,
വിവിധ വിഷയങ്ങളിൽ നടത്തപ്പെടുന്ന ക്ലാസുകൾ, സെമിനാറുകൾ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് 7 ദിവസത്തെ പ്രവർത്തനങ്ങൾ ഡിസംമ്പർ 26ന് ‘വൈകിട്ട് 6 മണിക്ക് പി ടി എ പ്രസിഡൻറ് ശ്രീ കെ.റ്റി സനൽ അധ്യക്ഷത വഹിക്കുന്ന യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ .പി.കെ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തും.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ എൻ സോമരാജൻ, ശ്രീമതി സുലോചന സുരേഷ്
എസ് എം സി ചെയർമാൻ
ശ്രീ പി ബി രാധാകൃഷ്ണൻ എൽ പി സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീമതി രാജീ രാജേഷ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷ്
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ
ശ്രീ
പി എസ് സുരേഷ് ഗോപാൽ,
എൽ പി സ്കൂൾ എച്ച് എം
ശ്രീമതി സുജാ ജോസഫ് ,
ശ്രീ ബി സുനിൽകുമാർ (പ്രോഗ്രാം ഓഫീസർ ) എന്നിവർ പ്രസംഗിക്കും.

ജനാധിപത്യം സംരക്ഷിക്കുക
എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. AIYF

0

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക,
ജനാധിപത്യം സംരക്ഷിക്കുക
എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. AIYF കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് അഖിൽ R നായർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഫസൽ മാടത്താനി സ്വാഗതം ആശംസിച്ചു, CPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം സിജോ പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു, AISF കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി വിശാഖ് തമ്പി, അഭിമന്യു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.AIYF നേതാക്കളായ, ലെനിൻ,അജ്മൽ കങ്ങഴ, സജേഷ് എന്നിവർ നേതൃത്വം നൽകി.

കാഞ്ചിയാർ,ലബ്ബക്കടയിൽ, മുഖംമൂടി ധരിച്ച് മോഷണം.

0

കട്ടപ്പന /.കാഞ്ചിയാർ, ലബ്ബക്കടയിൽ മുഖംമൂടി ധരിച്ച് മോഷണം കവർന്നത്, ഇരുപതിനായിരത്തിലേറെ രൂപ.നാല് സ്ഥാപനങ്ങളിൽ നിന്നായി പണം കവർന്നു മിനി സൂപ്പർമാർക്കറ്റിൽ നിന്നും 2000 രൂപയും സഹകരണ ആശുപത്രിയുടെ മെഡിക്കൽ സ്റ്റോറിൽ നിന്നും 4000 രൂപയും ഇ-സേവന കേന്ദ്രത്തിൽ നിന്നും 1500 രൂപയും, അക്ഷയ കേന്ദ്രത്തിൽ നിന്നും പതിനായിരം രൂപയും മാണ് മോഷ്ടിച്ചത് അക്ഷയ കേന്ദ്രത്തിൽ നിന്നും രേഖകൾ ഉൾപ്പെടെ പുറത്തുകൊണ്ടുപോയി നിരത്തിയ നിലയിലാണ് സ്ഥാപനം കുത്തി തുറക്കാൻ ഉപയോഗിച്ച കമ്പി പാറ പോലീസ് കണ്ടെടുത്തു പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി കാഞ്ഞാർ ഭാഗത്ത് മോഷണങ്ങൾ പെരുകി വരുന്നതായിയും, രാത്രികാലങ്ങളിൽ പോലീസ് പെട്രോളിന് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.