fbpx
19.8 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

2.31 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കുഞ്ഞാലിക്കുട്ടി എംഎൽഎ….

0

കേരള രാഷ്ട്രീയത്തിലെ അഗ്രഗണ്യനായ പികെ കുഞ്ഞാലിക്കുട്ടയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ. മുസ്ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും വേങ്ങരയുടെ എംഎൽഎ എന്ന നിലയിലെല്ലാം പ്രശസ്തനായ കുഞ്ഞാലിക്കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞാപ്പ. ഉമ്മൻചാണ്ടി കഴിഞ്ഞാൽ കോൺഗ്രസുകാർക്ക് ഏറ്റവും സ്വീകാര്യനായ നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

ലീഗ് നേതാവാണെങ്കിലും കോൺഗ്രസിനകത്ത് കുഞ്ഞാലിക്കുട്ടിക്കുള്ള റോളും വലുതാണ്. സാഹിബിന്റെ മാധ്യമങ്ങളോടുള്ള സംസാര ശൈലി മിമിക്രി താരങ്ങൾക്കിടയിൽ പോപ്പുലറാണ്. പൊതുപ്രവർത്തനം കഴിഞ്ഞാൽ സ്വകാര്യ ജീവിതത്തിൽ ഏറെ വ്യത്യസ്തനായ അദ്ദേഹം വാഹനങ്ങളോടും കമ്പമുള്ളയാളാണ്. ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്ന കുഞ്ഞാപ്പയുടെ ഗരാജിലേക്ക് പുത്തനൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ…

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫിയാണ് കുഞ്ഞാലിക്കുട്ടി എംഎൽഎ സ്വന്തമാക്കിയിരിക്കുന്നത്. 1.82 കോടി രൂപ എക്‌സ്ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ്യുവിക്ക് 2.31 കോടി രൂപയോളമാണ് കേരളത്തിൽ വരുന്ന ഓൺ- റോഡ് വില. . കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റായി എത്തുന്നതിനാലാണ് മോഡലിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത് എന്നാണ് ഷോറൂം മാനേജർ അറിയിച്ചത്..

‘ലൈക്കല്ല, ലൈഫാണ് വലുത്’; പൊതുനിരത്തിൽ അഭ്യാസം കാണിക്കാൻ ബൈക്കുമായി ഇറങ്ങേണ്ട!, ഉടൻ പിടിവീഴും

0

തിരുവനന്തപുരം: ചെറുപ്പക്കാരുടെ ഇടയിൽ പൊതുനിരത്തുകളിൽ വാഹന അഭ്യാസം കാണിക്കുന്ന പ്രവണത വർധിച്ച് വരികയാണ്.

പലപ്പോഴും ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ രണ്ട് യുവാക്കളാണ് മരിച്ചത്. ഇതോടെ റോഡിൽ വാഹന അഭ്യാസം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള പൊലീസ്…

‘പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതാണ്.പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. ഇത്തരം അഭ്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ വിവരങ്ങൾ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു….

ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; മൂന്ന് പേർ കസ്റ്റഡിയിൽ..

0

പാലക്കാട്: ഗോപാലപുരത്ത് ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാ(26)ണ് പരിക്കേറ്റത്…

ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച ഉച്ചയോടെ ഗോപാലപുരം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യക്തിവൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പറഞ്ഞു…

നികുതി വെട്ടിപ്പ് എന്ന് പരാതി, ലംബോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര,ജി എസ്, ടി, വകുപ്പിന്റെ പരിശോധന,

0

. ഇടുക്കി / നെടുംകണ്ടം.എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന.

ഉടുമ്പന്‍ചോല എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസെസിൽ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. രാവിലെ പത്ത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. നിലവിൽ ജിഎസ്ടി മേഖലയിലെ ഉന്നതർ ഉൾപ്പെടുന്ന പന്ത്രണ്ടോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ചില നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടക്കുന്നത്.

വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് സ്‌പൈസെസ്. സിപിഐഎമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയർന്നത്. നിലവിൽ പരിശോധന 3 മണിക്കൂർ പിന്നിട്ടു. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരുക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾക്ക് ഉദ്യോഗസ്ഥർ തയ്യാറില്ല.

പോക്സോ കേസുകൾ കോടതിക്ക് പുറത്ത്, ഒത്തുതീർപ്പാക്കുന്നു. കേസുകൾ പരിശോധിക്കാൻ, ഡി ജി,പിയുടെ. നിർദേശം –

0

Tvm – ഇടുക്കി /.പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നു; കേസുകൾ പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം*

*തിരുവനന്തപുരം :* പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസും ആണ്. ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി.

ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകി. സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

പബ്ലിക് പ്രോസിക്യൂ‌ട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തളളുന്നതും പ്രതികൾ രക്ഷപ്പെടുന്നതും.

താരതമ്യേന തിരുവനന്തപുരം ജില്ലയിൽ ഒത്തു തീർപ്പ് കേസുകളുടെ എണ്ണം കൂടുതലാണ്. ഇവിടുത്തെ കേസുകൾ വിശകലനം ചെയ്യാനും തീരുമാനമുണ്ട്. ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകൾ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ഡിജിപി നിർദേശം നൽകി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും പോക്സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയിൽ നിന്നും ശേഖരിച്ചു നൽകാൻ ക്രമസമാധാനചുമലയുള്ള എഡിജിപി നിർദേശിച്ചു.

#CrimeNews

ഹിറ്റാച്ചി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ ഹിറ്റാച്ചിയുടെ അടിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

0

ഹിറ്റാച്ചി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ ഹിറ്റാച്ചിയുടെ അടിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഇടുക്കി: ഹിറ്റാച്ചി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ ഹിറ്റാച്ചിയുടെ അടിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ് ആണ് മരിച്ചത്. വണ്ടൻമേട്ടിലാണ് സംഭവം. രാവിലെ എട്ടോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് ഡ്രൈവറെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹിറ്റാച്ചി സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നു. സാധാരണയായി ആനന്ദ് ബൈക്കിലാണ് ജോലി സ്ഥലത്ത് എത്തുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടുണ്ട്.

നിരന്തരം കുറ്റകൃത്യങ്ങളിൽ, ഉൾപ്പെട്ടു വന്ന, പ്രവീൺ ഒലക്കരോട്ട്,ഇരട്ടയാർ, എന്ന, ആളെ കാപ്പാ നിയമപ്രകാരം നാടുകടത്തി,

0

ഇടുക്കി , ഇരട്ടയാര്‍ വില്ലേജ്, ഇരട്ടയാര്‍ ടണല്‍ ഭാഗം, ഒളിക്കരൊട്ട് വീട്ടില്‍, പ്രവീണ്‍ എന്നയാള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും, പൊതുസമൂഹത്തിന്‍റെ ശാന്തിക്കും ഭീഷണിയായി മാറി നിയമ വാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ നടക്കുകയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാലും തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 15(1) (a) പ്രകാരം അടിയന്തിരമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കി.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും,

#districtpolicechiefidukki
#idukkipolice

വിവാഹ വാഗ്ദാനം, നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ,പീഡിപ്പിച്ച കേസിൽ യുവാവ്, അറസ്റ്റിൽ,

0

കട്ടപ്പന – ഉപ്പുതറ./വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. ചപ്പാത്ത്, കന്നിക്കൽ പുതുവൽ കാരക്കാട്ട് സജൻ സാർലറ്റ് (28) നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ് .17 വയസുള്ളപ്പോഴാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഇയാൾ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ് പെൺകുട്ടി പ്രസവിച്ചു. പീഢനം സഹിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു,വയസ്സുകാരിക്ക്, നേരെ സിംഹവാലൻ, കുരങ്ങിന്റെ ആക്രമണം,

0

*ഇടുക്കി, കഞ്ഞിക്കുഴിയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് ഇരുന്ന മൂന്ന് വയസുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം.*

കഞ്ഞിക്കുഴിയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് ഇരുന്ന മൂന്ന് വയസുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം. കഞ്ഞിക്കുഴി മക്കുവള്ളി സ്വദേശി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യക്കാണ് സിംഹവാലൻ കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പുറത്തിനും, കാലിനും പരിക്ക് പറ്റിയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസ് യു വാർഡിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 5 മണിയോടുകുടി ആയിരുന്നു സംഭവം. വീട്ട്മുറ്റത്ത് കളിച്ചു കൊണ്ട് ഇരുന്ന നിത്യയെ സിംഹവാലൻ കുരങ്ങ് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ കുട്ടിയുടെ വല്ല്യഅച്ചൻ ആണ് കുട്ടിയെ കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. അക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വനത്താൽ ചുറ്റപ്പെട്ട മക്കുവള്ളി ഗ്രാമത്തിൽ അടുത്ത കാലത്താണ് ഒറ്റയാൻ സിംഹ വാലാൻ കുരങ്ങിനെ കണ്ടു തുടങ്ങിയത് – വനം വകുപ്പ് അടിയന്തരമായ് ഇടപ്പെട്ട് അക്രമകാരി അയ കുരങ്ങിനെ ജവാസ മേഖലയിൽ നിന്ന് പിടിച്ച് മാറ്റുവാൻ നടപടി ഉണ്ടാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഗാന്ധി സ്ക്വയർ നവീകരണവുമായി ബന്ധപ്പെട്ട്, കട്ടപ്പന, നഗര മധ്യത്തിലെ കാലകർണപ്പെട്ട, പഞ്ചായത്ത് കാര്യാലയം, പൊളിച്ചു നീക്കുന്ന നടപടിക്കെതിരെ, നിയമനടപടികളുമായി ചില വ്യാപാരികൾ, രംഗത്ത്,

0

കട്ടപ്പന, കട്ടപ്പനയിലെ ഗാന്ധി സ്ക്വയർ നവീകരണവുമായി ബന്ധപ്പെട്ട്, നഗരം മധ്യത്തിലെ കാലകർണപ്പെട്ട,,( പഴയ) പഞ്ചായത്ത് കാര്യാലയം, പൊളിച്ചു നീക്കുവാൻ ഉള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ, നിയമനടപടികളുമായി ചില വ്യാപാരികൾ, ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏതാനും വ്യാപാര സ്ഥാപന ഉടമകളാണ് കെട്ടിടം പൊളിക്കുന്നതിനെതിരെ കട്ടപ്പന മുനിസിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്, ഇതോടെ കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കി ഗാന്ധി സ്ക്വയർ നവീകരിക്കാനുള്ള നഗരസഭയുടെ നീക്കം, വൈകിപ്പിക്കാൻ ഇടയാക്കിയേക്കും, ഭൂപതിപ്പ് തഹസിൽദാരുടെ കാര്യാലയം ഉൾപ്പെടെ, കുറെ സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്, നവംബർ മാസം മുൻസിപ്പാലിറ്റിയിൽ നിന്നും നോട്ടീസ് നൽകിയിരുന്നു, ഒരു മാസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു, വ്യാപാരികൾ ഇത് കൂട്ടാക്കാതെ വന്നതിനാൽ, ഇന്നലെ നഗരസഭ 15 ദിവസം കൂടെ നീട്ടി നൽകുകയും ചെയ്തിരുന്നു, ഇതിനെതിരെയാണ് വ്യാപാരികൾ നിയമനടപടികളുമായി പോയിരിക്കുന്നത് എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാർച്ച് വരെയാണ് കാലാവധി എന്ന് വ്യാപാരികൾ, 15 ലക്ഷം രൂപ മുതൽ മുടക്കി ഗാന്ധി സ്ക്വയർ നവീകരിക്കുന്നതിനും പുതിയ ഗാന്ധി പ്രതിമ വയ്ക്കുന്നതിനും ആളുകൾക്ക് വിശ്രമകേന്ദ്ര ഒരുക്കുന്നതിനു വേണ്ടിയാണ്, കാലകർണപ്പെട്ട പഴയ പഞ്ചായത്ത് ഓഫീസ് പൊളിച്ചു നീക്കുന്നത് എന്ന് മുൻസിപ്പൽ അധികൃതർ പറഞ്ഞു,