fbpx
17.6 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

സംവിധായകൻ വിനു അന്തരിച്ചു

0

കൊച്ചി: മലയാള സിനിമ സംവിധായകൻ വിനു അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയൽ വച്ചായിരുന്നു അന്ത്യം

കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത‌ത, ആയൂഷ്‌മാൻ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008ൽ കണിച്ചുകുളങ്ങരയിൽ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്‌തിരുന്നു. മേലെപ്പറമ്പിൽ ആൺ വീട് എന്ന ചിത്രം ആസം ഭാഷയിൽ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിനു ഏറെ നാളായി കോയമ്പത്തൂരിൽ ആയിരുന്നു താമസം….

സാമ്പത്തീക പ്രതിസന്ധി അതിരൂക്ഷം; ശമ്പളം നൽകാൻ കടമെടുക്കണം ; സഹകരണബാങ്കുകളിൽ നിന്നും കടമെടുക്കും..

0

കൊച്ചി: അടുത്തമാസം ശമ്പളം കൊടുക്കാൻ സഹകരണ

ബാങ്കുകളിൽ നിന്നു കടമെടുക്കാൻ സർക്കാർ. ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന രീതിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞവർഷം കൂടുതൽ വിഹിതം നൽകിയതിനാൽ, ഈ വർഷം ബാക്കി തുകയേ നൽകൂവെന്ന കേന്ദ്ര നിലപാടും സംസ്ഥാനത്തിനു തിരിച്ചടിയാണ്. അതേ സമയം, പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു ശക്തമായ ഭാഷയിൽ കത്തെഴുതാൻ ഒരുങ്ങുകയാണു കേരളം.

ചെലവഴിക്കാത്ത പദ്ധതി വിഹിതത്തിനു പുറമേ വായ്‌പയും വാങ്ങി ശമ്പളം നൽകാനാണു സർക്കാർ ശ്രമിക്കുന്നത്. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണു സഹകരണ ബാങ്കുകളിൽ നിന്നു വായ്‌പയെടുക്കുക. വായ്പയ്ക്കു സർക്കാർ ഗാരണ്ടി നിൽക്കും. 8.80 ശതമാനം പലിശയ്ക്കെടുക്കുന്ന വായ്‌പ ഒരു വർഷം കൊണ്ടു തിരിച്ചടയ്ക്കാമെന്നാണു ധാരണ. പ്രതിമാസം പലിശയടച്ച ശേഷം മുതൽ തുക ഒടുവിൽ ഒരുമിച്ച് അടയ്ക്കും.ആവശ്യത്തിനു പണം കൈവശമുള്ള പ്രാഥമിക സഹകരണ സൈാസെറ്റികൾ, പ്രാഥമിക കാർഷിക സഹകരണ സൈാസൈറ്റികൾ, എംപ്ലോയീസ് കോഓപ്പറേറ്റീവ് സൈാസെറ്റികൾ എന്നിവയുടെ കൺസോർഷ്യമാകും വായ്‌പ നൽകുക. കണ്ണൂരിലെ മാടായി സഹകരണ ഗ്രാമീണ ബാങ്കാണ് കൺസോർഷ്യത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുക. കേരള ബാങ്കിൽ ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കും.

ഫണ്ട് മാനേജരും പെൻഷനും കമ്പനിയും തമ്മിൽ ഒപ്പിടുന്ന കരാർ പ്രകാരമാകും വായ്‌പകൈമാറുക. കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

നികുതി പിരിവിൽ പിന്നിലെന്നു കേന്ദ്രം

അതേ സമയം, കേരളത്തിൽ നികുതി പിരിവ് വളരെ കുറവാണെന്നാണു കേന്ദ്രത്തിൻ്റെ നിലപാട്. നികുതി കുടിശിക പിരിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. കിട്ടാനുള്ള നികുതി വരുമാനത്തിൻ്റെ 25 ശതമാനം നികുതി തമിഴ്‌നാട് പിരിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും കേരളം ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നാണു കേന്ദ്രത്തിന്റെ വാദം. വൻകിട സ്ഥാപനങ്ങൾ കോടികളുടെ വിൽപന നികുതി കുടിശികയാണു വരുത്തിയിട്ടുള്ളത്. അവ പിരിച്ചെടുക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വലിയ ക്ലബുകൾ നികുതിയിനത്തിൽ സർക്കാരിനു നൽകാനുള്ളതു കോടികളാണ്. ജപ്തി നടപടി തുടങ്ങുമ്പോൾ തന്നെ മന്ത്രി ഇടപെട്ടു തടയുകയാണു ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നടപടികൾ നിർത്തി വയ്ക്കാൻ മന്ത്രിയ്ക്കുള്ള സവിശേഷ അധികാരമുപയോഗിച്ചാണിത്…

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന്
ജനുവരി 12ന് തുടക്കം

0

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി.യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ ജനുവരി 12,13,14 തീയതികളില്‍ നടത്തപ്പെടും. ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 4.30ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം കൊടിയേറ്റുന്നതിനോടുകൂടി തിരുനാളിന് തുടക്കമാകും. തുടര്‍ന്ന് ഫാ. ജസ്റ്റിന്‍ മതിയത്ത് ആഘോഷമായ വി.കുര്‍ബാനയര്‍പ്പിക്കും.

ജനുവരി 13 ശനി രാവിലെ 6.15ന് നവ വൈദികനായ ഫാ.തോമസ് കുരിശുങ്കല്‍ ഒ.സി.ഡി. ദിവ്യബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കുടുംബകൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം ആരംഭിക്കും. 4.15ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. അലക്സ് ഇളംതുരുത്തിയില്‍ എം. എസ്. ടി കാര്‍മ്മികനാകും. പള്ളിയങ്കണത്തില്‍ നിന്ന് വൈകുന്നേരം 6.15ന് ആഘോഷമായ വിശ്വാസപ്രഖ്യാപന തിരുനാള്‍ പ്രദക്ഷിണം പാറത്തോട് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള കുരിശടിയിലേയ്ക്ക് പുറപ്പെടും. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി പാറത്തോട് കുരിശടിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്നതും മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശം നല്‍കുന്നതുമാണ്.

ജനുവരി 14 ഞായര്‍ ഉച്ചകഴിഞ്ഞ് 2.15ന് കൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണമാരംഭിക്കും. 4.30ന് സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ദി ബാന്റ് വരവിന്റെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും നടക്കും.

ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം
വികാരി
മൊബൈല്‍-94965 21419

ജോജി വാളിപ്ലാക്കല്‍
കണ്‍വീനര്‍, പബ്ലിസിറ്റി
മൊബൈല്‍-944 727 9159

ബാങ്കിൽ ഇന്റീരിയർ ജോലിക്ക് പോയി ; ഒടുവിൽ ലഭിച്ചത് അക്കൗണ്ട് പോലുമില്ലാത്ത ബാങ്കിൽ നിന്നും 25 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാനുള്ള ഉത്തരവ്..

0

ഈ ബാങ്കിൽ അക്കൗണ്ട് പോലും ഇല്ലാതിരുന്നിട്ടും തന്റെ പേരിൽ 25 ലക്ഷം രൂപ വായ്പ എടുത്തിരിക്കുന്നത് ആയി കാണിച്ച് അങ്കമാലി സ്വദേശിയായ സുനിൽ ആണ് ബാങ്കിനെതിരെ ഒടുവിൽ പരാതിയുമായി എത്തിയിട്ടുള്ളത്. ബാങ്കിന്റെ ഇന്റീരിയർ ജോലികൾ ചെയ്തിരുന്നത് സുനിൽ ആയിരുന്നു. എല്ലാദിവസവും പണം വാങ്ങി ബാങ്കിലെ വൗച്ചറിൽ ഒപ്പിട്ടിട്ട് പോകുകയായിരുന്നു പതിവ്. ഒടുവിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കണമെന്ന് കാണിച്ചു നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം സുനിൽ അറിയുന്നത്.

സുനിലിനെ പോലെ തന്നെ 300 ഓളം പേരാണ് ഇത്തരത്തിൽ വ്യാജ വായ്പ തട്ടിപ്പിന് ഇരയായിരിക്കുന്നത് എന്നാണ് നിക്ഷേപകർ പറയുന്നത്. തട്ടിപ്പിൽ ബാങ്ക് ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് എറണാകുളം അങ്കമാലി അർബൻ സർവ്വീസ് സഹകരണ സംഘം ഭരിക്കുന്നത്.

എറണാകുളം : എറണാകുളം അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്നത് വൻ തട്ടിപ്പ് ആരോപണങ്ങൾ. നിരവധി പേരുടെ പേരിൽ വ്യാജ ഒപ്പിട്ട് വലിയ തുകകൾ തട്ടിയെടുത്തു എന്നാണ് ആരോപണമുയർന്നിട്ടുള്ളത്. ഒരു ലക്ഷം രൂപയോളം മാത്രം ലോണെടുത്തവരുടെ പേരിൽ പോലും പിന്നീട് 10 ലക്ഷത്തോളം രൂപ കൂട്ടിച്ചേർത്തതായും ആരോപണം ഉയരുന്നുണ്ട്.

ഒൻപത് ലക്ഷം രുപക്ക് കിഡ്നി വിറ്റു – പണം തീർന്നപ്പോൾ ഉറ്റവർകൈയോഴിഞ്ഞു, പോലീസ് സംരക്ഷണംആവശ്യപെട്ട് – യുവാവ്.

0

ഇടുക്കി;കിഡ്‌നി വിറ്റ് 9 ലക്ഷം കിട്ടിയെന്നും പണം പലവഴിക്ക് ചിലവായെന്നും വെളിപ്പെടുത്തല്‍.നിലിവല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലന്നും സംരക്ഷണം ലഭ്യമാക്കണമെന്നും ആവശ്യം.

ഇടുക്കി കാഞ്ഞാര്‍ അറക്കുളം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു വിചിത്ര ആവശ്യം ഉള്‍ക്കൊള്ളുന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

മൂന്നുമാസം മുമ്പ് കിഡ്‌നി വിറ്റെന്നും 9 ലക്ഷം രൂപ കിട്ടിയെന്നും സ്വര്‍ണ്ണവും വാഹനവും വാങ്ങിയും വീട് പണിതും മറ്റും പണം ചിലവഴിച്ചെന്നും ഈ സമയത്തെല്ലാം ഉറ്റവര്‍ ഒപ്പുമുണ്ടായിരുന്നെന്നും പണം തീര്‍ന്നതോടെ എല്ലാവരും തന്നെ കൈവിട്ടെന്നും ഇപ്പോള്‍ മരുന്നിനും ഭക്ഷണത്തിനും പോലും പണം ഇല്ലാത്ത അവസ്ഥയിലാണെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു.

ഉറ്റവരില്‍ നിന്നും തനിക്ക് സംരക്ഷണം ലഭ്യമാക്കണം എന്നാണ് പരാതിയിലെ മുഖ്യആവശ്യം.കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി പോലീസ് വിഷയം ചര്‍ച്ചചെയ്‌തെന്നും സംരക്ഷണം നല്‍കാമെന്ന ഉറപ്പില്‍ പരാതിയില്‍ നടപടി അവസാനിപ്പിച്ചെന്നുമാണ് സൂചന.

പരാതിയിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മേഖലയില്‍ അവയവ വില്‍പ്പന വ്യാപകമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിരുന്നില്ല.

കിഡ്‌നി ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തിയതെന്ന് പോലീസിനെ സമീപിച്ചയാള്‍ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

ഇടുക്കിയിൽ പെൺകുട്ടിയെ ആക്രമിച്ച സിംഹവാലൻ,കുരങ്ങിനെ വനം വകുപ്പ് പിടികൂടി.

0



/ഇടുക്കി▪️* കഞ്ഞിക്കുഴിയിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് പിടികൂടിയ കുരങ്ങിനെ വൈദ്യ പരിശോധനക്ക് ശേഷം വേളൂർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.

കഞ്ഞിക്കുഴി പഞ്ചായത്തിലെ വിദൂര ഗ്രാമമായ മക്കുവള്ളിയുടെ സമീപത്തു നിന്നുമാണ് സിംഹവാലൻ കുരങ്ങിനെ പിടികൂടിയത്. കുരങ്ങിനെ കഞ്ഞിക്കുഴി മൃഗാശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനകൾക്ക് ശേഷം വേളൂർ വന്യജീവി വിഭാഗം ഓഫീസിലേക്ക് കൊണ്ടുപോയി. സിംഹവാലൻ കുരങ്ങിന്റെ ആവാസ വ്യവസ്ഥയ്ക്ക് യോജ്യമായ തേക്കടിയിലോ വാഴച്ചാലിലോ ഇവയെ തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞദിവസം മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യയ്ക്കു നേരെയാണ് സിംഹവാലൻ കുരങ്ങിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ നൽകി. പ്രദേശത്ത് കൂടുതൽ കുരങ്ങുകൾ ഉണ്ടോ എന്ന് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. തുടർന്നും ആക്രമണം ഉണ്ടാവുമോ എന്ന ആശങ്ക മക്കുവളളി നിവാസികൾക്കുണ്ട്. വേളൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോയി തോമസ്, കെ എം നൗഷാദ്, കെ ബാബു എന്നിവരും നാട്ടുകാരും ചേർന്നാണ് കുരങ്ങിനെ പിടികൂടിയത്.

വണ്ടിപ്പെരിയാർ കേസ്, ഇരയുടെ കുടുംബത്തിന് സുരക്ഷ,ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി,

0

ജില്ലാ ഇ

*, കട്ടപ്പന./വണ്ടിപ്പെരിയാര്‍ കേസ് : ഇരയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി*

വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും . ഇത് സംബന്ധിച്ച് വണ്ടിപെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തിന്റെ ഭാഗമായി ഇരയുടെ അച്ഛനും അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും മുഴുവന്‍ സമയ അംഗരക്ഷകരെന്ന നിലയില്‍ പൊലീസുകാരെ നിയമിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ, സർക്കാരിനോട്, വിശദീകരണം തേടി, മറുപടി ലഭിച്ചില്ല: തൊടുപുഴയിൽ താരമായി ഗവർണർ.

0

തൊടുപുഴ: ഭൂനിയമ ഭേദഗതി ബിൽ മൂന്ന് തവണ സർക്കാരിനോട് വിശദീകരണം തേടിയിട്ടും മറുപടിയൊന്നും ലഭിച്ചില്ല,മുപ്പത്തഞ്ചാം വയസ്സില്‍ തോന്നാത്ത ഭയം ഇപ്പോഴുമില്ലെന്നും അഞ്ചു തവണ തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ. ഇപ്പോള്‍ നേരിടുന്ന ഭീഷണിയേക്കാള്‍ വലിയത് നേരിട്ടിട്ടുണ്ടെന്നും അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത ഭയം ഇപ്പോഴുമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനുള്ള മറുപടിയായാണ് തൊടുപുഴയില്‍ ഗവര്‍ണറുടെ പ്രഖ്യാപനം.
35 ആം വയസ്സില്‍ തോന്നാത്ത ഭയം 72 ആം വയസ്സിലുണ്ടാകുമോ എന്നും ചോദിച്ചു. ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു കഴിഞ്ഞു. അധികമായി കിട്ടിയ സമയത്താണ് ജീവിക്കുന്നത് എന്നാണ് ഇപ്പോള്‍ ഭീഷണിയുണ്ടോ എന്ന ചോദ്യത്തോട് പറയാനുള്ളത്. അഞ്ചു തവണ തനിക്ക് നേരെ വധശ്രമം നടന്നിട്ടുണ്ട്. 1990 ല്‍ നടന്ന ഒരു വധശ്രമത്തില്‍ തലയ്ക്ക് ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടി വരെ ഏറ്റതാണ്. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, യൂത്ത്ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ഗോബാക്ക് എന്നെഴുതിയ കറുത്ത ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കടുത്ത വാക്കുകളില്‍ മുദ്രാവാക്യം മുഴക്കിയെത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. പരിപാടിക്ക് ശേഷം റെസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്ബോള്‍ ഗവര്‍ണര്‍ ഇടയ്ക്കുവെച്ച്‌ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ആള്‍ക്കാരെ അഭിവാദ്യം ചെയ്തിരുന്നു. കുട്ടികളെ ചേര്‍ത്തുപിടിക്കുകയും റോഡിലൂടെ നടക്കുകയും ചെയ്തിരുന്നു. അങ്ങനെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന വ്യക്തമാക്കിയാണ് തൊടുപുഴയില്‍ ഗവര്‍ണര്‍ താരമായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലില്‍ മൂന്നുതവണ സര്‍ക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലര്‍ സമ്മര്‍ദ്ദപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബര്‍ സ്റ്റാമ്ബ് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാജഭവനിലേക്ക് മാര്‍ച്ച്‌ നടത്തുബോഴാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്.

ഗവർണറുടെ പരിപാടിയിൽ മാറ്റമില്ല വ്യാപാരികൾ.:ഹർത്താൽ നടത്തുമെന്ന്, എൽ,ഡി,എഫ്,

0

*ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; എല്‍ഡിഎഫ് ഹര്‍ത്താലിനോട് സഹകരിക്കും*

*ഇടുക്കി▪️* ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി നിലപാട് വ്യക്തമാക്കിയത്.

ഗവര്‍ണറുടെ പരിപാടിയില്‍ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കടകള്‍ അടച്ചിട്ട് എല്‍ഡിഎഫിന്റെ ഹര്‍ത്താലിനോട് സഹകരിക്കും. കാല്‍നടയായി പരിപാടിക്കെത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ഗവർണറുടെ നിലപാടിനെതിരെ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫ് നാളെ രാജ്ഭവൻ മാർച്ച് നടത്തുന്നുണ്ട്. ‌ആ ദിവസം തന്നെ ഗവർണർ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറെ തടയില്ലെന്നും പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്നും ഇടുക്കി ജില്ലാ എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ അറിയിച്ചു.

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

0


തൊടുപുഴയിലെ ‘കൊച്ചു കർഷകൻ’ മാത്യു ബെന്നിയുടെ ഫാമിലെ കപ്പത്തൊലി കഴിച്ച 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തക്കു പിന്നിലായി കപ്പയിൽ അടങ്ങിയിരിക്കുന്ന സയനൈഡ് വീണ്ടും വാർത്തകളിൽ നിറയുന്നു.

രണ്ടു മഹായുദ്ധ ങ്ങളിൽ കേരളത്തെ കാത്ത വിള
കേരളത്തിൽ മരച്ചീനി അഥവാ കപ്പക്കൃഷി എത്തിയിട്ട് വർഷം നൂറ്റൻപതു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും വറുതിയും മറികടന്നത് വിദേശത്തുനിന്ന് നാട്ടിലെത്തി സ്വദേശിയായി മാറിയ ഈ കിഴങ്ങുവി ളയിലൂടെയാണ്‌. രണ്ടു ലോകമഹാ യുദ്ധങ്ങൾ കേരളം മറികടന്നത് കപ്പ അഥവാ മരച്ചീനിയുടെ സഹായം കൊണ്ടുകൂടിയാണ്.

പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ. എന്നാൽ കാലം മാറിയപ്പോൾ
കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി.
മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുക ളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.

കപ്പയുടെ ‘ *കട്ട്* ’ എന്നാലെന്ത്?

കപ്പയുടെ ഇലയിലും കിഴങ്ങിലും രണ്ടു ഗ്ലൂക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു.‘ലിനാമാരിൻ’ (Linamarin), ‘ലോട്ടോസ്ട്രാലിൻ’ (Lotaustralin) എന്നിവയാണവ. ഇവ സയനോജെനിക് (cyanogenic) വിഷാംശമാണ്. ഇതിനെ ‘കട്ട്‘ എന്ന് വിളിക്കാറുണ്ട്. കപ്പയിൽത്തന്നെ അടങ്ങിയിട്ടുള്ള “ലിനാമരേസ്” (Linamarase) എന്ന എന്‍സൈം ഇവയുടെ മേൽ പ്രവർത്തിക്കുമ്പോൾ അപകടകരമായ ‘ഹൈഡ്രജന്‍ സയനൈഡ്’ ഉണ്ടാകുന്നു.

കപ്പക്കിഴങ്ങിൽ ഉള്ള ഈ സയനൈഡ് എന്ന വിഷം തിളപ്പിച്ച
വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ
തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. (കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷാംശം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷാംശം പൂർണ്ണമായും നഷ്ടപ്പെടില്ല. സ്ഥിരമായി ഈ രാസാംശം ചെറിയ അളവിൽ ഉള്ളിൽ
ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ്
രോഗങ്ങൾക്കും കാരണമാകും.

കപ്പയിലുള്ള നൈട്രജൻ സൈനഡിനെ നിർവ്വീര്യമാക്കാൻ
അമിനോ അമ്ലങ്ങൾ ( sulph‍ur containing amino acids) ശരീരത്തിൽ വേണം. ‍
കപ്പയിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ സയനൈഡിനെ ശരീരത്തിൽ നീർവീര്യമാക്കുന്നത് കരളിലുള്ള ‘റോഡനേസ് ‘ (rhodanese) എന്ന സൾഫർ ‍ അടങ്ങിയ എന്‍സൈമാണ്.
സ്വാഭാവികമായും കപ്പ കഴിച്ചാൽ ‍ കൂടുതൽ റോഡനേസ് ആവശ്യമായി വരും.
ഇറച്ചിയിലും മീനിലും ഇത്തരം അമിനോ അമ്ലങ്ങൾ അധികമുണ്ട്. കപ്പയോടൊപ്പം കുറച്ചെങ്കിലും മീനും ഇറച്ചിയും കൂടി കഴിച്ചാൽ പ്രശ്നസാധ്യത കുറയുന്നത് അതിനാലാണ്.
ഒരു കിലോഗ്രാം *കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീൻ കൂടി* കഴിക്കണമെന്നത് കണക്ക്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണമാണല്ലൊ.

കപ്പയില, കിഴങ്ങിന്റെ തൊലി, കിഴങ്ങ് എന്നിവയിൽ എല്ലാം സയനൈഡ് അടങ്ങിയിരിക്കുന്നു. തൊലിയിലും ഇലയിലും സയനൈഡിന്റെ അളവ് കൂടുതൽ ആയിരിക്കും. സയനൈഡ് അടങ്ങിയ കപ്പയുടെ ഏതെങ്കിലും ഭാഗങ്ങൾ ജീവികളുടെ ശരീരത്തിൽ എത്തിയാൽ മരണം പോലും സംഭവിക്കാവുന്നതാണ് എന്നതിൻ്റെ തെളിവാണ് കഴിഞ്ഞ ദിവസം തൊടുപുഴയിൽ പശുക്കൾ ചത്തു പോയതിൻ്റെ കാരണം എന്നാണ് അറിവ്.
കപ്പക്ക് ഉണ്ടാകുന്ന കയ്പിന് കാരണം അവയിൽ അടങ്ങിയിരിക്കുന്ന സയനൈഡിന്റെ സാന്നിധ്യമാണ്.

കിഴങ്ങിൽ മുറിവ് ഉണ്ടായാൽ ആ കിഴങ്ങിൽ കൂടിയ അളവിൽ സയനൈഡ് ഉത്പാദിപ്പിക്കാനുള്ള പ്രവണത കപ്പച്ചെടി പ്രകടിപ്പിക്കും.
അതു കൊണ്ടാണ് ഒരിക്കൽ എലി കടിച്ചാൽ കപ്പക്ക് കൂടുതൽ കയ്പ് അനുഭവപ്പെടുന്നത്.

സയനൈഡിന്റെ അളവ് കൂടുന്നത് എലിക്കും മനസിലാക്കാൻ കഴിവുണ്ട്. അതു കൊണ്ടാണ് ഒരിക്കൽ തിന്ന കപ്പക്കിഴങ്ങിന്റെ ബാക്കി ഭാഗം എലി അടുത്ത ദിവസം തിന്നാത്തത്.
സയനൈഡ് ആണ് കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷം .
ഇത് സസ്യ കോശത്തി ന്റെ ഉള്ളിൽ ആണ്കാണപ്പെടുന്നത്.
ഇത് ദഹന രസങ്ങളും ആയി ചേരുമ്പോൾ രൂപപ്പെടുന്ന ഹൈഡ്രജൻ
സയനൈഡ് ആണ് വില്ലൻ ആകുന്നത്. ഇത് ജീവജാലങ്ങൾക്ക് ജീവഹാനി ഉണ്ടാക്കാം.

കപ്പ തിളപ്പിക്കുമ്പോൾ കപ്പയിൽ നിന്നും സ്വതന്ത്രമാകുന്ന സയനൈഡ്
അടങ്ങിയ വെള്ളം ഊറ്റിക്കളയുമ്പോൾ 99 ശതമാനo സയനൈഡും മാറിക്കിട്ടും. ഒരു ശതമാനം സയനൈഡ് ഭക്ഷണത്തിൽ അവശേഷിക്കുകയും ചെയ്യും.

ശരീരത്തിൽ എത്തിച്ചേരുന്ന ഈ വിഷവസ്തുക്കളെ കരൾ സ്വീകരിച്ച് നിർവീര്യമാക്കുന്നതിനാൽ നമ്മൾ രക്ഷപ്പെടുന്നു. കരളിന്റെ ബലത്തിൽ മാത്രമാണ് രക്ഷപ്പെടൽ. എന്നാൽ തുടർച്ചയായി ഇത്തരം സാധനങ്ങൾ ആഹാരമാക്കിയാൽ കരളിന്റെ ആരോഗ്യം തകരുന്നതിന് ഇടയാക്കാം. *കയ്പില്ലാത്ത കപ്പ ഇനങ്ങൾ നമുക്ക് ഭയപ്പാടില്ലാതെ ഉപയോഗിക്കാവുന്നതാണ്.*