fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ


തൊടുപുഴയിലെ ‘കൊച്ചു കർഷകൻ’ മാത്യു ബെന്നിയുടെ ഫാമിലെ കപ്പത്തൊലി കഴിച്ച 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തക്കു പിന്നിലായി കപ്പയിൽ അടങ്ങിയിരിക്കുന്ന സയനൈഡ് വീണ്ടും വാർത്തകളിൽ നിറയുന്നു.

രണ്ടു മഹായുദ്ധ ങ്ങളിൽ കേരളത്തെ കാത്ത വിള
കേരളത്തിൽ മരച്ചീനി അഥവാ കപ്പക്കൃഷി എത്തിയിട്ട് വർഷം നൂറ്റൻപതു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും വറുതിയും മറികടന്നത് വിദേശത്തുനിന്ന് നാട്ടിലെത്തി സ്വദേശിയായി മാറിയ ഈ കിഴങ്ങുവി ളയിലൂടെയാണ്‌. രണ്ടു ലോകമഹാ യുദ്ധങ്ങൾ കേരളം മറികടന്നത് കപ്പ അഥവാ മരച്ചീനിയുടെ സഹായം കൊണ്ടുകൂടിയാണ്.

പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ. എന്നാൽ കാലം മാറിയപ്പോൾ
കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി.
മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുക ളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.

കപ്പയുടെ ‘ *കട്ട്* ’ എന്നാലെന്ത്?

കപ്പയുടെ ഇലയിലും കിഴങ്ങിലും രണ്ടു ഗ്ലൂക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു.‘ലിനാമാരിൻ’ (Linamarin), ‘ലോട്ടോസ്ട്രാലിൻ’ (Lotaustralin) എന്നിവയാണവ. ഇവ സയനോജെനിക് (cyanogenic) വിഷാംശമാണ്. ഇതിനെ ‘കട്ട്‘ എന്ന് വിളിക്കാറുണ്ട്. കപ്പയിൽത്തന്നെ അടങ്ങിയിട്ടുള്ള “ലിനാമരേസ്” (Linamarase) എന്ന എന്‍സൈം ഇവയുടെ മേൽ പ്രവർത്തിക്കുമ്പോൾ അപകടകരമായ ‘ഹൈഡ്രജന്‍ സയനൈഡ്’ ഉണ്ടാകുന്നു.

കപ്പക്കിഴങ്ങിൽ ഉള്ള ഈ സയനൈഡ് എന്ന വിഷം തിളപ്പിച്ച
വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ
തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. (കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷാംശം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷാംശം പൂർണ്ണമായും നഷ്ടപ്പെടില്ല. സ്ഥിരമായി ഈ രാസാംശം ചെറിയ അളവിൽ ഉള്ളിൽ
ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ്
രോഗങ്ങൾക്കും കാരണമാകും.

കപ്പയിലുള്ള നൈട്രജൻ സൈനഡിനെ നിർവ്വീര്യമാക്കാൻ
അമിനോ അമ്ലങ്ങൾ ( sulph‍ur containing amino acids) ശരീരത്തിൽ വേണം. ‍
കപ്പയിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ സയനൈഡിനെ ശരീരത്തിൽ നീർവീര്യമാക്കുന്നത് കരളിലുള്ള ‘റോഡനേസ് ‘ (rhodanese) എന്ന സൾഫർ ‍ അടങ്ങിയ എന്‍സൈമാണ്.
സ്വാഭാവികമായും കപ്പ കഴിച്ചാൽ ‍ കൂടുതൽ റോഡനേസ് ആവശ്യമായി വരും.
ഇറച്ചിയിലും മീനിലും ഇത്തരം അമിനോ അമ്ലങ്ങൾ അധികമുണ്ട്. കപ്പയോടൊപ്പം കുറച്ചെങ്കിലും മീനും ഇറച്ചിയും കൂടി കഴിച്ചാൽ പ്രശ്നസാധ്യത കുറയുന്നത് അതിനാലാണ്.
ഒരു കിലോഗ്രാം *കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീൻ കൂടി* കഴിക്കണമെന്നത് കണക്ക്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണമാണല്ലൊ.

കപ്പയില, കിഴങ്ങിന്റെ തൊലി, കിഴങ്ങ് എന്നിവയിൽ എല്ലാം സയനൈഡ് അടങ്ങിയിരിക്കുന്നു. തൊലിയിലും ഇലയിലും സയനൈഡിന്റെ അളവ് കൂടുതൽ ആയിരിക്കും. സയനൈഡ് അടങ്ങിയ കപ്പയുടെ ഏതെങ്കിലും ഭാഗങ്ങൾ ജീവികളുടെ ശരീരത്തിൽ എത്തിയാൽ മരണം പോലും സംഭവിക്കാവുന്നതാണ് എന്നതിൻ്റെ തെളിവാണ് കഴിഞ്ഞ ദിവസം തൊടുപുഴയിൽ പശുക്കൾ ചത്തു പോയതിൻ്റെ കാരണം എന്നാണ് അറിവ്.
കപ്പക്ക് ഉണ്ടാകുന്ന കയ്പിന് കാരണം അവയിൽ അടങ്ങിയിരിക്കുന്ന സയനൈഡിന്റെ സാന്നിധ്യമാണ്.

കിഴങ്ങിൽ മുറിവ് ഉണ്ടായാൽ ആ കിഴങ്ങിൽ കൂടിയ അളവിൽ സയനൈഡ് ഉത്പാദിപ്പിക്കാനുള്ള പ്രവണത കപ്പച്ചെടി പ്രകടിപ്പിക്കും.
അതു കൊണ്ടാണ് ഒരിക്കൽ എലി കടിച്ചാൽ കപ്പക്ക് കൂടുതൽ കയ്പ് അനുഭവപ്പെടുന്നത്.

സയനൈഡിന്റെ അളവ് കൂടുന്നത് എലിക്കും മനസിലാക്കാൻ കഴിവുണ്ട്. അതു കൊണ്ടാണ് ഒരിക്കൽ തിന്ന കപ്പക്കിഴങ്ങിന്റെ ബാക്കി ഭാഗം എലി അടുത്ത ദിവസം തിന്നാത്തത്.
സയനൈഡ് ആണ് കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷം .
ഇത് സസ്യ കോശത്തി ന്റെ ഉള്ളിൽ ആണ്കാണപ്പെടുന്നത്.
ഇത് ദഹന രസങ്ങളും ആയി ചേരുമ്പോൾ രൂപപ്പെടുന്ന ഹൈഡ്രജൻ
സയനൈഡ് ആണ് വില്ലൻ ആകുന്നത്. ഇത് ജീവജാലങ്ങൾക്ക് ജീവഹാനി ഉണ്ടാക്കാം.

കപ്പ തിളപ്പിക്കുമ്പോൾ കപ്പയിൽ നിന്നും സ്വതന്ത്രമാകുന്ന സയനൈഡ്
അടങ്ങിയ വെള്ളം ഊറ്റിക്കളയുമ്പോൾ 99 ശതമാനo സയനൈഡും മാറിക്കിട്ടും. ഒരു ശതമാനം സയനൈഡ് ഭക്ഷണത്തിൽ അവശേഷിക്കുകയും ചെയ്യും.

ശരീരത്തിൽ എത്തിച്ചേരുന്ന ഈ വിഷവസ്തുക്കളെ കരൾ സ്വീകരിച്ച് നിർവീര്യമാക്കുന്നതിനാൽ നമ്മൾ രക്ഷപ്പെടുന്നു. കരളിന്റെ ബലത്തിൽ മാത്രമാണ് രക്ഷപ്പെടൽ. എന്നാൽ തുടർച്ചയായി ഇത്തരം സാധനങ്ങൾ ആഹാരമാക്കിയാൽ കരളിന്റെ ആരോഗ്യം തകരുന്നതിന് ഇടയാക്കാം. *കയ്പില്ലാത്ത കപ്പ ഇനങ്ങൾ നമുക്ക് ഭയപ്പാടില്ലാതെ ഉപയോഗിക്കാവുന്നതാണ്.*

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles