fbpx
17.6 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

ഏഴുമാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ, അമ്മ ആത്മഹത്യ ചെയ്തു.

0

: ഇടുക്കി,മുരിക്കാശ്ശേരിക്ക് സമീപം തോപ്രാംകുടിയിൽ ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി.തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനി പുത്തൻപുരയ്ക്കൽ ഡീനുലൂയിസ് (34) ആണ് ജീവനൊടുക്കിയത്

പുലർച്ചെ തന്നെ ഗുരുതരാവസ്ഥയിൽ കണ്ട ഇരുവരെയും ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു


മരണപ്പെട്ട യുവതിയുടെ ഭർത്താവ് അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. .ഇതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് ബന്ധുക്കൾ പോലീസിൽ നൽകുന്ന വിവരം. മുരിക്കാശ്ശേരി പോലീസ് സംഭവസ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു
ഇരുവരുടെ മൃതദേഹം നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

മലങ്കര ഡാമിൽ ഡീസിൽറ്റേഷന് ഉത്തരവിട്ട മന്ത്രി റോഷി അഗസ്റ്റിൽ.

0



ഇടുക്കി.സംഭരണശേഷിയുടെ 49 ശതമാനവും ചെളിയും മണലും എക്കലും.

മലങ്കര ഡാമില്‍ ഡീസില്‍റ്റേഷന്
ഉത്തരവിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍

: ഇടുക്കി,മലങ്കര ഡാമില്‍ നിന്ന് ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36 ദശലക്ഷം ഘന മീറ്റര്‍ ആണ്. എന്നാല്‍ കാലാകാലങ്ങളിലായി എക്കലും ചെളിയും മണലും അടിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ഇത് 51 ശതമാനമായി കുറഞ്ഞിരുന്നു. അതായത് സംഭരണ ശേഷിയുടെ പകുതിയോളം നഷ്ടപ്പെട്ട സാഹചര്യമായിരുന്നു.

ഏകദേശം 18 ദശലക്ഷം ഘന മീറ്റര്‍ ചെളിയും മണ്ണും എക്കലുമാണ് നീക്കം ചെയ്യേണ്ടത്. ഈ പ്രവര്‍ത്തി ടേണ്‍ കീ അടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ മുഖേനയാണ് നടപ്പാക്കുക. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് പണം അടയ്ക്കുന്നതാണ് ടേണ്‍ കീ സമ്പ്രദായം. മുന്‍പ് പാലക്കാട് ജില്ലയിലുള്ള മംഗളം ഡാം ഇതേ മാതൃകയില്‍ കരാര്‍ നല്‍കിയിരുന്നു. നിലവില്‍ ചുള്ളിയാര്‍, വാളയാര്‍, മീങ്കര എന്നീ ഡാമുകളില്‍ വിവിധ ഏജന്‍സികള്‍ ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തികള്‍ നടത്തി വരുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടത്ത് തൊടുപുഴയാറിനു കുറുകെ നിര്‍മിച്ച ഒരു ചെറിയ അണക്കെട്ടാണ് മലങ്കര. മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള ജലം ഉപയോഗിച്ച് മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിര്‍ത്തി ജലസേചനത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വൈദ്യുതി നിര്‍മ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്.

ഹൈറേഞ്ചിൽ മോഷണം പെരുകുന്നു,

0

.കട്ടപ്പന, ഹൈറേഞ്ചിൽ മോഷണം പെരുകുന്നു ധാന്യവിളകളുടെ വിളവെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം പെരുകുന്നു,,ഏല തോട്ടങ്ങളിൽ നിന്നും ശരമുൾപ്പെടെ ചെത്തിയും കുരുമുളക് മുതലായവ ഉണങ്ങാൻ ഇടുന്ന സ്ഥലത്ത് നിന്നുമാണ് മോഷ്ടാക്കൾ തക്കം പാർത്തിരുന്ന്‌ അപകരിക്കുന്നത്, കട്ടപ്പനയിൽ ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ച കേസിൽ 2 പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന സദേശി സുനിൽ, തങ്കമണി സ്വദേശി ബിബിൻ എന്നിവരാണ് പിടിയിലായത്.


കട്ടപ്പന, കുന്തളംപാറ റോഡിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഉണങ്ങാനിട്ടിരുന്ന 20 കിലോ കുരുമുളകാണ് മോഷണം പോയത്.

ചൊവ്വാഴ്ച്ച ഉച്ചയോടെ കട്ടപ്പന കുരിശുപള്ളി കുന്തളംപാറ ആലപ്പാട്ട് സുനിൽ, തങ്കമണി പുത്തൻപുരയ്ക്കൽ ബിബിൻ എന്നിവരാണ് മോഷണം നടത്തിയത്.

മോഷ്ടിച്ച കുരുമുളക് ഓട്ടോറിക്ഷയിൽ കയറ്റി KSEB ജംഗ്ഷനിലുള്ള കടയിൽ വിൽക്കുകയായിരുന്നു.

മോഷണം പോയ വിവരം അറിഞ്ഞ ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകുകയും ചെയ്തു
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കട്ടപ്പനയിൽ നിന്ന് പിടികൂടുകയായിരുന്നു.

പ്രതിയായ തങ്കമണി സ്വദേശി ബിബിനെ തങ്കമണി പോലീസ് കാപ്പ ചുമതിയതാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Si .KV ജോസഫ്, CPO ഷിബു, SCPO സുമേഷ്,ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് കട്ടപ്പയിൽ നിന്ന് പ്രതികളെ പിടികൂടിയത്.

മാനസിക വിഭ്രാന്തിയുള്ള യുവാവിന്,രക്ഷകരായി പോലീസും, നാട്ടുകാരും,

0

*ഇടുക്കി ശാന്തൻപാറക്ക് സമീപം പാലം പൂപ്പാറയിൽ മാനസികവിഭ്രാന്തിയുള്ള യുവാവിന് രക്ഷകരായി പോലീസും പഞ്ചായത്തും പ്രദേശവാസികളും: യുവാവിനെ തേനി മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി അയച്ചു*




ഇടുക്കി ./.ശാന്തൻപാറക്ക് സമീപം പാലം പൂപ്പാറയിൽ മാനസിക വിഭ്രാന്തിയുള്ള യുവാവിന് രക്ഷകനായി പോലീസും നാട്ടുകാരും പഞ്ചായത്തും സംയുക്തമായി ഇടപെട്ടതിനെ തുടർന്ന് യുവാവിനെ തേനി മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി ശാന്തൻപാറ പാലം പൂപ്പാറ തോണ്ടിമല സ്വദേശി ജോണി (23 )നെ ആണ് തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

മുൻപും ഇയാൾ മാനസിക വിഭ്രാന്തി കാണിച്ചെന്ന് തുടർന്ന് പോലീസ് ഇടപെട്ടതിനെ തുടർന്ന് പഞ്ചായത്തും പ്രദേശവാസികളും ചേർന്ന് ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

അവിടുത്തെ ചികിത്സ തുടർന്ന് നാട്ടിലെത്തിയ ഇയാളെ പ്രദേശവാസികളായ ചിലർ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി തേനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

എന്നാൽ അതേസമയം പ്രദേശവാസികളായ പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചിട്ട് പോലും തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ശാന്തൻപാറ സി ഐ മനോജ്‌കുമാർ, എസ് ഐ എബ്രഹാം,
എസ് ഐ നാസർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്നാണ്
തേനി മെഡിക്കൽ കോളേജിലേക്ക് യുവാവിനെ തുടർചികിത്സക്കായി അയച്ചത്.

വിവാദങ്ങൾ ഇല്ലാത്ത ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനാക്കി മാറ്റി മുണ്ടക്കയം പോലീസ് സ്റ്റേഷൻ ….ചരിത്രം രചിച്ച് പടിയിറക്കം….മുണ്ടക്കയം SHO ഷൈൻ കുമാറിന് യാത്ര അയപ്പ്

0



മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ SHO യായി സ്ഥലംമാറി പോകുന്ന ഷൈൻ കുമാറിന് മുണ്ടക്കയം പോലീസ് യാത്ര അയപ്പ് നൽകി 2.5 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും യാത്ര ആകുന്നത്….
സി ഐ ഷൈൻ കുമാർ ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ മുണ്ടക്കയത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമായി
ഒരിക്കൽ മുണ്ടക്കയം പോലീസ് സ്റ്റേഷൻ കൈക്കൂലിയുടേയും, പിടിച്ചുപറിയുടേയും, ഉദ്യോഗസ്ഥരുടെ അവിഹിതത്തിന്റെയും, കൈക്കൂലി വാങ്ങി വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു….. പിന്നീട് വന്ന SHO ഷൈൻ കുമാർ മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കൃത്യമായ പൊലീസിങ്ങിലൂടെ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി മാറ്റി എടുത്തു…. . എസ്എച്ച്ഒ ഷെൻ കുമാർ പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് മുണ്ടക്കയം പോലീസ് സ്റ്റേഷൻ എത്തിയത്

വി . റ്റി. ഡൊമിനിക് (84)
കുന്നുംപുറത്ത് വട്ടക്കാട്ട്, തമ്പലക്കാട്*

0



തമ്പലക്കാട്: മുംബൈ ഇന്ത്യൻ എയർലൈൻസ് ഐഡിയൽ സ്‌കൂൾ റിട്ട. അധ്യാപകനായ കുന്നുംപുറത്ത് വട്ടക്കാട്ട് വീട്ടിൽ വി. റ്റി. ഡൊമിനിക്
(അപ്പച്ചൻ-84) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (30.01.2024, ചൊവ്വാഴ്ച്ച) ഉച്ച കഴിഞ്ഞ് 03.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തമ്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ഡൊമിനിക്, നടയത്ത് കുടുംബാംഗം, വള്ളിച്ചിറ പാലാ. മക്കൾ: മക്കൾ : ഡോ. ലവിന മനോജ് (അസി. പ്രൊഫസ്സർ, സെന്റ് തോമസ് ബി.എഡ് കോളേജ്, പാലാ), ഡൊമിനിക് സാവിയോ (ഡെപ്യൂട്ടി ജനറൽ മാനേജർ, മംഗളം ഡെയിലി). മരുമക്കൾ: മരുമക്കൾ : മനോജ് അഗസ്റ്റിൻ ചെറിയാൻ (സീനിയർ സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം) കടിയൻകുറ്റിയിൽ കടപ്ലാമറ്റം, നിമി സാവിയോ (ചീഫ് മാനേജർ, യൂണിയൻ ബാങ്ക് എറണാകുളം) ചെറുപറമ്പിൽ, പടിഞ്ഞാറേകോടിക്കുളം

സി പി ഐ എം.ഏരിയ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം തടഞ്ഞ ജില്ലാ കളക്ടറുടെ നടപടി, നിയമപരമായും, രാഷ്ട്രീയപരമായും. നേരിടുമെന്ന്, സിപിഐ എം ജില്ലാ സെക്രട്ടറി,

0

ഇടുക്കി: ശാന്തൻപാറയിലെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം തടഞ്ഞ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഭൂമി കയ്യേറിയല്ല കെട്ടിടം നിർമ്മിക്കുന്നത്. നിയമവിരുദ്ധമായി ഒരു പ്രവർത്തനവും നടത്തുന്ന പാർട്ടി അല്ല തങ്ങളുടേതെന്നും നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്നും സി വി വർഗീസ് പറഞ്ഞു. മാത്യു കുഴല്‍നാടന്റെ കയ്യേറ്റത്തെ ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദമാണ് ഇപ്പോഴത്തേത്. റോഡ് വികസനത്തിനുവേണ്ടി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് എൻഒസിക്ക് അപേക്ഷ നല്‍കിയതെന്നും കളക്ടർ എൻഒസി നിഷേധിച്ചതില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സി വി വർഗീസ് പറഞ്ഞു. സിപിഐഎം ഭൂമി കയ്യേറി എന്നത് രാഷ്ട്രീയമായ ആക്രമണമാണെന്നും സി വി വർഗീസ് ആരോപിച്ചു. രാഷ്ട്രീയ ആക്രമണത്തിനെതിരെ വസ്തുതകള്‍ നിരത്തി കൊണ്ട് ജനങ്ങളോട് സംസാരിക്കും. സിപിഐഎം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിർമ്മാണങ്ങള്‍ ഇപ്പോള്‍ നിയമവിരുദ്ധമാണ്. ഭൂനിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സി വി വർഗീസ് പറഞ്ഞു. ശാന്തൻപാറയിലെ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിൻ്റെ എൻഒസിക്കായി സമർപ്പിച്ച അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചിരുന്നു. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയിരിക്കുന്ന ഭൂമിയില്‍ ഗാർഹികേതര ആവശ്യത്തിനായി കെട്ടിടം പണിയാൻ അനുമതി നല്‍കാനാകില്ലെന്ന് കാണിച്ചാണ് എൻഒസി നിരസിച്ചത്. ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമ്മാണം കേരള പഞ്ചായത്ത് ബില്‍ഡിങ് റൂളിന്റെയും 1957-ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും ഉത്തരവിലുണ്ട്. അനധികൃതമായി കൈവശംവെച്ചിരിക്കുന്ന 48 ചതുരശ്രമീറ്റർ പുറമ്ബോക്ക് റോഡ് ഏറ്റെടുക്കാനും കളക്ടർ നിർദേശം നല്‍കി. സി വി വർഗീസിന്റെ പേരില്‍ ശാന്തൻപാറയിലുള്ള എട്ടുസെന്റ്‌ സ്ഥലത്താണ് ഓഫീസ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണ നിരോധനമുള്ള സ്ഥലത്ത് എൻഒസി വാങ്ങാതെ പണി തുടങ്ങിയതിനെത്തുടർന്ന് റവന്യൂവകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് അവഗണിച്ചും പണിതുടർന്നതോടെ പണികള്‍ നിർത്തിവയ്ക്കാൻ ഓഗസ്റ്റ് മാസത്തില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈറേഞ്ച് തോട്ടംതൊഴിലാളി യൂണിയനുവേണ്ടി സിപിഐഎം നേതാവ് വി എൻ മോഹനൻ കേസില്‍ കക്ഷിചേർന്നതോടെ കെട്ടിടം നിർമ്മിക്കാൻ എൻഒസിക്ക് അപേക്ഷ സമർപ്പിക്കാനും പരിശോധനകള്‍ നടത്തി തീരുമാനം എടുക്കാനും നിർദേശം ലഭിച്ചു. രേഖകള്‍ തൃപ്തികരമാണെങ്കില്‍ മുൻകൂർ അനുമതിയില്ലാതെ പണികള്‍ നടത്തിയത് പരിഗണിക്കാതെ എൻഒസി നല്‍കാനും നിർദേശമുണ്ടായിരുന്നു. തുടർന്ന് സർവേ വിഭാഗം സ്ഥലം അളന്നപ്പോള്‍ കെട്ടിടം നില്‍ക്കുന്നതില്‍ 12 ചതുരശ്രമീറ്റർ പട്ടയമില്ലാത്ത ഭൂമിയാണെന്നും 48 ചതുരശ്രമീറ്റർ റോഡുപുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നതായും കണ്ടെത്തുകയായിരുന്നു.

വിദേശജോലി വാഗ്ദാനം നൽകി,ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.

0

.കുമളി.വിദേശ ജോലി വാഗ്ദാനം നൽകി റിസോർട്ട് ജീവനക്കാരിൽ നിന്നും നാലരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കുമളി പോലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. പൂനെ സ്വദേശി ഹെൻസൺ ഡിസൂസയാണ് പിടിയിലായത്.കുമളി സ്പ്രിംഗ് വാലിയിലെ സ്വകാര്യ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന ജ്യോതിലക്ഷ്മിയിൽ നിന്നുമാണ് പ്രതി ഒരു വർഷം മുൻപ് നാലരലക്ഷം രൂപ തട്ടിയെടുത്തത്. യുകെയിലുള്ള സുഹൃത്തിന്റെ സ്ഥാപനത്തിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്നും പണം തട്ടിയെടുത്തത്. കുമളി സ്പ്രിങ് വാലിയിലെ സ്വകാര്യ റിസോർട്ടിൽ ഭാര്യയുമൊത്ത് താമസിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഹെൻസൺ ജ്യോതിലക്ഷ്മിയെ പരിചയപ്പെട്ടത്. ഇത്തരത്തിൽ സംസ്ഥാനത്തെ പല ഭാഗത്തും താമസിച്ച് ഇയാൾ പണം തട്ടിയതായി സംശയം ഉണ്ടെന്നും പോലീസ് അറിയിച്ചു. കുമളി എസ് ഐ ബിജു പി മാണി മറ്റ് ഉദ്യോഗസ്ഥരായ സുബൈർ, ശ്രീനാഥ് സാദിഖ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത് . പീരുമേട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

യുവാവിനെ വീട്ടുമുറ്റത്ത് കുത്തേറ്റ്,മരിച്ച നിലയിൽ കണ്ടെത്തി,

0

നെടുങ്കണ്ടം, കാരിത്തോട്ടിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. പിതാവ് ഔസേപ്പച്ചനാണ് പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്നത് ആദ്യം കണ്ടത്.മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു.

മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി,റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കും:എസ് ഡി പി ഐ

0

മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി,റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കും:എസ് ഡി പി ഐ

കാഞ്ഞിരപ്പള്ളി:മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടപ്പിക്കുമെന്ന് എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ് അറിയിച്ചു.

വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നടക്കുന്ന സംഗമത്തിൽ എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ റൈഹാനത്ത്‌ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.ജില്ലാ മണ്ഡലം നേതാക്കൾ സംസാരിക്കും.

അൻസൽ പായിപ്പാട്
9847991184
ജില്ലാ മീഡിയ കോർഡിനേറ്റർ