fbpx
22 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

സി പി ഐ എം.ഏരിയ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം തടഞ്ഞ ജില്ലാ കളക്ടറുടെ നടപടി, നിയമപരമായും, രാഷ്ട്രീയപരമായും. നേരിടുമെന്ന്, സിപിഐ എം ജില്ലാ സെക്രട്ടറി,

ഇടുക്കി: ശാന്തൻപാറയിലെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം തടഞ്ഞ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഭൂമി കയ്യേറിയല്ല കെട്ടിടം നിർമ്മിക്കുന്നത്. നിയമവിരുദ്ധമായി ഒരു പ്രവർത്തനവും നടത്തുന്ന പാർട്ടി അല്ല തങ്ങളുടേതെന്നും നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്നും സി വി വർഗീസ് പറഞ്ഞു. മാത്യു കുഴല്‍നാടന്റെ കയ്യേറ്റത്തെ ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദമാണ് ഇപ്പോഴത്തേത്. റോഡ് വികസനത്തിനുവേണ്ടി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് എൻഒസിക്ക് അപേക്ഷ നല്‍കിയതെന്നും കളക്ടർ എൻഒസി നിഷേധിച്ചതില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സി വി വർഗീസ് പറഞ്ഞു. സിപിഐഎം ഭൂമി കയ്യേറി എന്നത് രാഷ്ട്രീയമായ ആക്രമണമാണെന്നും സി വി വർഗീസ് ആരോപിച്ചു. രാഷ്ട്രീയ ആക്രമണത്തിനെതിരെ വസ്തുതകള്‍ നിരത്തി കൊണ്ട് ജനങ്ങളോട് സംസാരിക്കും. സിപിഐഎം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിർമ്മാണങ്ങള്‍ ഇപ്പോള്‍ നിയമവിരുദ്ധമാണ്. ഭൂനിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സി വി വർഗീസ് പറഞ്ഞു. ശാന്തൻപാറയിലെ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിൻ്റെ എൻഒസിക്കായി സമർപ്പിച്ച അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചിരുന്നു. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയിരിക്കുന്ന ഭൂമിയില്‍ ഗാർഹികേതര ആവശ്യത്തിനായി കെട്ടിടം പണിയാൻ അനുമതി നല്‍കാനാകില്ലെന്ന് കാണിച്ചാണ് എൻഒസി നിരസിച്ചത്. ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമ്മാണം കേരള പഞ്ചായത്ത് ബില്‍ഡിങ് റൂളിന്റെയും 1957-ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും ഉത്തരവിലുണ്ട്. അനധികൃതമായി കൈവശംവെച്ചിരിക്കുന്ന 48 ചതുരശ്രമീറ്റർ പുറമ്ബോക്ക് റോഡ് ഏറ്റെടുക്കാനും കളക്ടർ നിർദേശം നല്‍കി. സി വി വർഗീസിന്റെ പേരില്‍ ശാന്തൻപാറയിലുള്ള എട്ടുസെന്റ്‌ സ്ഥലത്താണ് ഓഫീസ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണ നിരോധനമുള്ള സ്ഥലത്ത് എൻഒസി വാങ്ങാതെ പണി തുടങ്ങിയതിനെത്തുടർന്ന് റവന്യൂവകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് അവഗണിച്ചും പണിതുടർന്നതോടെ പണികള്‍ നിർത്തിവയ്ക്കാൻ ഓഗസ്റ്റ് മാസത്തില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈറേഞ്ച് തോട്ടംതൊഴിലാളി യൂണിയനുവേണ്ടി സിപിഐഎം നേതാവ് വി എൻ മോഹനൻ കേസില്‍ കക്ഷിചേർന്നതോടെ കെട്ടിടം നിർമ്മിക്കാൻ എൻഒസിക്ക് അപേക്ഷ സമർപ്പിക്കാനും പരിശോധനകള്‍ നടത്തി തീരുമാനം എടുക്കാനും നിർദേശം ലഭിച്ചു. രേഖകള്‍ തൃപ്തികരമാണെങ്കില്‍ മുൻകൂർ അനുമതിയില്ലാതെ പണികള്‍ നടത്തിയത് പരിഗണിക്കാതെ എൻഒസി നല്‍കാനും നിർദേശമുണ്ടായിരുന്നു. തുടർന്ന് സർവേ വിഭാഗം സ്ഥലം അളന്നപ്പോള്‍ കെട്ടിടം നില്‍ക്കുന്നതില്‍ 12 ചതുരശ്രമീറ്റർ പട്ടയമില്ലാത്ത ഭൂമിയാണെന്നും 48 ചതുരശ്രമീറ്റർ റോഡുപുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നതായും കണ്ടെത്തുകയായിരുന്നു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles