.കട്ടപ്പന, ഹൈറേഞ്ചിൽ മോഷണം പെരുകുന്നു ധാന്യവിളകളുടെ വിളവെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം പെരുകുന്നു,,ഏല തോട്ടങ്ങളിൽ നിന്നും ശരമുൾപ്പെടെ ചെത്തിയും കുരുമുളക് മുതലായവ ഉണങ്ങാൻ ഇടുന്ന സ്ഥലത്ത് നിന്നുമാണ് മോഷ്ടാക്കൾ തക്കം പാർത്തിരുന്ന് അപകരിക്കുന്നത്, കട്ടപ്പനയിൽ ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ച കേസിൽ 2 പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന സദേശി സുനിൽ, തങ്കമണി സ്വദേശി ബിബിൻ എന്നിവരാണ് പിടിയിലായത്.
കട്ടപ്പന, കുന്തളംപാറ റോഡിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഉണങ്ങാനിട്ടിരുന്ന 20 കിലോ കുരുമുളകാണ് മോഷണം പോയത്.
ചൊവ്വാഴ്ച്ച ഉച്ചയോടെ കട്ടപ്പന കുരിശുപള്ളി കുന്തളംപാറ ആലപ്പാട്ട് സുനിൽ, തങ്കമണി പുത്തൻപുരയ്ക്കൽ ബിബിൻ എന്നിവരാണ് മോഷണം നടത്തിയത്.
മോഷ്ടിച്ച കുരുമുളക് ഓട്ടോറിക്ഷയിൽ കയറ്റി KSEB ജംഗ്ഷനിലുള്ള കടയിൽ വിൽക്കുകയായിരുന്നു.
മോഷണം പോയ വിവരം അറിഞ്ഞ ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകുകയും ചെയ്തു
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കട്ടപ്പനയിൽ നിന്ന് പിടികൂടുകയായിരുന്നു.
പ്രതിയായ തങ്കമണി സ്വദേശി ബിബിനെ തങ്കമണി പോലീസ് കാപ്പ ചുമതിയതാണ്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Si .KV ജോസഫ്, CPO ഷിബു, SCPO സുമേഷ്,ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് കട്ടപ്പയിൽ നിന്ന് പ്രതികളെ പിടികൂടിയത്.