fbpx
21.9 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

മദ്യാലഹരിൽ വാഹനം തട്ടിയതിനേ ചൊല്ലിയുള്ള സംഘർഷം, ശാന്തമാക്കാൻ എത്തിയ പോലീസിനെ നേരെ ആക്രമണം, രണ്ടുപേർ പിടിയിൽ.

0



ഇടുക്കി /ചെറുതോണി :തടിയമ്പാട് വാഹനം തട്ടിയതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. രംഗം ശാന്തമാക്കാൻ എത്തിയ പോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഇടുക്കി തടിയൻപാട് സ്വദേശി കുത്തനാപള്ളിയിൽ റെജു കുര്യൻ(47), ഇടുക്കി മുളകുവള്ളി സ്വദേശി തേക്കുംകുന്നേൽ രഞ്ജിത്ത് (25) എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. തടിയമ്പാട് വിദേശ മദ്യശാലയ്ക്ക് സമീപം പെരുമ്പാവൂർ സ്വദേശികളുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടി. ഇതേതുടർന്ന് വാഹന ഉടമകൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും നഷ്ടപരിഹാരം നൽകി പ്രശ്നം പറഞ്ഞു തീർക്കുകയും ചെയ്തു. തുടർന്ന് പെരുമ്പാവൂർ സ്വദേശികൾ മടങ്ങി. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ചിലർ സംഭവവുമായി ബന്ധപ്പെട്ട് അസഭ്യ വർഷം നടത്തുകയും മറ്റു ചിലർ ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന രണ്ടു പോലീസുകാർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും സംഘർഷം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കി സി ഐ. എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം ശാന്തമാക്കിയത്.

സംഘർഷത്തിൽ ഉൾപ്പെട്ട റിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രഞ്ജിത്ത് പോലീസിനെ തടയുകയും മർദ്ധിക്കുകയുമായിരുന്നു. ഇതേതുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇടുക്കി സി ഐ വ്യക്തമാക്കി. കണ്ടാലറിയാവുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേരള ടൈംസ് ന്യൂസ് ബ്യൂറോ ഇടുക്കി കട്ടപ്പന.

ക്ഷേമപെൻഷൻ,2000 രൂപയെങ്കിലും,ആക്കണം സംസ്ഥാന. ബജറ്റിനെതിരെ, വിമർശനവുമായി മറിയക്കുട്ടിയമ്മ, രംഗത്ത്.

0

. ഇടുക്കി /.അടിമാലി: സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി അടിമാലിയിലെ മറിയക്കുട്ടിയമ്മ. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവില്‍ ഭിക്ഷ യാചിച്ച്‌ മറിയക്കുട്ടിയമമ,പ്രതിഷേധിച്ചിരുന്നു.ക്ഷേമ പെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടിയമമ ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടിയമ്മ, വിമർശിച്ചു.സംസ്ഥാനത്ത് നിലവില്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൊടുത്തു തീര്‍ക്കും.അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവില്‍ കുടിശിക.പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക നോക്കി പകരം സംവിധാനം കൊണ്ടുവരും.ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക ഏപ്രിലില്‍ നല്‍കും. ക്ഷേമപെൻഷൻ ഇത്തവണയും കൂട്ടിയില്ല. 2013 ല്‍ യുഡിഎഫ് സർക്കാറാണ് സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്.പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തില്‍ നിന്നും ഇതുവരെ ഇടത് സർക്കാർ ഒളിച്ചോടി. പഠനത്തിനായി വെച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത് വരെ സുപ്രീം കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ നവംബറില്‍ മാത്രം.ആ റിപ്പോർട്ട് പഠിക്കാൻ വീണ്ടും സമിതിയെ വെച്ചു പോകുന്നതിനിടെയാണ് ജീവനക്കാരുടെ കടുത്ത എതിർപ്പ് മറികടക്കാൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മനംമാറ്റം.അപ്പോഴും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ആകില്ല തിരിച്ചുവരുന്നത്. പങ്കാളിത്ത പെൻഷൻ മാറ്റത്തിനൊപ്പം ജീവനക്കാർക്കുള്ള മറ്റൊരാശ്വാസ പ്രഖ്യാപനമാണ് ഒരു ഗഡു ഡിഎ കുടിശ്ശിക വിതരണം. ആറുമാസത്തെ ക്ഷാമബത്ത കുടിശ്ശികയില്‍ ഒരു ഗഡുവാണ് ഏപ്രിലിലെ ശമ്ബളത്തിനൊപ്പം നല്‍കുക.ക്ഷേമപെൻഷൻ കൂട്ടി 2500 ആക്കുമെന്ന് വാഗ്ദാനത്തില്‍ നിന്നും സർക്കാർ പിൻവാങ്ങുന്നു. ആറുമാസത്തെ കുടിശ്ശികയാണ് ക്ഷേമപെൻഷനില്‍.രണ്ട് മാസ കുടിശ്ശികയെങ്കിലും നല്‍കുമെന്ന സൂചനയുണ്ടായെങ്കിലും അതും നടന്നില്ല. ഒരു മാസം പെൻഷൻ നല്‍കാൻ 900 കോടിയാണ് വേണ്ടത്.

കേരള ടൈംസ് ന്യൂസ് ബ്യൂറോ ഇടുക്കി.

നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

0

വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആത്മീയതയുടെ മറവിൽ, ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത പാസ്റ്റർ, അറസ്റ്റിൽ,

0

. ഇടുക്കി./.ആത്മീയതയുടെ മറവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത പാസ്റ്ററെയാണ് ഇടുക്കി വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്
ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ പോലീസിൽ ഈ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് വനിത സിഐ സുമതി പറഞ്ഞു.
കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയ കച്ചവടത്തിന് മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവിൽ പരാതികൾ ഉയരുന്നത്.ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, സി.വൈഎസ്പി എന്നിവരുടെ നിർദ്ദേശപ്രകാരമാണ്
ഇടുക്കി വനിതാ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

ന്യൂസ് ബ്യൂറോ
ഇടുക്കി. കട്ടപ്പന.

കാറും,രണ്ട് ഇരുചക്ര വാഹനങ്ങളും, തമ്മിൽ കൂട്ടിയിടിച്ചു.ഒരാൾ മരിച്ചു.

0

യുവാവിന് ദാരുണാന്ത്യം: – കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം; ഒരാൾ മരിച്ചു; ഏതാനും പേർക്ക് പരിക്ക്.

കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് കുട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും കാനയിൽ വീണു. ദേശീയപാതയിൽ നവീകരണ ജോലിയുടെ ഭാഗമായി നിർമ്മിക്കുന്ന കാനയിലേക്കാണ് വാഹനങ്ങൾ പതിച്ചത്. ഇരുചക്രവാഹനയാത്രക്കാരനായ മുളവൂർ സ്വദേശി ബേസിൽ ജോയി ആണ് മരിച്ചത്.

ദേശീയപാതാ നവീകരണവുമായി ബന്ധധപ്പെട്ട് കാനനിർമാണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.സ്കൂട്ടർ യാത്രക്കാരിക്കു അതീവ ഗുരുതരപരിക്കുകളോടെ രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മാങ്കുളം, സംഘർഷം.: ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. പ്രവീൺ ജോസിനെ അറസ്റ്റ് ചെയ്തു,

0

*




മാങ്കുളം/ ഇടുക്കി :മാങ്കുളത്ത് സംഘർഷത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ദിച്ചെന്ന കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ദേവികുളം ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ജോസിനെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം ജാമ്യമില്ല വകുപ്പു ചുമത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധത്തിന്
തയ്യാറെടുക്കുകയാണ് ജനകീയ
സമരസമിതി. പ്രവീണിനെതിരെ
ചുമത്തിയത് കള്ളക്കേസെന്നും നാട്ടുകാർ പറഞ്ഞു.

മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻ കുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള പവലിയന്റെ അവകാശവാദം ഉന്നയിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. ഇതെ തുടർന്നുള്ള സംഘർഷത്തിൽ മൂന്നാർ പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെയും കേസെടുത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ധിച്ചെന്ന കേസിൽ മുമ്പ് ഒരാളെ അറസ്റ്റ്
ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്ബന്‍ ചരിഞ്ഞു..

0

മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞു….

വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തണ്ണീര്‍ക്കൊമ്ബന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല.

മയക്കുവെടിവെച്ച്‌ പിടികൂടിയ ശേഷം ബന്ദിപ്പുര്‍ വനമേഖലയിലേക്ക് മാറ്റിയത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്ബന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റി. രാത്രി വൈകിയാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്.

വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വെക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു……

ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീര്‍ക്കൊമ്ബ് സമീപം എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല…

കട്ടപ്പന,നഗരസഭ, ചെയർപേഴ്സൺ, തെരഞ്ഞെടുപ്പ് നാളെ,ബീന ടോമിക്ക് സാധ്യത.

0

കട്ടപ്പന നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ
കോൺഗ്രസിലെ ബീനാ റ്റോമി പുതിയ ചെയർപേഴ്സൺ ആയേക്കും

കട്ടപ്പന നഗരസഭയിൽ 34 അംഗ കൗൺസിലിൽ UDF 22, ഒരു സ്വതന്ത്ര ഉൾപ്പെടെ 23 കൗൺസിലർമാർ UDF ന് ഒപ്പമുള്ളപ്പോൾ, LDF – 9, BJP 2 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.

UDF ധാരണപ്രകാരം 5 വർഷത്തിൽ ആദ്യ 3 വർഷം കോൺഗ്രസ് ഐക്കും അവസാന 2 വർഷം എ ഗ്രൂപ്പിനുമാണ് ചെയർപേഴ്സൺ സ്ഥാനം നൽകാൻ തീരുമാനിച്ചിരുന്നത്.

തീരുമാനപ്രകാരം ആദ്യ ഒന്നര വർഷം ബീനാ ജോബിയും പിന്നീടുള്ള ഒന്നര വർഷം ഷൈനി സണ്ണി ചെറിയാനും ചെയർപേഴ്സൺ ആയി.
കാലവാധിപൂർത്തിയതോടെ ഷൈനി സണ്ണി ചെറിയാൻ 19 ന് രാജിവച്ചിരുന്നു.


ഇനിയുള്ള 2 വർഷം എ ഗ്രൂപ്പിനാണ് ചെയർ പേഴ്സൺ സ്ഥാനം ലഭിക്കുക.
നാളെ 11 മണിക്ക് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കും.

34 അംഗ കൗൺസിലിൽ 23 അംഗങ്ങൾ UDF ന് ഒപ്പം ഉള്ളതിനാൽ കോൺഗ്രസ് എ ഗ്രൂപ്പിലെ ബീനാ റ്റോമി ചെയർപേഴ്സനാകും.

വണ്ടിപ്പെരിയാർ കേസ് ഗുരുതര വീഴ്ചയെന്ന്,: അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത്, സർക്കാർ മുഖം രക്ഷിക്കുന്നു,എന്ന് ആരോപണം.

0

. കട്ടപ്പന /വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.‍ഡി സുനിൽകുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സുനിൽകുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നു പ്രതി കുറ്റവിമുക്തനായ സംഭവത്തിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായി സണ്ണി ജോസഫ് പറ‍ഞ്ഞു. ‘‘തെളിവുകൾ നശിപ്പിക്കപ്പെട്ടു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. കോടതി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതി സിപിഎമ്മുകാരനാണ്. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കായി നിലകൊണ്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. കേസ് പുനരന്വേഷിക്കണം’’– സണ്ണി ജോസഫ് ആവശ്യപ്പെട്ടു.പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചത്. 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.

ആലപ്പുഴ കൊലപാതകങ്ങള്‍:
ഇരട്ട നീതിക്ക് പിന്നില്‍ സര്‍ക്കാര്‍ – സംഘപരിവാര്‍ ബാന്ധവം- മുവാറ്റുപുഴ അഷ്റഫ് മൗലവി

0



കൊച്ചി: തൊട്ടടുത്ത ദിവസങ്ങളിലായി ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ ഇരട്ട നീതി നടപ്പാക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരും സംഘപരിവാരവും തമ്മിലുള്ള ബാന്ധവമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപഴ അഷ്റഫ് മൗലവി. ആദ്യം നടന്ന കൊലപാതകത്തില്‍ പ്രതിപ്പട്ടിക പോലും പൂര്‍ണമായിട്ടില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തി നടപ്പാക്കിയ കൃത്യത്തില്‍ പ്രതികളെല്ലാവരും വളരെ വേഗം ജാമ്യം നേടി സൈ്വര്യവിഹാരം നടത്തുന്നു. പ്രതികളില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാള്‍. എന്നിട്ടും പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതുപോലും വളരെ വൈകി. കേസ് നടപടികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം രണ്ടാമത് നടന്ന കൊലപാതകത്തില്‍ കുറ്റാരോപിതരായ മുഴുവനാളുകളും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍. അവസാനം വാദം പൂര്‍ത്തിയായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട 15 പേര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട, വധശിക്ഷ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ച് ക്ഷണനേരം കൊണ്ട് വിധി പറയുകയായിരുന്നു. വധശിക്ഷ സംബന്ധിച്ച സുപ്രിം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. വംശീയ താല്‍പ്പര്യത്തോടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പൗരാവകാശം പോലും നല്‍കരുതെന്ന അജണ്ടയില്‍ നീതി നിഷേധിക്കുന്ന സംഘപരിവാരമാണ് കേന്ദ്രഭരണം കൈയാളുന്നത്. അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. എന്നാല്‍ മതനിരപേക്ഷത അവകാശപ്പെടുന്ന കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും സംഘപരിവാര്‍ താല്‍പ്പര്യം അക്ഷരംപ്രതി നടപ്പിലാക്കുന്നു എന്നതാണ് ഏറെ അപകടകരം. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് നടക്കുന്ന വിവേചനത്തിന്റെയും പക്ഷപാതിത്വത്തിന്റെയും തുടര്‍ച്ചയാണ് ആലപ്പുഴയിലും നടക്കുന്നത്. നാട്ടില്‍ ഒരു തരത്തിലുള്ള അക്രമവും കൊലപാതകവും നടക്കാന്‍ പാടില്ല. അതേസമയം മതവും ജാതിയും രാഷ്ട്രീയവും നോക്കി കുറ്റവും ശിക്ഷയും നീതിയും നടപ്പാക്കുന്ന വിവേചനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആലപ്പുഴയിലെ ഇരട്ട നീതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.