. ഇടുക്കി./.ആത്മീയതയുടെ മറവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത പാസ്റ്ററെയാണ് ഇടുക്കി വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്
ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ പോലീസിൽ ഈ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് വനിത സിഐ സുമതി പറഞ്ഞു.
കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയ കച്ചവടത്തിന് മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവിൽ പരാതികൾ ഉയരുന്നത്.ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, സി.വൈഎസ്പി എന്നിവരുടെ നിർദ്ദേശപ്രകാരമാണ്
ഇടുക്കി വനിതാ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
ന്യൂസ് ബ്യൂറോ
ഇടുക്കി. കട്ടപ്പന.