fbpx
17.8 C
New York
Tuesday, September 24, 2024

Buy now

spot_imgspot_img

മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ

0



കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങൾ വിദ്യാർത്ഥികൾ പരിചയപെടുത്തി.പുതയിടൽ,വിള ഭ്രമണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചാൽ കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. പുതയിടൽ മണ്ണിലെ ജലാംശത്തെ ആവിയായി പോകാതെ മണ്ണിൽ തന്നെ സംരക്ഷിക്കുന്നു.വേനൽകാലത്ത് ഈർപ്പം നിലനിൽക്കുന്ന മണ്ണ് ആണേൽ കൃഷിക്ക് അത് വളരെ അധികം അനുയോജ്യമാകും. വരമ്പുകളും, ചാലുകളും നിർമ്മിക്കുന്നത് വഴിയും മണ്ണിലെ ജലാംശത്തെ നമുക്ക് സംരക്ഷിക്കാൻ ആകും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തു. കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

0

കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐക്ക് കൈമാ


കാഞ്ഞിരപ്പളളി:  കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ  മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ നിർവ്വഹിച്ചു.  സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗത്തിന്റെ സഹകരണത്തോടെ 84 ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്, ചാവറ ഭവന പദ്ധതി വഴി നനിർമ്മാണം പൂർത്തീകരിച്ച മൂന്നാമത്തെ വീടും ഈ സാമ്പത്തിക വർഷത്തെ രണ്ടാമത്തെ വീടുമാണ്. കോട്ടയം ജില്ലയിലെ തന്നെ പാറത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു വീടുകൾ സ്ഥിതി ചെയ്യുന്നത്. മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് നൽകുന്ന മൂന്നാമത്തെ വീടിന്  2023 നവംബർ 23 ന്  വി. ചാവറ പിതാവിന്റെ വിശുദ്ധ പദവി പ്രഖ്യാപന വാർഷിക ദിനത്തിൽ തറക്കല്ലിട്ട്, സി.എം.ഐ സഭ സ്ഥാപകനായ  വി. ചാവറയച്ചന്റെ 219 ആം ജന്മവാർഷിക ദിനത്തിൽ തന്നെ മുഴുവൻ പണിയും പൂർത്തീകരിച്ചു കൈമാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഏറെയുണ്ടെന്നും, മേരീക്വീൻസ് കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അഭിപ്രായപ്പെട്ടു. നെടുംകുന്നത്ത് നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ  തുടങ്ങിയവർ പങ്കെടുത്തു

അറിയിപ്പ്

0

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുക. കുടയോ, തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

0

പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുക. കുടയോ, തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും, പച്ചക്കറികളും ധാരാളമായി കഴിക്കുക. സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ

0

മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങൾ വിദ്യാർത്ഥികൾ പരിചയപെടുത്തി.പുതയിടൽ,വിള ഭ്രമണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചാൽ കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. പുതയിടൽ മണ്ണിലെ ജലാംശത്തെ ആവിയായി പോകാതെ മണ്ണിൽ തന്നെ സംരക്ഷിക്കുന്നു.വേനൽകാലത്ത് ഈർപ്പം നിലനിൽക്കുന്ന മണ്ണ് ആണേൽ കൃഷിക്ക് അത് വളരെ അധികം അനുയോജ്യമാകും. വരമ്പുകളും, ചാലുകളും നിർമ്മിക്കുന്നത് വഴിയും മണ്ണിലെ ജലാംശത്തെ നമുക്ക് സംരക്ഷിക്കാൻ ആകും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തു. കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

എസ് എസ് എൽസി പരീക്ഷ മാർച്ച്‌ 4 മുതൽ. മോഡൽ പരീക്ഷ 19 നും ആരംഭിക്കും.

0

എസ് എസ് എൽസി പരീക്ഷ മാർച്ച്‌ 4 മുതൽ. മോഡൽ പരീക്ഷ 19 നും ആരംഭിക്കും.

തിരുവനന്തപുരം: എസ്എസ്. എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും.
പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മോഡൽ പരീക്ഷ 19 മുതൽ ആരംഭിക്കും തുടങ്ങും.
ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക. ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് അഞ്ച് മുതൽ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക. 

വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്റെറിന്റെ
പതിനലാമത്
ഭരതൻ സ്മാരക
സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ്
അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു

0

വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്റെറിന്റെ
പതിനലാമത്
ഭരതൻ സ്മാരക
സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ്
അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു

കാഞ്ഞിരപ്പള്ളി:വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവും
സിനിമാ പ്രവർത്തകനും   കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സാക്ഷി SAKSHI (Social Arts and Knoledge Society for Human lntegration) എന്ന സംഘടനയുടെ   മുന്നണി പോരാളിയും  കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നു മുക്കാലി  സ്വദേശിയുമായ ശ്രീ അനസ്ബിയെകേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു ,കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടലിൽ നടന്ന ആദരിക്കൽ ചടങ്ങിൽ യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ അദ്ധ്യക്ഷനായി ജില്ലാജനറൽ സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി സ്വാഗതം ആശംസിച്ചു ,കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം യോഗത്തിൻ്റ ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന ജോ: സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി ,പാർട്ടി ഇടുക്കി ജില്ലാ പ്രസിഡൻ്റ് രതീഷ് അത്തിക്കുഴി ,കെറ്റിയുസി (ബി) ജില്ലാ പ്രസിഡൻ്റ് മനോജ് മാഞ്ചേരി ,പാർട്ടി ജില്ലാ ട്രഷറർ ജിജോ മൂഴയിൽ ,നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ എച്ച് അബ്ദുൾ അസീസ് (കാഞ്ഞിരപ്പള്ളി) ,പ്രശാന്ത് നന്ദകുമാർ (പാലാ)വാഴൂർ മണ്ഡലം പ്രസിഡൻ്റ് ബിനോയി വാഴൂർ ,യൂത്ത്ഫ്രണ്ട് (ബി)ജില്ലാ ജനറൽ സെക്രട്ടറി നെസീം പറമ്പിൽ ,ജില്ലാ ട്രഷറർ ജിതിൻ മോഹനൻ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് ജിക്ക് ജോസഫ്, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ്കനി ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബോണി ജോർജ്  ,ട്രഷറർ ഹമീദ് പറക്കവെട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

കഞ്ചാവ് വില്പന സ്കൂൾ, ബസ് ഡ്രൈവർ പിടിയിൽ.

0

കട്ടപ്പന/. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിലിയും ഒഴിവു ദിവസങ്ങളിൽ കഞ്ചാവ് മാറ്റു ലഹരിപദാർത്ഥങ്ങളും വിൽക്കുന്നതയിയും സ്കൂൾ കുട്ടികൾ ഉൾപ്പെടെ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോകുന്നു ഇത് മൂലം വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ എത്തുന്ന വർക്ക് പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ പോലീസ് കട്ടപ്പനയിൽ ഇന്ന് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്തു. കോഴിമല മുരിക്കാട്ട്കുടി വിളയാനിക്കൽ സുധീഷ് സോമനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് ഉച്ചയോടെ സുധീഷ് സോമൻ്റെ വീട്ടിൽ നടത്തിയ പരിശോധന യിൽ 1 കിലോയിലധികം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചെറിയ പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂഷിച്ചിരുന്നത്. കുറെ നാളുകളായി എസ് പി യുടെ ഡാൻസാഫ് ടീമിൻ്റെ നാരീക്ഷണത്തിലായിരുന്നു ഇയാൾ. ഡാൻസാഫ് ടീമും കട്ടപ്പന പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 2 കിലോ കഞ്ചാവ് വാങ്ങിയതിൽ 800 ഗ്രാം കഞ്ചാവ് വിൽപ്പന നടത്തിയെന്ന് സുധീഷ് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 8 മാസമായി യുവാക്കൾക്കു യുവതികൾക്കും കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു. ഇതേ തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം നിരീക്ഷണ ഏർപ്പെടുത്തുകയും പരിശോധ നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടികൾക്ക് കഞ്ചാവ് നൽകിയിരുന്നോയെന്ന അന്വേഷിച്ച് വരുകയാണ്. മറ്റ് ആളുകൾ കഞ്ചാവ് വിൽപ്പന നടത്തുന്നതിൽ ഉണ്ടോയെന്നും എവിടെ നിന്നും ലഭിക്കുന്നുവെന്നും പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം വീണ്ടും താളം തെറ്റി,കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങളായി,വാട്ടർ അതോറിറ്റി മൗനത്തിൽ,

0

, കട്ടപ്പന,കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം വീണ്ടും താളം തെറ്റി .
പ്രദേശത്ത് ഒരാഴ്ചയായി കുടിവെള്ളം വിതരണമില്ല.

തകരാറിലായ മോട്ടോർ നന്നാക്കി പ്രശ്നം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യാഗസ്ഥർ അനാസ്ഥ കാട്ടുന്നതായി ആരോപണം. കുടിവെള്ളം ലഭ്യമാക്കുവാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഗുണഭോക്താക്കൾ കാലി ബക്കറ്റുകളുമായി കട്ടപ്പന ഗാന്ധിസ്ക്വയറിലെത്തി സൂചനാ സമരം നടത്തിയത്.

കട്ടപ്പന നഗരസഭാപരിധിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കല്ലുകുന്ന്. എട്ട്, ഒന്‍പത് വാര്‍ഡുകളിലായി 320 ഗാര്‍ഹിക കണക്ഷനുകളും 17 പൊതുകണക്ഷനുകളുമാണ് ഉള്ളത്. മുൻപ് വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാത്തതിനെ തുടർന്ന് പല തവണ പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചിരുന്നു. ഇതേ തുടർന്ന് വാട്ടർ അതോറിറ്റിയും നഗരസഭയും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളും വിവാദമായിരുന്നു. എന്നാലതിനെല്ലാം പരിഹാരം ഉണ്ടായി പദ്ധതി നല്ല രീതിയിൽ നടന്നുവരുന്നതിനിടെയാണ് ഇപ്പോൾ ഒരാഴ്ചയായി പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നത്‌.
മാസങ്ങൾക്കു മുൻപ് ലക്ഷങ്ങൾ മുടക്കി പൈപ്പുകളെല്ലാം മാറി സ്ഥാപിച്ചിരുന്നതാണ്. എന്നാൽ മോട്ടോർ തകരാറിലായതാണ് ഇപ്പോൾ കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ മോട്ടോർ നന്നാക്കി കുടിവെള്ളം ലഭ്യമാക്കുവാൻ അധികൃതർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് കല്ലുകുന്ന് നിവാസികൾ കട്ടപ്പന ഗാന്ധി സ്ക്വയറിൽ സൂചന സമരം നടത്തി.

വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇത്തരത്തിൽ കുടിവെള്ളം ലഭിക്കാതായിട്ട് അധികൃതർ യാതൊരു ഇടപെടലും നടത്തുന്നില്ല എന്നാരോപിച്ചാണ് ഗുണഭോക്താക്കൾ കാലി ബക്കറ്റുകളുമായി ഗാന്ധി പ്രതിമയ്ക്കു മുൻപിലെത്തിയത്.
നഗരസഭാ കൗൺസിലർമാരായ ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടിൽ എന്നിവർ ജനകീയ സമരത്തിന് പിന്തുണയുമായി എത്തി


ഗുണഭോക്താക്കളിൽ നിന്നും വെള്ളത്തിൻ്റെ ബില്ല് പിരിക്കുന്നത് ജല അതോറിറ്റിയാണ്. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രദേശത്ത് പാവപ്പെട്ട ജനങ്ങൾക്ക് കുടിവെള്ളം വാഹനങ്ങളിലെത്തിക്കാൻ സാമ്പത്തിക സ്ഥിതിയില്ലെന്നും അധികൃതർ അടിയന്തിരമായി ഇടപെട്ട് കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നുമാണ് കല്ലുകുന്ന് നിവാസികളുടെ ആവശ്യം.

ന്യൂസ് ബ്യൂറോ കട്ടപ്പന.

ഒരു വീട്ടില്‍  ഒരു വാഴ പദ്ധതിയുടെ ബ്ലോക്ക് തല ഉല്‍ഘാടനം മണ്ണാറാക്കയം ഡിവിഷനില്‍

0

ഒരു വീട്ടില്‍  ഒരു വാഴ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്



കാഞ്ഞിരപ്പളളി :  2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകള്‍ വഴി 10 ലക്ഷം രൂപയുടെ നാടന്‍ നേന്ത്ര വാഴ വിത്തുകളും 5 ലക്ഷം രൂപയുടെ  ചേന , ചേമ്പ്,കാച്ചില്‍ ,ഇഞ്ചി,മഞ്ഞള്‍ എന്നിവയുടെ മേല്‍ത്തരം വിത്തുകളുടേയും വിതരണം ആരംഭിച്ചു.ڇഒരു വീട്ടില്‍  ഒരു വാഴ എന്ന പേരിലാണ് ടി പദ്ധതി അറിയപ്പടുന്നത് . ഏകദേശം 55000 വാഴവിത്തുകളും , 8000 കിലോഗ്രാം കിഴങ്ങ് വിളകളുടെയും വിത്തുകളാണ് വിതരണം നടത്തുന്നത്.ബ്ലോക്കിന്‍റെ പരിധിയില്‍ വരുന്ന എരുമേലി,മുണ്ടക്കയം,കോരുത്തോട്,കൂട്ടിക്കല്‍,പാറത്തോട്,മണിമല,കാഞ്ഞിരപ്പളളി എന്നീ പഞ്ചായത്തുകളിലായി 170-ല്‍ പരം  കുടുംബശ്രീ കര്‍ഷകഗ്രൂപ്പുകള്‍ വഴിയാണ് ഈ പദ്ധതി നടപ്പില്ലാക്കുന്നത്. 10 മാസം കഴിയുമ്പോള്‍ 3 ലക്ഷം കിലോഗ്രാം നേന്ത്രക്കുലയും , 25000 കിലോഗ്രാം  കിഴങ്ങ്  വിളകളുടെയും ഉല്‍പാദനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ഇവലഭ്യമാക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് കറവയന്ത്രത്തിന് 30000 രൂപയുടെ സൗജന്യവും, കാലീത്തിറ്റയ്ക്ക് 50% സബ്സിഡിയും, പാലിന് ലിറ്ററിന് 3 രൂപ സബ്സിഡിയും ബ്ലോക്കില്‍ നിന്ന് നല്‍കി വരുന്നു. കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് 2 ലക്ഷം രൂപയുടെ റിവോള്‍വിംഗ്  ഫണ്ടും ലഭ്യമാക്കുന്നുണ്ട്. കര്‍ഷക ക്ഷേമത്തിന് നൂനപദ്ധതികള്‍  അടുത്ത സാമ്പത്തിക വര്‍ഷവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഈ പദ്ധതിയുടെ ബ്ലോക്ക് തല ഉല്‍ഘാടനം മണ്ണാറാക്കയം ഡിവിഷനില്‍ വിഴിക്കത്തോട് പി.വൈ.എം.എ വായനശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിച്ചു.ക്ഷേമ കാര്യസ്റ്റാന്‍റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷക്കീല നസീര്‍  മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം  സിന്ദു സോമന്‍ , ക്യഷി അസി.ഷൈന്‍.ജെ.ഇടത്തൊട്ടി, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ കെ.എന്‍ സരസമ്മ, പി.വൈ.എം.എ വായനശാല സെക്രട്ടറി കെ.ബി.സാബു, വനിതവേദി പ്രസിഡന്‍റ് വല്‍സമ്മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.