fbpx
28.8 C
New York
Friday, July 26, 2024

Buy now

spot_imgspot_img

ഒരു വീട്ടില്‍  ഒരു വാഴ പദ്ധതിയുടെ ബ്ലോക്ക് തല ഉല്‍ഘാടനം മണ്ണാറാക്കയം ഡിവിഷനില്‍

ഒരു വീട്ടില്‍  ഒരു വാഴ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്



കാഞ്ഞിരപ്പളളി :  2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകള്‍ വഴി 10 ലക്ഷം രൂപയുടെ നാടന്‍ നേന്ത്ര വാഴ വിത്തുകളും 5 ലക്ഷം രൂപയുടെ  ചേന , ചേമ്പ്,കാച്ചില്‍ ,ഇഞ്ചി,മഞ്ഞള്‍ എന്നിവയുടെ മേല്‍ത്തരം വിത്തുകളുടേയും വിതരണം ആരംഭിച്ചു.ڇഒരു വീട്ടില്‍  ഒരു വാഴ എന്ന പേരിലാണ് ടി പദ്ധതി അറിയപ്പടുന്നത് . ഏകദേശം 55000 വാഴവിത്തുകളും , 8000 കിലോഗ്രാം കിഴങ്ങ് വിളകളുടെയും വിത്തുകളാണ് വിതരണം നടത്തുന്നത്.ബ്ലോക്കിന്‍റെ പരിധിയില്‍ വരുന്ന എരുമേലി,മുണ്ടക്കയം,കോരുത്തോട്,കൂട്ടിക്കല്‍,പാറത്തോട്,മണിമല,കാഞ്ഞിരപ്പളളി എന്നീ പഞ്ചായത്തുകളിലായി 170-ല്‍ പരം  കുടുംബശ്രീ കര്‍ഷകഗ്രൂപ്പുകള്‍ വഴിയാണ് ഈ പദ്ധതി നടപ്പില്ലാക്കുന്നത്. 10 മാസം കഴിയുമ്പോള്‍ 3 ലക്ഷം കിലോഗ്രാം നേന്ത്രക്കുലയും , 25000 കിലോഗ്രാം  കിഴങ്ങ്  വിളകളുടെയും ഉല്‍പാദനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ഇവലഭ്യമാക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് കറവയന്ത്രത്തിന് 30000 രൂപയുടെ സൗജന്യവും, കാലീത്തിറ്റയ്ക്ക് 50% സബ്സിഡിയും, പാലിന് ലിറ്ററിന് 3 രൂപ സബ്സിഡിയും ബ്ലോക്കില്‍ നിന്ന് നല്‍കി വരുന്നു. കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് 2 ലക്ഷം രൂപയുടെ റിവോള്‍വിംഗ്  ഫണ്ടും ലഭ്യമാക്കുന്നുണ്ട്. കര്‍ഷക ക്ഷേമത്തിന് നൂനപദ്ധതികള്‍  അടുത്ത സാമ്പത്തിക വര്‍ഷവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഈ പദ്ധതിയുടെ ബ്ലോക്ക് തല ഉല്‍ഘാടനം മണ്ണാറാക്കയം ഡിവിഷനില്‍ വിഴിക്കത്തോട് പി.വൈ.എം.എ വായനശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിച്ചു.ക്ഷേമ കാര്യസ്റ്റാന്‍റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷക്കീല നസീര്‍  മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം  സിന്ദു സോമന്‍ , ക്യഷി അസി.ഷൈന്‍.ജെ.ഇടത്തൊട്ടി, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ കെ.എന്‍ സരസമ്മ, പി.വൈ.എം.എ വായനശാല സെക്രട്ടറി കെ.ബി.സാബു, വനിതവേദി പ്രസിഡന്‍റ് വല്‍സമ്മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.







Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles