fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

കഞ്ചാവ് വില്പന സ്കൂൾ, ബസ് ഡ്രൈവർ പിടിയിൽ.

കട്ടപ്പന/. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിലിയും ഒഴിവു ദിവസങ്ങളിൽ കഞ്ചാവ് മാറ്റു ലഹരിപദാർത്ഥങ്ങളും വിൽക്കുന്നതയിയും സ്കൂൾ കുട്ടികൾ ഉൾപ്പെടെ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോകുന്നു ഇത് മൂലം വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ എത്തുന്ന വർക്ക് പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ പോലീസ് കട്ടപ്പനയിൽ ഇന്ന് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്തു. കോഴിമല മുരിക്കാട്ട്കുടി വിളയാനിക്കൽ സുധീഷ് സോമനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് ഉച്ചയോടെ സുധീഷ് സോമൻ്റെ വീട്ടിൽ നടത്തിയ പരിശോധന യിൽ 1 കിലോയിലധികം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചെറിയ പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂഷിച്ചിരുന്നത്. കുറെ നാളുകളായി എസ് പി യുടെ ഡാൻസാഫ് ടീമിൻ്റെ നാരീക്ഷണത്തിലായിരുന്നു ഇയാൾ. ഡാൻസാഫ് ടീമും കട്ടപ്പന പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 2 കിലോ കഞ്ചാവ് വാങ്ങിയതിൽ 800 ഗ്രാം കഞ്ചാവ് വിൽപ്പന നടത്തിയെന്ന് സുധീഷ് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 8 മാസമായി യുവാക്കൾക്കു യുവതികൾക്കും കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു. ഇതേ തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം നിരീക്ഷണ ഏർപ്പെടുത്തുകയും പരിശോധ നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടികൾക്ക് കഞ്ചാവ് നൽകിയിരുന്നോയെന്ന അന്വേഷിച്ച് വരുകയാണ്. മറ്റ് ആളുകൾ കഞ്ചാവ് വിൽപ്പന നടത്തുന്നതിൽ ഉണ്ടോയെന്നും എവിടെ നിന്നും ലഭിക്കുന്നുവെന്നും പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles