fbpx
18.7 C
New York
Tuesday, September 24, 2024

Buy now

spot_imgspot_img

ബാങ്കിലെ മുക്കുപണ്ടം തട്ടിപ്പ് കേസ്, ആശങ്കയിൽ നിരവധി കുടുംബങ്ങൾ,ബാങ്കിന്റെ വീഴ്ച എന്ന്, ആക്ഷേപം.

0

. ഇടുക്കി /.കട്ടപ്പന.സെൻട്രൽ ബാങ്കിൽ ഗോൾഡ് അപ്രൈസറായി ജോലി ചെയ്ത് വന്നിരുന്ന കട്ടപ്പന കെല്ലം പറമ്പിൽ അനിൽകുമാർ കെ.ജിയാണ് സുഹൃത്തുക്കളെയും പരിചയക്കാരെയും വഞ്ചിച്ച്ഏകദേശം, രണ്ടര കോടിയോളം രൂപായുടെ തട്ടിപ്പ് നടത്തിയത്.

സുഹൃത്തുക്കളുടെ പേരിൽ സ്വർണ്ണം പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിലേ ഗോൾഡ് അപ്രൈസറായ അനിൽകുമാർ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം പണയപ്പെടുത്തിയാണ് ഏകദേശം,രണ്ടര കോടിയോളം രൂപാ തട്ടിയത്.

ബങ്കിന്റെ ഓഡിറ്റിൽ പണയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് സ്വർണ്ണത്തിന് പകരം മുക്കുപണ്ടമാണ് എന്ന് കണ്ടുപിടിച്ചത്.
ഇതോടെ അനിൽകുമാർ മുങ്ങി.

എന്നാൽ വെട്ടിലായത് പണയം വച്ച 30 ളം പേരാണ്.
മാസങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടും മുന്നേ കണ്ടുപിടിക്കാത്തത് ബാങ്കിന്റ് വിഴ്ചയാണന്നും ആക്ഷേപമുണ്ട്.

തട്ടിപ്പ് നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തട്ടിപ്പ് നടത്തിയ അനിൽകുമാറിനെക്കുറിച്ച് യാതൊരു വിവരങ്ങളുംകണ്ടെത്താൻ പോലീസിനും കഴിഞ്ഞിട്ടില്ല.അനിൽകുമാറിനെ കണ്ടുകിട്ടിയാൽ മാത്രമേ ബാങ്കിലെ മറ്റ് ജീവനക്കാർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്ന് അറിയാൻ പറ്റുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.

കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ,

0

*കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ*

കട്ടപ്പന: കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ (29) അണക്കര ചക്കുപ്പള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.തമിഴ്നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇന്ന് 7 മണിയോടെ ചേറ്റുകുഴി ശങ്കരൻകാനം പെട്രോൾ ബങ്കിന് സമീപം വാഹനം തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.വണ്ടന്മേട് എസ്.ഐ എബി പി മാത്യു ഡാൻസാഫ് ടീം എന്നിരവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ജപ്തി ലേലം നടപടികൾ ഉപേക്ഷിക്കണം കട്ടപ്പനയിൽ നിൽപ്പ് സമരം നടത്തി.

0

ഇടുക്കി: കട്ടപ്പന/ ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി ലേല നടപടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നില്‍പ്പ് സമരം നടത്തി. ജപ്തി -ലേല വിരുദ്ധ സമിതിയുടെയും ഇന്‍ഡിപെന്‍ഡന്റ് ഭാരതീയ കിസാന്‍ സഭയുടെയും നേതൃത്വത്തിലായിരുന്നു സമരം. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത കണ്‍വീനര്‍ ജോര്‍ജ് കോയിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ജപ്തി നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സമിതിയുടെ തീരുമാനം. ജപ്തി വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് രാജു സേവ്യര്‍, രക്ഷാധികാരി എന്‍ വിനോദ് കുമാര്‍, അപ്പച്ചന്‍ ഇരുവേലില്‍, സി ബി ശശീന്ദ്രന്‍, പി എ ജോണി, എം എസ് ചിന്താമണി, വില്‍സന്‍ അത്തിക്കല്‍, ഷീബ ബിജു, എം ബി രാജശേഖരന്‍ തുടങ്ങിയവര്‍ നില്‍പ്പ് സമരത്തിന് നേതൃത്വം നല്‍കി.

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി…

0

തിരുവനന്തപുരം: അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്…

ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത് നടപടി.

കഴിഞ്ഞ ജൂലൈ 29 ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാർ ബൈക്കില്‍ ഇടിച്ചു മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് മോട്ടോർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

മൂന്നാറിൽ നിന്ന് എൽ,ഡി,എഫ് ഹർത്താൽ, കാട്ടാനയുടെ കുത്തകേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചതിൽ പ്രതിഷേധിച്ച്,

0

ഇടുക്കി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

മൂന്നാർ : മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഓട്ടോഡ്രൈവറായിരുന്ന കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്.

കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ എസക്കി രാജ (45), റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

#wildelephant #attack #dead #munnar
ഇഷ്ടമായെങ്കിൽ ഈ പോസ്റ്റ് എല്ലാവർക്കും ഷെയർ ചെയ്യുക ഉപകാരപ്പെടട്ടെ.
വാർത്തകൾ അറിയുവാനും. തൊഴിലവസരങ്ങൾ അറിയുവാനും.വിജ്ഞാനപ്രദമായ പോസ്റ്റുകൾ കാണുവാനും.മനോഹരമായ നമ്മുടെ ഇടുക്കിയുടെ പ്രകൃതിദൃശ്യങ്ങൾ
കാണുവാനും. നമ്മുടെ ഗ്രൂപ്പ് കട്ടപ്പനക്കാർ KL06.നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
നമ്മുടെ ഗ്രൂപ്പ് ലിങ്ക് എല്ലാവർക്കും ഷെയർ ചെയ്യാമോ
https://www.facebook.com/groups/511163323566058/?ref=share
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO
#medianews #news #keralanewsday #todaynewsupdates #idukkinews #newsdaily #newkerala #idukkidistrict #idukki #TodayWeather #todaysportsnews #todaysal
_________________________

കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു.

0

കട്ടപ്പന-വീട് കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നത് രണ്ടര പവൻ സ്വർണവും,പണവും.ഇരട്ടയാർ നത്തുകല്ലിലാണ് സംഭവം.
നത്തുകല്ല് പുരയിടത്തിൽ ബേബിച്ചൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഞായർ വൈകിട്ടാണ് സംഭവം.കുർബാന കഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.മുൻവാതിൽ കുത്തി തുറന്ന നിലയിലായിരുന്നു.
തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് സ്വർണ്ണ മോതിരങ്ങളും,രണ്ട് കമ്മലുകളും,ഒരു ലോക്കറ്റും ഉൾപ്പടെ രണ്ടരപവൻ സ്വർണവും, അയ്യായിരം രൂപയും നഷ്ടമായതായി അറിയുന്നത്.തുടർന്ന് കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പുറത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് വാതിൽ തകർത്തത് എന്നാണ് സൂചന.ശനിയാഴ്ച വെള്ളയാംകുടി കൊങ്ങിണിപടവിൽ ഉണങ്ങാൻ ഇട്ടിരുന്ന 150 കിലോ കുരുമുളക് മോഷണം പോയിരുന്നു.ഒരു മാസം മുൻപ് ഉപ്പു കണ്ടത്തിന് സമീപവും സ്വർണ്ണമാല അപഹരിക്കാൻ ശ്രമം നടന്നിരുന്നു.

അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ച്,കെ.എസ്.ഇബി.ഡാം സേഫ്റ്റി വിഭാഗം. പ്രതിഷേധവുമായി നാട്ടുകാർ,

0

. ഇടുക്കി / കട്ടപ്പന.ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം.ഞായറാഴ്ച്ച രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ച് പ്രവേശനം നിരോധിച്ചത്. എന്നാൽ ഗ്രാമപഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയാണ് നടപടി എന്ന് ആക്ഷേപം. എന്നാൽ. പഞ്ചായത്തിന്റെ അറിവോടെയാണ് നടപടി. മുൻപ് ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.ഇതേ തുടർന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നൽകി.ഇതിനു പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചത്.അഞ്ചുരുളി ടൂറിസം തകർക്കാനായി ചില ഉദ്യോഗസ്ഥൻമാരും, മെമ്പർമാരും ശ്രമിക്കുന്നതാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്ന് നാട്ടുകാരും, ജനപ്രതിനിധികളും ആരോപിച്ചു.പ്രവേശനം നിരോധിച്ചത് അറിയാതെ ഇന്ന് മാത്രം നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് അഞ്ചുരുളിയിൽ എത്തി നിരാശരായി മടങ്ങിയത്.ഇരട്ടയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുവാൻ നിർമ്മിച്ച ടണലാണ് അഞ്ചുരുളിയിലെ പ്രധാന ആകർഷണം.ഇത് കാണുന്നതിനാണ് കൂടുതൽ ആളുകളും വിവിധ ജില്ലകളിൽ നിന്ന് ഇങ്ങോട്ടെത്തുന്നത്.
ടണലിലേക്കുള്ള പ്രവേശന നിരോധനം നീക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതെ സമയം ഈ പ്രേദേശത്ത് അപകട സാധ്യതയുള്ളത്തിനാലാണ് ഗേറ്റ് സ്ഥാപിച്ചത് എന്നാണ് ഡാം സേഫ്റ്റി വിഭാഗത്തിന്റെ വിശദീകരണം.

വ്യാപാരിയുടെ കയ്യിൽ നിന്നും 8 ലക്ഷം രൂപയുമായി മുങ്ങിയ സംഘത്തിലെ കൂട്ടാളികൾ രണ്ടുപേർ പിടിയിൽ,ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നു,

0

കട്ടപ്പന/. വ്യാപാരിയുടെ കയ്യിൽ നിന്നും 8 ലക്ഷം രൂപയുമായി മുങ്ങിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി ഒന്നാം പ്രതി ഷെരീഫിനായുള്ള തിരച്ചിൽ തുടരുന്നു. സ്വർണ്ണം വാങ്ങി നൽകാമെന്നും പറഞ്ഞ് എറണാകുളം സ്വദേശിയെ കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തി അഡ്വാൻസ് തുകയായ 8 ലക്ഷം രൂപയുമായി ഷെരീഫും കൂട്ടാളികളും മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിയോടെ 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം അഡ്വാൻസ് ആയി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇടക്കൊച്ചി പള്ളുരുത്തി മാനുവേലിൽ വീട്ടിൽ ഹംസ മകൻ അബ്ദുൽ റഹീം എന്ന ആളുടെ കയ്യിൽ നിന്നാണ്.പണം തട്ടിയത്, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എരുമേലി ചേനപ്പാടി മാടപ്പാട്ട് പുതുപ്പറമ്പിൽ വീട്ടിൽ കാസിം മകൻ മുഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം തട്ടിയത്. സംഭവം നടന്ന ഉടൻ തന്നെ അന്വേഷണം ആരംഭിച്ച കട്ടപ്പന പോലീസ്, സംഘാംഗങ്ങളായ മുണ്ടക്കയം ചാച്ചിക്കവല ഭാഗത്ത് ആറ്റുപറമ്പിൽ വീട്ടിൽ അബ്ദുൽസലാം മകൻ ഷെഹിൻ -29, കാഞ്ഞിരപ്പള്ളി,

പാറക്കടവ് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ ഹനീഫ മകൻ സിനാജ് എന്ന് വിളിക്കുന്ന സിറാജ് 43, എന്നിവരെ സംഭവം നടന്ന മണിക്കൂറുകൾക്കകം പിടികൂടിയിട്ടുണ്ട്. പ്രതികൾ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പുകളിൽ പ്രതികളും, പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും ആണ്. പ്രതികളെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിക്കുന്നതിനും ശ്രമിച്ചു. കട്ടപ്പന പോലീസ് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,പൊൻകുന്നം പോലീസ് എന്നിവരുടെ സഹായത്തോടെ അതി സാഹസികമായാണ് പിടികൂടിയത്. പ്രതികൾ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപ് ഐ.പി.എസ്, കട്ടപ്പന ഡി.വൈ.എസ്.പി പി. വി ബേബി എന്നിവയുടെ മേൽനോട്ടത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ എൻ കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഫൈസൽ, പൊൻകുന്നം പോലീസ് ഇൻസ്പെക്ടർ ദിലീഷ്, എസ് സി പി ഓ മാരായ സുരേഷ് ബി ആന്റോ, ശ്രീജിത്ത് വി എം, സുമേഷ് എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റ് കുറ്റകൃത്യങ്ങൾ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മറ്റും ഊർജ്ജിതമായ അന്വേഷണം തുടരുന്നു.

ഒറ്റദിവസം കൊണ്ട് ആറ് കോടിക്ക് മേൽ:  കളക്ഷനിൽ കളറായി ” മഞ്ഞുമ്മൽ ബോയ്സ്” …

0

ഒറ്റദിവസം കൊണ്ട് ആറ് കോടിക്ക് മേൽ:  കളക്ഷനിൽ കളറായി ” മഞ്ഞുമ്മൽ ബോയ്സ്” …

ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിന് എത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന സുഷിൻ ശ്യാമിന്റെ വാക്കുകൾ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.  

ചിദംബരത്തിന്റെ ആദ്യ ചിത്രം ‘ജാൻ എ മൻ’ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ മെഗാഹിറ്റാകുമെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പ്രമേയം. 

ചിൻ സ്ട്രാപ് കൊണ്ട് ഊഞ്ഞാലടല്ലേ…
അപകട മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.

0

ചിൻ സ്ട്രാപ് കൊണ്ട് ഊഞ്ഞാലടല്ലേ…
അപകട മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം സുരക്ഷിതമായി എന്ന് കരുതാന്‍ പറ്റില്ല. ഹെല്‍മറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയില്‍ നിന്ന് ഊരി പോയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചതിന് ശേഷം ചിന്‍ സ്ട്രാപ്പ് ഉപയോഗിച്ച് തലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിന്‍ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഇടയ്ക്കിടെ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍ ഹെല്‍മറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.അപകട സമയത്ത് ഹെല്‍മറ്റ് ആദ്യം തെറിച്ച് പോകും. ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.’- മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.