fbpx

വ്യാപാരിയുടെ കയ്യിൽ നിന്നും 8 ലക്ഷം രൂപയുമായി മുങ്ങിയ സംഘത്തിലെ കൂട്ടാളികൾ രണ്ടുപേർ പിടിയിൽ,ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നു,

കട്ടപ്പന/. വ്യാപാരിയുടെ കയ്യിൽ നിന്നും 8 ലക്ഷം രൂപയുമായി മുങ്ങിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി ഒന്നാം പ്രതി ഷെരീഫിനായുള്ള തിരച്ചിൽ തുടരുന്നു. സ്വർണ്ണം വാങ്ങി നൽകാമെന്നും പറഞ്ഞ് എറണാകുളം സ്വദേശിയെ കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തി അഡ്വാൻസ് തുകയായ 8 ലക്ഷം രൂപയുമായി ഷെരീഫും കൂട്ടാളികളും മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിയോടെ 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം അഡ്വാൻസ് ആയി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇടക്കൊച്ചി പള്ളുരുത്തി മാനുവേലിൽ വീട്ടിൽ ഹംസ മകൻ അബ്ദുൽ റഹീം എന്ന ആളുടെ കയ്യിൽ നിന്നാണ്.പണം തട്ടിയത്, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എരുമേലി ചേനപ്പാടി മാടപ്പാട്ട് പുതുപ്പറമ്പിൽ വീട്ടിൽ കാസിം മകൻ മുഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം തട്ടിയത്. സംഭവം നടന്ന ഉടൻ തന്നെ അന്വേഷണം ആരംഭിച്ച കട്ടപ്പന പോലീസ്, സംഘാംഗങ്ങളായ മുണ്ടക്കയം ചാച്ചിക്കവല ഭാഗത്ത് ആറ്റുപറമ്പിൽ വീട്ടിൽ അബ്ദുൽസലാം മകൻ ഷെഹിൻ -29, കാഞ്ഞിരപ്പള്ളി,

പാറക്കടവ് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ ഹനീഫ മകൻ സിനാജ് എന്ന് വിളിക്കുന്ന സിറാജ് 43, എന്നിവരെ സംഭവം നടന്ന മണിക്കൂറുകൾക്കകം പിടികൂടിയിട്ടുണ്ട്. പ്രതികൾ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പുകളിൽ പ്രതികളും, പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും ആണ്. പ്രതികളെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിക്കുന്നതിനും ശ്രമിച്ചു. കട്ടപ്പന പോലീസ് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,പൊൻകുന്നം പോലീസ് എന്നിവരുടെ സഹായത്തോടെ അതി സാഹസികമായാണ് പിടികൂടിയത്. പ്രതികൾ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപ് ഐ.പി.എസ്, കട്ടപ്പന ഡി.വൈ.എസ്.പി പി. വി ബേബി എന്നിവയുടെ മേൽനോട്ടത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ എൻ കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഫൈസൽ, പൊൻകുന്നം പോലീസ് ഇൻസ്പെക്ടർ ദിലീഷ്, എസ് സി പി ഓ മാരായ സുരേഷ് ബി ആന്റോ, ശ്രീജിത്ത് വി എം, സുമേഷ് എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റ് കുറ്റകൃത്യങ്ങൾ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മറ്റും ഊർജ്ജിതമായ അന്വേഷണം തുടരുന്നു.

Share the News