fbpx
15.5 C
New York
Monday, September 23, 2024

Buy now

spot_imgspot_img

മാർച്ച് 10 ഞായര്‍ യു എസ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

0

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാർച്ച് 10 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും..
നവംബർ 7 ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു പുറകോട്ടു തിരിച്ചു വെച്ചിരുന്നത്.

വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം ആകർഷകമായി

0

ഗാർലാൻഡ് (ഡാളസ് ):. ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം നൂതന പരിപാടികൾ ,,പുതുമയാർന്ന അവതരണരീതികൾ എന്നിവ കൊണ്ട് ആകർഷകമായി. ഡാളസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം.

.മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു അസോസിയേഷൻ ആര്ട്ട് ഡയറക്ടർ ജെയ്സി ജോർജ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.പ്രദീപ് നാഗനൂലിൽ ഉദ്ഘാടന പ്രസംഗം നടത്തി.ജാൻസി റാണി , മാർഗ്രെറ്റ് താച്ചർ , ഇന്ദിര ഗാന്ധി തുടങ്ങിയ വനിതകൾ ലോക ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർത്ത ധീരതയുടെ പര്യായങ്ങൾ ആയിരുന്നുവെന്നു അവരിൽ നിന്നും ആവേശം ഉൾക്കൊണ്ട് പ്രവർത്തനനിരതരാകുവാൻ സ്ത്രീകൾ മുനോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.ഇന്ത്യ പ്രധാന മന്ത്രി പദം ഏറ്റെടുക്കണമെന്നു രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച വനിതയാണ് സോണിഗാന്ധിയെന്നും , അവരുടെ മാതൃക എല്ലാ വനിതകൾക്കും അനുകരണനീയമാണെന്നും നാഗനൂലിൽ പറഞ്ഞു. ലോകവനിതാ വനിതാ ദിനത്തിൽ എല്ലാ സ ഹോദരിമാർക്കും അമ്മമാർക്കും ആശംസകൾ അറിയിച്ചു അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു

വനിതാദിന കവിതാ ശ്രീമതി ഉഷാ നായർ ആലപിച്ചു സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റീന തോമസ് മുഖ്യ പ്രഭാക്ഷണവും . സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തെ കുറിച്ച് ശ്രീമതി ലിഫി ചെറിയാനും പ്രഭാഷണം നടത്തി

ഡാളസ് ഫോർത്തവർത്തു മെട്രോപ്ലെക്സിൽ നിന്നും കോരിച്ചൊരിയുന്ന മഴയെപോലും അവഗണിച്ചു എത്തിച്ചേർന്ന നാൽപ്പതിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡീസ് അണിനിരന്ന ഫാഷൻ ഷോ:ഹാളിൽ തിങ്ങി നിറഞ്ഞ കാണികളുടെ മനം കവർന്നു. അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു.സംഘടനയുടെ ആദ്യലോകവനിതാ ദിനാഘോഷാ പരിപാടി ഇ ത്രയും വിജയകരമാകുന്നതിനു ആത്മാർത്ഥമായി പ്രവർത്തിച്ച അസോസിയേഷൻ ഭാരവാഹികൾ പ്രത്യകം അഭിനന്ദനം അർഹിക്കുന്നുവെന്നു മൻജിത് പറഞ്ഞു . തുടർന്നു എല്ലാവര്ക്കും അസോസിയേഷൻ ഭാരവാഹികൾ തയാറാക്കിയ വിഭവ സമ്രദ്ധമായ ഡിന്നറും ആസ്വദിച്ചാണ് അംഗങ്ങൾ യാത്രയായത്.
മുൻ പ്രസിഡന്റ് ബോബെൻ കൊടുവത്തു , ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം,ഡിറക്ടര്മാരായ സിജു വി ജോർജ്, രാജൻ ഐസക്,പീറ്റർ നെറ്റോ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

കുഴൽ കിണർ ജോലിക്ക് തോട്ടപൊട്ടി, രണ്ടുപേർക്ക് ഗുരുതരം,

0

*ഇടുക്കി നെടുങ്കണ്ടത്ത് കുഴൽ കിണർ ജോലിക്കിടെ തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്*

ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്.കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരുക്കേറ്റത്.രാജേന്ദ്രന്റെ കൈകൾ അറ്റുപോയി. കാലിനും ഗുരുതര പരുക്കേറ്റു.
പരുക്കേറ്റ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാമാക്ഷി വിലാസം കോണ്ടിനെൻ്റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം നടന്നത്.

കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. വെള്ളം കുറവായതിനെ തുടർന്ന്, തോട്ട കുഴൽ കിണറിലേക്ക് പൊട്ടിച്ച് ഇടുകയായിരുന്നു.
ഇതിനിടെയായിരുന്നു അപകടം.

ന്യൂസ്‌ ഡസ്ക് മീഡിയ ഫയർ ന്യൂസ്‌
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #T

റമളാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

0

റമളാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

വിശുദ്ധ മാസമായ റമളാനെ വരവേൽക്കാനൊരുങ്ങി മസ്ജിദുകളും വീടുകളും. ഒരു മാസം നീണ്ട വ്രതത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിക്കാൻ ഒരുങ്ങുകയാണ് മുസ്ലീം സമൂഹം. നോമ്പിന്റെ പുണ്യം നിറച്ച് രാപ്പകൽ  പ്രാർഥനകളിൽ. മുഴുകുവാന് കാത്തിരിപ്പാണ് വിശ്വാസികൾ. മാസപിറവി കാണുന്ന മുറക്ക് തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ആയിരിക്കും  വ്രതാരംഭം. അത്യുഷണത്തിനു നടുവിലേക്കാണ് ഇത്തവണ റമദാൻ എത്തുന്നത്. പള്ളികളിൽ നോമ്പ് തുറക്കായുള്ള സജ്ജീകാരണങ്ങൾ തയ്യാറായി ക്കഴിഞ്ഞു.

കട്ടപ്പന കാഞ്ചിയാർ ഇരട്ടക്കൊല.” നിജസ്ഥിതി കണ്ടെത്താൻ പോലീസ്, അന്വേഷണം, ഊർജ്ജനമാക്കി.

0

കട്ടപ്പന;കാഞ്ചിയാർ ഇരട്ടക്കൊല നിജസ്ഥിതി കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, പിതാവിനെയും സഹോദരിയുടെ സവജാത ശിശുവിനെയും കൊന്നുതള്ളിയെന്ന് മോഷ്ടാവ്.നിജ സ്ഥിതി കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.ദുരൂഹതയ്ക്ക് ഇന്ന് വിരാമമാവുമെന്നും സൂചന.

കഴിഞ്ഞ ദിവസം വർക്ക്‌ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പിള്ളി വിഷ്്ണു വിജയൻ (27),പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവരെ കട്ടപ്പന പോലീസ് പിടികൂടിയിരുന്നു.

ചോദ്യം ചെയ്യലിനിടെ പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയും താൻ കൊലപ്പെടുത്തിയതായി വിഷ്ണു പോലീസിൽ വെളിപ്പെടുത്തിയെന്നാണ് സൂചന.

വിഷ്ണു പിടിയിലായതിന് പിന്നാലെ പോലീസ് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ കെട്ടിയിട്ട നിലയിൽ മാതാവ് മഞ്ജുളയെയും സഹോദരി വിദ്യയെയും കണ്ടെത്തിയിരുന്നു.

കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ പോലീസ് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.നേരാംവണ്ണം ആഹാരം ലഭിയ്ക്കാതിരുന്നതിനാൽ മഞ്ജുള ക്ഷീണിച്ച് ,അസ്ഥികൾ ഉന്തിയ നിലയിലായിരുന്നു.

ഇരുവരും പരസ്പര വിരുദ്ധമായി സംസാരിയ്ക്കുന്നതിനാൽ ഇവരിൽ നിന്നുള്ള വിവരശേഖരണം തൽക്കാലം വേണ്ടെന്ന് പോലീസ് തീരുമാനിച്ചതായിട്ടാണ് അറിയുന്നത്.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷ്ണുവിന്റെ പിതാവ് വിജയനെ കണ്ടെത്താൻ പോലീസ് പലവഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2015-ൽ കട്ടപ്പന സിറ്റിക്കടുത്തുള്ള വീട്ടിൽ ഇവർ താമസിച്ചിരുന്നപ്പോൾ വിഷ്ണുവിന്റെ സഹോദരി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

വിദ്യ പ്രസവിച്ചോ എന്നുപോലും തങ്ങൾക്കറയില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.സാമാന്യം ഭേതപ്പെട്ട സാഹചര്യത്തിലാണ് വിജയനും കൂടംമ്പവും കഴിഞ്ഞിരുന്നതെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു.

വിജയന്റെ കൈവശം ഒരു കോടിയുടെ സമ്പാദ്യം ?

കട്ടപ്പന സിറ്റിയിലെ വീടുവിറ്റ് കിട്ടയ തുക അടക്കം ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും വിജയിന്റെ കൈയ്യിൽ സമ്പാദ്യമായിട്ടുണ്ടായിരുന്നെന്നാണ് ബന്ധുക്കളുടെയും അടുപ്പക്കാരുടെയും നിഗമനം.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വിജയനെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമാണുള്ളത്.

മന്ത്രവാദവും തരികിടപരിപാടികളുമായി നടന്നിരുന്ന നിതീഷ് ഇടക്കാലത്ത് വിഷ്ണുമായി അടുപ്പത്തിലായെന്നും ഈ അടുപ്പം മുതലെടുത്ത് ഇയാൾ ഇടയ്ക്കിടെ വിജയന്റെ വീട്ടിൽ എത്തിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പൂറത്തുവന്നിട്ടുണ്ട്.

നിതീഷിന് ആഭിചാരത്തോടും പ്രിയം,വയോധികനെയും നവജാത ശിശുവിനെയും ബലികൊടുത്തോ എന്നും സംശയം

ചെറുപ്പംമുതൽ ആഭിചാര ക്രിയകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നിതീഷിനെ വീട്ടുകാർ അകറ്റിനിർത്തിയിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അടുത്തകാലത്ത് നിതീഷിന്റെ ചൊൽപ്പടിയിലാണ് വിഷ്ണു ജീവിച്ചിരുന്നതെന്നാണ് ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങിയതോടെ മോഷണങ്ങൾ പ്ലാൻ ചെയ്ത് ,നടപ്പിലാക്കിയിരുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നാണ് സൂചന.

കഴിഞ്ഞ 5 മാസത്തിലേറെയായി കക്കാട്ടുകടയിലെ വാടക വീട്ടിലാണ് വിഷ്ണുവും നിതീഷും താമസിച്ചിരുന്നത്.ഇവരോപ്പം വിഷ്ണുവിന്റെ അമ്മയും സഹോദരിയും ഈ വീട്ടിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

സ്ത്രീകൾ വീട്ടിലുണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്ന് അയൽക്കാർ

മഞ്ജുളയെയും വിദ്യയെയും തങ്ങൾ ഇതുവരെ പുറത്തുകണ്ടിരുന്നില്ലന്നും വിഷ്ണുവിനെ മാത്രമാണ് വീട്ടിൽ കണ്ടിട്ടുള്ളു എന്നും അയൽക്കാർ പോലീസിനെ അറയിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി,തെളിവെടുപ്പുനടത്തുന്നതിനായി പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.ഇതോടെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിലനിൽക്കുന്ന ദരൂഹതകൾക്ക് വിരാമമാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നഗരത്തിൽ ഓക്‌സീലിയം സ്‌കൂൾ ജംക്ഷന് സമീപത്തെ വർക്ഷോപ്പിൽ പുലർച്ചെയാണ് ഇവർ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്ക്‌ഷോപ്പിലേക്ക് എത്തിയത്.

ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു.

മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിന് വീഴ്ചയിൽ കാലിന് പരുക്കേറ്റു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

കാലിന് പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വർക്ഷോപ്പിന് പുറത്തുണ്ടായിരുന്ന നിതീഷ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

ന്യൂസ് ബ്യൂറോ കട്ടപ്പന,

പൊതുപ്രവർത്തകയോട് അശ്ലീലച്ചവയുടെ സംസാരിച്ച എസ്,ഐക്ക്, 18,മാസം തടവും പിഴയും

0

ഇടുക്കി:, കട്ടപ്പന. പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന കുറുക്കന്‍പറമ്പില്‍ തങ്കച്ചനെ(55) ആണ് ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ര്ടേറ്റ് കോടതി ശിക്ഷിച്ചത്.

2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. അകാരണമായി ഫോണ്‍ വിളിച്ച് ശല്ല്യപ്പെടുത്തുകയും അശ്ലീലം പറയുന്നതും പതിവായതോടെയാണ് മുരിക്കാശ്ശേരി സ്വദേശിനിയും പൊതുപ്രവര്‍ത്തകയുമായ .യുവതി നിയമനടപടിയുമായി മുന്നോട്ട് പോയത്. ആദ്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എസ്.ഐ.ക്കെതിരെ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതിനിടയില്‍ പ്രതി വീണ്ടും ശല്ല്യം തുടര്‍ന്നു. ഇതോടെ യുവതി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുകയായിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് വിജയം കണ്ടത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി നടത്തിയ സംഭാഷണങ്ങളും മറ്റും കോടതി തെളിവായി സ്വീകരിച്ചു. സ്ത്രീ സുരക്ഷക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കേണ്ട നിയമപാലകന്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന രീതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. ഐ.പി.സി 354 എ1, 354 ഡി1, കേരളാ പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മജിസ്ട്രേറ്റ് അല്‍ഫോന്‍സാ തെരേസ തോമസ് ശിക്ഷ വിധിച്ചത്. പരാതിക്കാരിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രമേഷ്. ഇ ഹാജരായി.

വീര്യം കുറഞ്ഞ മദ്യം: കേരളത്തിൽ ആദ്യമെത്തുക ബകാർഡി

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കാൻ നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. ജി.എസ്.ടി കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശുപാര്‍ശ ചെയ്തതിന് പിന്നാലെ മദ്യകമ്പനികളും വില്‍പന നികുതി സംബന്ധിച്ച പ്രപോസല്‍ അയച്ചു തുടങ്ങി.

വീര്യം കുറഞ്ഞ മദ്യവില്‍പ്പനക്ക് ആദ്യം സർക്കാരിന് പ്രപ്രോസല്‍ അയച്ചിരിക്കുന്നത് ബകാർഡി ഇന്ത്യ ലിമിറ്റഡ് എന്ന മദ്യ കമ്പനിയാണ്. ബകാർഡിക്ക് പിന്നാലെ രാജ്യത്തെ മറ്റ് മദ്യക്കമ്പനികളും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ഈമാസം നാലാം തീയതിയാണ് ബകാർഡി സർക്കാരിന് പ്രപോസല്‍ സമർപ്പിച്ചിരിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശുപാര്‍ശക്ക് വിസമ്മതിച്ച നികുതി വകുപ്പ് കമ്മിഷണർ അവധിയില്‍ പ്രവേശിച്ചയുടനെ എബ്രഹാം റെന്‍ ഐ.ആര്‍.എസിന് അധിക ചുമതല നല്‍കിയാണ് ഇപ്പോള്‍ നീക്കം ശക്തമാക്കിയത്.

തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ധൃതഗതിയിലെ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ അഴിമതി നടത്താനുള്ള പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിന് പിന്നില്‍ നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള സദസിനും ഏറ്റവും കൂടുതല്‍ പണം പിരിച്ചതിന് സമ്മാനം നേടിയ അഡീഷണല്‍ കമ്മീഷണര്‍ക്ക് ചാര്‍ജ് നല്‍കിയാണ് അഴിമതിക്കുള്ള നീക്കമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദമായ ബ്രൂവറി അഴിമതി നീക്കം
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ബ്രുവറി ഡിസ്റ്റലറി കൊണ്ട് വരാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആ പദ്ധതി തന്നെ വേറെ പേരില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണ്.

ലോകസഭാ ഇലക്ഷന് മദ്യരാജാക്കന്‍മാരില്‍ നിന്നുള്ള ഫണ്ട് പിരിവാണ് ലക്ഷ്യം. ബാറുകളില്‍ നിന്നുള്ള നികുതി പിരിവിലും സര്‍ക്കാര്‍ ദയനീയ പരാജയമാണ് 2015 ല്‍ ലഭിച്ച നികുതി പോലും 801 ബാറുകള്‍ ഉണ്ടായിട്ടും കിട്ടുന്ന നികുതി കേവലം 500 കോടിയില്‍ താഴെ മാത്രമാണ്.


നിലവിലുള്ള മദ്യത്തിന് ഒരു ഫുള്‍ ബോട്ടില്‍ 400 രൂപക് മുകളില്‍ ഉള്ളതിന് 251 ശതമാനവും 400 രൂപയില്‍ താഴെ യുള്ളതിന് 241 ശതമാനവുമാണ് നികുതി നിരക്ക്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് പരമാവധി കുറയ്ക്കണമെന്ന് ഡിസ്റ്റലിറികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നികുതി കമ്മീഷണറോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞത്.

ഐ.ടി പാര്‍ക്കുകളിലും മറ്റും ജോലി ചെയ്യുന്ന വനിതകളെയും വിദേശികളേയും ലക്ഷ്യമിട്ടാണ് നികുതി കുറക്കുവാന്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍,നികുതി കുറച്ച് വില കുറയുന്നതോടെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകള്‍ ചേക്കേറുകയും ഇതിന്റെ മറവില്‍ നികുതി വെട്ടിച്ച് മദ്യവില്പന വ്യാപകമാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്.


ഇതോടെ, സര്‍ക്കാരിന് സ്വഭാവികമായി ലഭിക്കേണ്ട നികുതി ലഭിക്കാതെ വരുകയും അതിനേക്കാളുപരി ഉണ്ടാകാനിടയുള്ള സാമൂഹിക പ്രത്യാഘാതം വളരെ വലുതായിരിക്കുകയും ചെയ്യും.

നിലവില്‍ മുംബൈ ഡല്‍ഹി ബാംഗളൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരം മദ്യം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ വെറെ ഒരു സംസ്ഥാനത്തും വ്യത്യസ്ത നികുതി നിരക്ക് ഈടാക്കാറില്ല

മോഷണം മുതൽ തപ്പി ഇറങ്ങിയ പോലീസിന് ലഭിച്ചത് അതിദാരുണമായ, കുററകൃത്യാങ്ങളിലേക്കുള്ള വഴി തിരുവുകൾ,

0

ഇടുക്കി : കട്ടപ്പന /.കാഞ്ചിയാർ കക്കാട്ടുകടയിൽ വീടും പരിസരവും കേന്ദ്രീകരിച്ചു പോലീസിന്റെ തിരച്ചിൽ.കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായ പ്രതിയും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐ യും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു.എന്നാൽ അസ്വഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി.തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെഅറിയിക്കുകയായിരുന്നു.വീടിനുള്ളിൽ ആഭിചാര ക്രിയകൾ നടന്നതായിട്ടാണ് സൂചന.വീടിന്റെ പരിസരത്ത് നിന്ന് സംശയകരമായ ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കാവലിലാണ് ഈ വീടും പരിസരവും.അടുത്തിടെ കാണാതായവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട് എന്നാണ് വിവരം.
ആർഡിഓ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിപുലമായ നീക്കത്തിനൊരുങ്ങുകയാണ് പോലീസ്.

മണിമലയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

0

മണിമലയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ മണിമല: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജയേഷ് എന്ന് വിളിക്കുന്ന സുരേഷ്(34), കങ്ങഴ ഇടയിരിക്കപ്പുഴ പ്ലാക്കപ്പടി ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ കൊച്ചു രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ കെ.പ്രസാദ് (23), കങ്ങഴ ഇടയിരിക്കപ്പുഴ കാവുങ്കൽ ഭാഗത്ത് മുത്തുവയലിൽ വീട്ടിൽ രോഹിത് കൃഷ്‌ണൻ (18) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്‌തത്. മണിമല സ്റ്റേഷനിലെ ആൻ്റി സോഷ്യലായ സുരേഷിന്റെ വീട്ടിൽ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയ സമയം, ഇയാളും സുഹൃത്തുക്കളും ചേർന്ന് ഡി.വൈ.എസ്.പിയെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ മൂവരെയും പോലീസ് സാഹസികമായി കീഴ്പ്‌പെടുത്തുകയും ചെയ്തു. കറുകച്ചാൽ, മണിമല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷ് കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞുവരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌.പി എം.അനിൽകുമാർ, മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ വിജയകുമാർ, എ.എസ്. ഐ സിന്ധുമോൾ, സി.പി.ഓ മാരായ വിനോദ്, സാജു പി.മാത്യു, ഹരീഷ് കെ. ഗോപി, സജിത്ത്, രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.

അടൂർ.പറക്കോട് എൻ.എസ്.എൽ പി സ്കൂൾ പഠനോത്സവവും പത്ത് വർഷമായി ഈ സ്കൂളിനെ നയിച്ച ആശറ്റീച്ചർക്ക് യാത്രയപ്പും
സ്കൂൾ വാർഷിക സമ്മേളനവുംഉദ്ഘാടനം എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ ചെയർമാൻഡോ: കെ.ബി ജഗദീഷ് നിർവ്വഹിച്ചു.

0

അടൂർ.പറക്കോട് എൻ.എസ്.എൽ പി സ്കൂൾ പഠനോത്സവവും പത്ത് വർഷമായി ഈ സ്കൂളിനെ നയിച്ച ആശറ്റീച്ചർക്ക് യാത്രയപ്പും
സ്കൂൾ വാർഷിക സമ്മേളനവുംഉദ്ഘാടനം എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ ചെയർമാൻഡോ: കെ.ബി ജഗദീഷ് നിർവ്വഹിച്ചു. തേരകത്ത് മണി, അപർണ എം. സന്ധ്യ പി എസ്സ് , വാർഡ് മെമ്പർറീന ശാമുവൽ, ഡിഗോപീ മോഹൻ,  ,മോഹൻ കുമാർ ഡി , ഡാനിയേൽ ജോർജ്, കെ.ആർ ശങ്കരനാരായണൻ,സുമാ ദേവി എം. ജെ, മിനി എ.എസ്,ആർ കനകവല്ലിയമ്മ, അദീന, ആശ എസ്, കീർത്തന ഉണ്ണി, അടൂർ ബി ആർ സി കോഡിനേറ്റർ ഉബൈദ് അടൂർ.പറക്കോട് എൻ.എസ്.എൽ പി സ്കൂൾ പഠനോത്സവവും പത്ത് വർഷമായി ഈ സ്കൂളിനെ നയിച്ച ആശറ്റീച്ചർക്ക് യാത്രയപ്പും
സ്കൂൾ വാർഷിക സമ്മേളനവുംഉദ്ഘാടനം എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ ചെയർമാൻഡോ: കെ.ബി ജഗദീഷ് നിർവ്വഹിച്ചു. തേരകത്ത് മണി, അപർണ എം. സന്ധ്യ പി എസ്സ് , വാർഡ് മെമ്പർറീന ശാമുവൽ, ഡിഗോപീ മോഹൻ,  ,മോഹൻ കുമാർ ഡി , ഡാനിയേൽ ജോർജ്, കെ.ആർ ശങ്കരനാരായണൻ,സുമാ ദേവി എം. ജെ, മിനി എ.എസ്,ആർ കനകവല്ലിയമ്മ, അദീന, ആശ എസ്, കീർത്തന ഉണ്ണി,അടൂർ ബി ആർ സി കോഡിനേറ്റർ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്കൂൾ പഠനോത്സവവുമായി ബന്ധപ്പെട്ട മാഗസിൻ പ്രകാശനം നടത്തി