fbpx

കട്ടപ്പന കാഞ്ചിയാർ ഇരട്ടക്കൊല.” നിജസ്ഥിതി കണ്ടെത്താൻ പോലീസ്, അന്വേഷണം, ഊർജ്ജനമാക്കി.

കട്ടപ്പന;കാഞ്ചിയാർ ഇരട്ടക്കൊല നിജസ്ഥിതി കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, പിതാവിനെയും സഹോദരിയുടെ സവജാത ശിശുവിനെയും കൊന്നുതള്ളിയെന്ന് മോഷ്ടാവ്.നിജ സ്ഥിതി കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.ദുരൂഹതയ്ക്ക് ഇന്ന് വിരാമമാവുമെന്നും സൂചന.

കഴിഞ്ഞ ദിവസം വർക്ക്‌ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പിള്ളി വിഷ്്ണു വിജയൻ (27),പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവരെ കട്ടപ്പന പോലീസ് പിടികൂടിയിരുന്നു.

ചോദ്യം ചെയ്യലിനിടെ പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയും താൻ കൊലപ്പെടുത്തിയതായി വിഷ്ണു പോലീസിൽ വെളിപ്പെടുത്തിയെന്നാണ് സൂചന.

വിഷ്ണു പിടിയിലായതിന് പിന്നാലെ പോലീസ് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ കെട്ടിയിട്ട നിലയിൽ മാതാവ് മഞ്ജുളയെയും സഹോദരി വിദ്യയെയും കണ്ടെത്തിയിരുന്നു.

കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ പോലീസ് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.നേരാംവണ്ണം ആഹാരം ലഭിയ്ക്കാതിരുന്നതിനാൽ മഞ്ജുള ക്ഷീണിച്ച് ,അസ്ഥികൾ ഉന്തിയ നിലയിലായിരുന്നു.

ഇരുവരും പരസ്പര വിരുദ്ധമായി സംസാരിയ്ക്കുന്നതിനാൽ ഇവരിൽ നിന്നുള്ള വിവരശേഖരണം തൽക്കാലം വേണ്ടെന്ന് പോലീസ് തീരുമാനിച്ചതായിട്ടാണ് അറിയുന്നത്.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷ്ണുവിന്റെ പിതാവ് വിജയനെ കണ്ടെത്താൻ പോലീസ് പലവഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2015-ൽ കട്ടപ്പന സിറ്റിക്കടുത്തുള്ള വീട്ടിൽ ഇവർ താമസിച്ചിരുന്നപ്പോൾ വിഷ്ണുവിന്റെ സഹോദരി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

വിദ്യ പ്രസവിച്ചോ എന്നുപോലും തങ്ങൾക്കറയില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.സാമാന്യം ഭേതപ്പെട്ട സാഹചര്യത്തിലാണ് വിജയനും കൂടംമ്പവും കഴിഞ്ഞിരുന്നതെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു.

വിജയന്റെ കൈവശം ഒരു കോടിയുടെ സമ്പാദ്യം ?

കട്ടപ്പന സിറ്റിയിലെ വീടുവിറ്റ് കിട്ടയ തുക അടക്കം ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും വിജയിന്റെ കൈയ്യിൽ സമ്പാദ്യമായിട്ടുണ്ടായിരുന്നെന്നാണ് ബന്ധുക്കളുടെയും അടുപ്പക്കാരുടെയും നിഗമനം.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വിജയനെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമാണുള്ളത്.

മന്ത്രവാദവും തരികിടപരിപാടികളുമായി നടന്നിരുന്ന നിതീഷ് ഇടക്കാലത്ത് വിഷ്ണുമായി അടുപ്പത്തിലായെന്നും ഈ അടുപ്പം മുതലെടുത്ത് ഇയാൾ ഇടയ്ക്കിടെ വിജയന്റെ വീട്ടിൽ എത്തിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പൂറത്തുവന്നിട്ടുണ്ട്.

നിതീഷിന് ആഭിചാരത്തോടും പ്രിയം,വയോധികനെയും നവജാത ശിശുവിനെയും ബലികൊടുത്തോ എന്നും സംശയം

ചെറുപ്പംമുതൽ ആഭിചാര ക്രിയകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നിതീഷിനെ വീട്ടുകാർ അകറ്റിനിർത്തിയിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അടുത്തകാലത്ത് നിതീഷിന്റെ ചൊൽപ്പടിയിലാണ് വിഷ്ണു ജീവിച്ചിരുന്നതെന്നാണ് ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങിയതോടെ മോഷണങ്ങൾ പ്ലാൻ ചെയ്ത് ,നടപ്പിലാക്കിയിരുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നാണ് സൂചന.

കഴിഞ്ഞ 5 മാസത്തിലേറെയായി കക്കാട്ടുകടയിലെ വാടക വീട്ടിലാണ് വിഷ്ണുവും നിതീഷും താമസിച്ചിരുന്നത്.ഇവരോപ്പം വിഷ്ണുവിന്റെ അമ്മയും സഹോദരിയും ഈ വീട്ടിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

സ്ത്രീകൾ വീട്ടിലുണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്ന് അയൽക്കാർ

മഞ്ജുളയെയും വിദ്യയെയും തങ്ങൾ ഇതുവരെ പുറത്തുകണ്ടിരുന്നില്ലന്നും വിഷ്ണുവിനെ മാത്രമാണ് വീട്ടിൽ കണ്ടിട്ടുള്ളു എന്നും അയൽക്കാർ പോലീസിനെ അറയിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി,തെളിവെടുപ്പുനടത്തുന്നതിനായി പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.ഇതോടെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിലനിൽക്കുന്ന ദരൂഹതകൾക്ക് വിരാമമാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നഗരത്തിൽ ഓക്‌സീലിയം സ്‌കൂൾ ജംക്ഷന് സമീപത്തെ വർക്ഷോപ്പിൽ പുലർച്ചെയാണ് ഇവർ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്ക്‌ഷോപ്പിലേക്ക് എത്തിയത്.

ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു.

മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിന് വീഴ്ചയിൽ കാലിന് പരുക്കേറ്റു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

കാലിന് പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വർക്ഷോപ്പിന് പുറത്തുണ്ടായിരുന്ന നിതീഷ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

ന്യൂസ് ബ്യൂറോ കട്ടപ്പന,

Share the News